ചുളളിക്കര: പടിമരുത് കുരാമ്പിക്കോലിലെ കൃഷ്ണന്റെ ഭാര്യ പള്ളിച്ചി (57) നിര്യാതയായി.
മക്കൾ : പ്രിയേഷ് , പ്രീതി, പ്രിയ, മരുമക്കൾ : രേഷ്മ,രാജീവ്


രാജപുരം : മജ്ജ സംബന്ധമായ അസുഖ ബാധിച്ച് ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കൊട്ടോടി മഞ്ഞങ്ങാനത്തെകമ്പിക്കാനം പത്മരാജ് – സുധാ ദേവി ദമ്പതികളുടെ മകൻ ഋത്വിക് ആണ് മരിച്ചത്. സഹോദരൻ:ഋഷികേശ്
പടിമരുത്: പടിമരുത് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ മാതൃവേദി യൂണിറ്റിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായി. വികാരി ഫാ.ജോൺസൺ വേങ്ങപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മിനി അറയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുട്ടിയമ്മ വരിക്കപ്ലാക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആനിമേറ്റർ സി.തെരസീന സംസാരിച്ചു. തുടർന്ന് ചർച്ച നടന്നു. ഗ്രേസി വട്ടക്കുന്നേൽ സ്വാഗതവും ജെസി പാലനിൽക്കുംതൊട്ടി നന്ദിയും പറഞ്ഞു.
രാജപുരം: രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്ക്കുള് സില്‍വര്‍ ജൂബിലി ആഷോഷങ്ങള്‍ 15ന് സമാപിക്കുമെന്ന് ആഘോഷകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത 7 ഇനം പരിപാടികളും 2 പ്രോജക്ടുകളും വിജയകരമായി പൂര്‍ത്തിയാക്കി. പഠനനിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം ഉന്നത വിജയികളെ ആദരിക്കല്‍,സംസ്ഥാനതല പ്രസംഗ മത്സരം,ക്വിസ്സ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.അര്‍ഹതയുളള കുട്ടിക്കുളള സ്നേഹവീട്,ഫുഡ് ഫെസ്റ്റ്,രക്തദാന ക്യാമ്പ്,പൂര്‍വ്വകാല മാനേജര്‍,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംഗമവും നടത്തി.അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സില്‍വര്‍ ജൂബിലി സ്മാരക കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. 1943- […]
