ബന്തടുക്ക: സഹോദരൻ ഓടിച്ച ബൈക്ക്് മറിഞ്ഞ് സഹോദരി മരണപ്പെട്ടു.പടുപ്പ് ആനക്കല്ലിലെ കുന്നത്ത്് ജോയി എന്ന അബ്രഹാം-മിനി ദമ്പതികളുടെ മകൾ ഹണി അബ്രഹാം (24)ആണ്് മരിച്ചത്. പരിക്കേറ്റ സഹോദരൻ ഹൈനസ് അബ്രഹാം മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുളേളരിയ കർമ്മംതൊടിയിലെ തിയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്നലെ രാത്രി ശാന്തിനഗർ പായംപളളത്ത് വെച്ച് ഇവർ യാത്ര ചെയ്ത മോട്ടാർ സൈക്കിൾ മറിഞ്ഞാണ് അപകടമുണ്ടായത്. ഉടൻ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സോഫ്റ്റ് വെയർ എൻജിനിയറായ ഹണി വിദേശത്തേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് മരണം തട്ടിയെടുത്തത്.
