പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തുന്ന അദ്ദേഹം തുടര്‍ന്ന് ഹെലികോപ്ടറിലാകും മേപ്പാടിയിലെത്തുക. മേപ്പാടിയിലെത്തുന്ന അദ്ദേഹം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ മേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചേക്കും. സന്ദര്‍ശനത്തിന്റെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങളും ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജി സംഘം വയനാട്ടിലെത്തും. കേരളത്തിലേക്ക് ഒരു സാങ്കേതിക സംഘത്തെ പ്രധാനമന്ത്രി അയക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട് .വയനാട്ടിലെത്തുന്ന എസ് പി ജി സംഘം മേഖലയില്‍ പരിശോധന നടത്തും. അതോടൊപ്പം നിര്‍ണ്ണായക യോഗങ്ങളും നടക്കും. പ്രധാനമന്ത്രി കേരളത്തിലെ ദുരന്ത ഭൂമി സന്ദര്‍ശിക്കാത്തതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് പാര്‍ലമെന്റില്‍ അടക്കം പ്രതിഷേധം അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കേരളവും നോക്കിക്കാണുന്നത്. ദുരന്തം നേരിട്ട വയനാടിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോയെന്നും സംസ്ഥാനം ഉറ്റുനോക്കുന്നു.
Related Articles
ഡല്‍ഹിയില്‍ മുഖ്യമന്ത്രി ആരാകും? തീവ്രഹിന്ദു നേതാവ് മുതല്‍ സിറ്റിംഗ് എംപി വരെ പട്ടികയില്‍
തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മയെയും, മധ്യപ്രദേശില്‍ മോഹന്‍ യാദവിനെയും, ഛത്തീസ്ഗഢില്‍ വിഷ്ണു ദേവ് സായിയെയും മുഖ്യമന്ത്രിമാരാക്കിയത് പോലെ ഡല്‍ഹിയിലും ഒരു സര്‍പ്രൈസ് നീക്കത്തിനാകും ബിജെപി ശ്രമിക്കുക എന്നു വേണം കരുതാന്‍. 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി വീണ്ടും. അധികാരത്തില്‍ എത്തിയതോടെ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ സജീവമായി. തീവ്ര ഹിന്ദു നിലപാട് പുലര്‍ത്തുന്ന പര്‍വേഷ് ശര്‍മ മുതല്‍ ഒരുതവണ മാത്രം എംപിയായ ബന്‍സുരി സ്വരാജ് വരെയുള്ളവര്‍ ഈ […]
പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ ഓടിനടന്ന് നിതീഷ് കുമാർ, ബംഗാളിലെത്തി മമതയെ കണ്ടു
കൊല്‍ക്കത്ത: 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്താനുളള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നേരത്തെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ അടക്കം നേതാക്കളെ കണ്ട നിതീഷ് കുമാര്‍ ഇന്ന് കൊല്‍ക്കത്തയിലെത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
ഡല്‍ഹി ഫലം; ഇന്‍ഡ്യാ സഖ്യം കണ്ണ് തുറക്കുമോ?
ബി ജെ പിക്കെതിരായി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചതില്‍ ആപ്പും കോണ്‍ഗ്രസ്സും ഒരുപോലെ വിമര്‍ശിക്കപ്പെടുകയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ ഭാവി നിര്‍ണായകമാക്കും.. ബി ജെ പിയെ നേരിടുന്നതിന് മതേതര പാര്‍ട്ടികളുടെ ഐക്യമെന്ന സ്ഥാപിത ലക്ഷ്യത്തിലേക്ക് തിരിച്ചുപോകാന്‍ മതേതര പാര്‍ട്ടികളുടെ കണ്ണു തുറപ്പിക്കുന്നതാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം. എന്നാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പിക്കെതിരായി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചതില്‍ ആപ്പും കോണ്‍ഗ്രസ്സും ഒരുപോലെ വിമര്‍ശിക്കപ്പെടുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ കുതിപ്പിനു തടയിടാന്‍ കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു […]