കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ വീണ്ടും തിരഞ്ഞെടുത്തു
കുറ്റിക്കോൽ: കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ബുധനാഴ്ച ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ സ്ഥാനമേറ്റെടുത്തു. ഇദ്ദേഹം ദീർഘകാലം ട്രസ്റ്റി ബോർഡ് അംഗമായിരുന്നു. പി.വേണുഗോപാലൻ, എം ഗംഗാധരൻ, ടി ശശിധരൻ, മണികണ്ഠൻ എന്നിവരാണ് മറ്റു അംഗങ്ങൾ. ക്ഷേത്ര വികസന സമിതിയംഗങ്ങൾ, മാതൃ സമിതിയംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ എന്നിവർ ചടങ്ങിൽസംബന്ധിച്ചു.