NATIONAL NEWS

ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നല്‍കി നയന്‍താരയും വിഘ്‌നേശും

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ മനുഷ്യരെ ചേര്‍ത്ത് പിടിച്ച് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് ഇരുവരും നല്‍കിയത്. നയന്‍താര തന്നെയാണ് ഇക്കാര്യം വ്യക്തിമാക്കിയത്. തങ്ങളുടെ മനസ്സ് മുഴുവനും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും സമൂഹത്തോടുമൊപ്പമാണെന്നും നയന്‍താരയും വിഘ്‌നേശും പറഞ്ഞു. അവര്‍ അനുഭവിക്കുന്ന നാശവും നഷ്ടവും വളരെയേറെ ഹൃദയഭേദകമാണ്. ഈ അവസരത്തില്‍ പരസ്പരം പിന്തുണയ്‌ക്കേണ്ടതും ചേര്‍ത്ത് പിടിക്കേണ്ടതുമായ പ്രാധാന്യത്തെക്കുറിച്ച് ഓരോരുത്തരേയും ഓര്‍മിപ്പിക്കുകയാണ്. ഐക്യദാര്‍ഢ്യം എന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,00,000 രൂപ ഞങ്ങള്‍ വിനീതമായ സംഭാവന നല്‍കുകയാണ്. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കാനും പുനനിര്‍മാണ പ്രക്രിയയില്‍ കൈത്താങ്ങാകാനും ഇത് ഉപകരിക്കുമെന്ന് കരുതുന്നു, എന്നാണ് നയന്‍താരയും വി?ഘ്‌നേശ് ശിവനും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *