പൂടംക്കല്ല് : അരക്കംക്കാട് തേജസ്സ് സ്വാശ്രയ സംഘം രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ജോർജ്ജ് നാലാങ്കൽ പതാക ഉയർത്തി. മധുരപലഹാര വിതണം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ജോർജ്ജ് നാലാങ്കൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എം ശങ്കരൻ,ജോ.സെക്രട്ടറി ബാലകൃഷ്ണൻ,ട്രഷറർ രതീഷ് കെ., എക്‌സിക്യുട്ടീവ് അംഗം സുരേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അശോകൻ സ്വാഗതവും രാജേഷ് എൻ നന്ദിയും പറഞ്ഞു.
ചുള്ളിക്കര വെള്ളരിക്കുണ്ട് ഊരിൽ ഊരുമൂപ്പൻ സി പി ഗോപാലൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകഉയർത്തി