കള്ളാർ: സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നായനാരുടെ ചരമദിനത്തിൽ ലോക്കൽ പരിധിയിലെ സംസ്ഥാന പാതയുടെ ഇരുവശവും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു. ലോക്കൽ സെക്രട്ടറി ജോഷി ജോർജ,ഏരിയകമ്മറ്റിയംഗം പി.കെ.രാമചന്ദ്രൻ , സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി കെ.വി സുനിൽ, മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി അംബിക സുനിൽ , വാർഡു മെമ്പർമാരായ സണ്ണി അമ്പ്രഹം, മിനി ഫിലിപ്പ്, എൽ സി അംഗങ്ങളായ കെ. അർജുനൻ, എ നാരായണൻ.ഡി വൈ എഫ്് ഐI വില്ലേജ് സെക്രട്ടറി സാം ശ്രീധർ, ഹെഡ് ലോഡ് യൂണിയൻ നേതാവ് സുരേഷ് ബാബു തുടങ്ങിയവർനേതൃത്വംനൽകി.
Related Articles
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം 20 ന്
രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന രജതജൂ ബിലി ആഘോഷങ്ങളുടെ സമാപനം 20 ന് നടക്കും. 5.30 ന് നടക്കുന്ന സമാപന സമ്മേളനം തലശ്ശേരി അതി രൂപതാ മെത്രാപൊലീത്ത മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. സിഎഫ്ഐസി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ ഫാ.ബെന്നി മേക്കാട്ട് അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യതിഥിയാകും. സ്കൂളില്‍ 25 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെയും പഠിപ്പിച്ച അധ്യാപകരെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് നാളെ പൂര്‍വ […]
രാജപുരത്തെ കൊട്ടുപ്പള്ളിൽ തോമസ് (90) നിര്യാതനായി
രാജപുരം: രാജപുരത്തെ കൊട്ടുപ്പള്ളിൽ തോമസ് (90) നിര്യാതനായി. ഭാര്യ പരേതയായ ഏലിക്കുട്ടി തോമസ്. മക്കൾ മേരി തോമസ് പൂഴിക്കാലായിൽ സിസ്റ്റർ ജീസ (SVM), ആൻസി മാത്യു പുതുക്കുളത്തിൽ , ജോയി തോമസ്, സജി തോമസ്, ജീന ജിൻസ് തെക്കേൽ. മരുമക്കൾ തോമസ് പൂഴിക്കാലായിൽ, മാത്യു പുതുക്കുളത്തിൽ, മേഴ്സി ജോയി, ഷൈനി സജി, ജിൻസ് തെക്കേൽ. മൃതസംസ്കാരം 19ന് ബുധൻ 3.30 ന് രാജപുരം തിരുക്കുടുംബ ഫോറോനാ ദേവാലയത്തിൽ.
പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കം
പാണത്തൂര്‍ : ചരിത്ര പ്രസിദ്ധമായ പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം നാളെ തുടങ്ങും. കളിയാട്ടത്തിന് മുന്നോടിയായി ശിവരാത്രി ദിനമായ ഇന്ന് അര്‍ദ്ധരാത്രിയില്‍ ക്ഷേത്ര തെക്കേ വാതില്‍ തുറക്കും. തുടര്‍ന്ന് നാളെ രാവിലെ 9.30 ന് നേക്കണീശന് അവകാശിക്കും, വണ്ണാന്‍ സമുദായത്തിലെ ആചാര സ്ഥാനികരായ മടിയന്‍ ചിങ്കം, മടിയന്‍ പുല്ലൂരാന്,മടിയന്‍ കര്‍ണ്ണ മൂര്‍ത്തി എന്നിവര്‍ക്കും, നാട്ടുകാര്‍ക്കും പാണത്തൂര്‍ കാട്ടൂര്‍ തറവാടില്‍ വച്ച് കാട്ടൂര്‍ നായര്‍ വെറ്റിലടക്ക നല്‍കും. തുടര്‍ന്ന് തെയ്യങ്ങളുടെ മെയ്യാഭരണങ്ങള്‍ അടങ്ങിയ […]



