അട്ടേങ്ങാനം :കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ജലബജറ്റ് ശില്പശാല നടത്തി. രൂക്ഷമായ വരൾച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വരുംനാളിൽ ലഭ്യമാകുന്ന മഴയുടെ അളവും, പഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് പരിഗണിച്ചും, ഇവ തമ്മിലുള്ള അന്തരം പ്രതിദിനം രേഖപ്പെടുത്തുക എന്നതാണ് ജലബജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ അദ്ധ്യക്ഷനായ ശിൽപശാല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതം പറഞ്ഞു. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അസി.എൻജിനീയർ ബാബുരാജൻ , ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ഷൈജു ടി, ഗ്രാമപഞ്ചായത്ത് റിസോഴ്സ് പേഴ്സൺ രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ജലബജറ്റിനെക്കുറിച്ച് വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ജയശ്രീ എൻ എസ്, പരപ്പ ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ചാക്കോ , ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ , ഹെൽത്ത് ഇൻസ്പെക്ടർ, സി.ഡി.എസ,് എ.ഡി.എസ് ഭാരവാഹികൾ, എം.ജി.എൻ.ആർ.ഇ.ജി.എ ജീവനക്കാർ തുടങ്ങിയവർപങ്കെടുത്തു.
Related Articles
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം നടത്തി
അട്ടേങ്ങാനം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ. പി. നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ.എന്‍. എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിജി കേരളം പഞ്ചായത്ത് ആര് പി. സുധാകരന് പദ്ധതിയുടെ പ്രവര്‍ത്തന വിശകലനം നടത്തി.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന് വരയില്‍, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്മാന്. ഗോപാലകൃഷ്ണന്. പി, പഞ്ചായത്ത് ആര്. പി. രാമചന്ദ്രന് മാഷ്, ബ്ലോക്ക് പി & ഒ. ശ്രീ. ഗംഗാധരന്, RGSA […]
കൊട്ടോടി ശുചിത്വ ടൗണായി പ്രഖ്യാപിച്ചു
കൊട്ടോടി : നവംബര്‍ 1 കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത വിദ്യാലയമായി കൊട്ടോടി ഹൈസ്കൂളും ഹരിത ടൗണ്‍ ആയി കൊട്ടോടി ടൗണ്‍ ഇന്ന് പ്രഖ്യാപിച്ചു മാലിന്യമുക്തം പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നവംബര്‍ ഒന്നാം തീയതി കേരള കേരള പിറവി ദിനമായ ഇന്ന് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന് ഉദ്ഘാടനം ചെയ്തു. ജോസ് പുതുശ്ശേരി കാലായില്‍ സ്വാഗതവും പറഞ്ഞു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ ഗോപി, […]
കൊട്ടോടി: ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണവും ലോക സംഗീത ദിനവും ടാലൻറ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ച
കൊട്ടോടി: ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണവും ലോക സംഗീത ദിനവും ടാലൻറ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ചു. കൊട്ടോടി ഗവ.ആയുർവേദ ആശുപത്രി ഡോക്ടറും യോഗ ട്രെയ്നറുമായ ഡോ. ഉഷ സി യോഗദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചു. യോഗ ട്രെയ്നറും അധ്യാപകനുമായ ഹംറാസ് ചാൽത്തൊടിയുടെ നേത്യത്തത്തിൽ കുട്ടികൾ യോഗ അവതരിപ്പിച്ചു.. കലാഭവൻ മണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഓടപ്പഴം അവാർഡ് ജേതാവും പ്രസിദ്ധ നാടൻപാട്ട് കലാകാരനുമായ മാധവൻ മാവുങ്കാൽ ടാലൻറ് ക്ലബ് […]