ഒടയഞ്ചാൽ: സാർവ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി സിഐടിയു പനത്തടി ഏരിയാ കമ്മിറ്റി ഒടയഞ്ചാലിൽ മെയ് ദിന റാലിയും പൊതുയോഗവും നടത്തി. സി.ഐ.ടി.യു.ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു.കെ എസ് ടി എ ജില്ലാ സെക്രട്ടറി, പി. ദിലീപ് കുമാർ,സി പി എം പനത്തടി ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണൻ, യു.ഉണ്ണികൃഷ്ണൻ, പി.ശാന്തകുമാരി, കെ.കൃഷ്ണൻ, ടി കോരൻ എന്നിവർ പ്രസംഗിച്ചു.ു. പി.കെ.രാമചന്ദ്രൻസ്വാഗതംപറഞ്ഞു
മാത്തിൽ: കുട്ടികൾക്ക് ശാസ്ത്രീയമായി ഫുട്ബോൾ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ മാത്തിൽ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ഫുട്ബോൾ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം 4 30 ന് മാത്തിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജോൺ ബ്രിട്ടാസ് എ പി നിർവഹിക്കും . അക്കാദമിയിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുക്കുന്ന ഘോഷയാത്ര മാത്തിൽ എസ് ബി ഐ യുടെ സമീപത്തുനിന്ന് ആരംഭിച്ച് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് ഉദ്ഘാടന പരിപാടി ഓഡിറ്റോറിയത്തിൽ നടക്കും ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ വി വി […]
രാജപുരം : പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ തിരു വസന്തം ‘1500 എന്ന പേരില്‍ വിപുലമായ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി.പരിപാടി യോടനുബന്ധിച്ച് മസ്ജിദും പരിസരവും വൈദ്യുതി ദീപാലങ്കാരം കൊണ്ടും വര്‍ണ അരങ്ങുകള്കൊണ്ടും വര്‍ണ്ണാഭമാക്കി അയ്യങ്കാവ് ഖാജ ഗരീബ് നവാസ് അക്കാഡമി & ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദ് കമ്മിറ്റി, എസ്. ബി. എസ് മദ്രസ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് പള്ളിഅംഗണത്തില് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് […]