കൊട്ടോടി : പ്ലസ് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.
Related Articles
പനത്തടി ശ്രീ മഹാവിഷ്ണുമൂർത്തി പളളിയറയിൽ നവീകരണ കലശവും കളിയാട്ടമഹോത്സവവും തുടങ്ങി
പനത്തടി : പനത്തടി ശ്രീ മഹാവിഷ്ണുമൂർത്തി പളളിയറയിൽ നവീകരണ കലശവും കളിയാട്ടമഹോത്സവവും തുടങ്ങി . മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു നാളെ രാവിലെ 7ന് ഗണപതിഹോമം,ബിംബശുദ്ധി 1 മണിക്ക് അന്നദാനം, വൈകുന്നേരം ദുർഗ്ഗാപൂജ, 7.30ന് തിരുവാതിര,8ന് പൂരക്കളി,8.30ന് നൃത്തനൃത്ത്യങ്ങൾ 9 മണിക്ക് വിവിധ കലാപരിപാടികൾ എന്നിവ നടക്കും.
രാജപുരത്തെ ആണ്ടുമാലില്‍ എ.കെ.ജോസ് നിര്യാതനായി
രാജപുരം / ആണ്ടുമാലില്‍ എ.കെ.ജോസ്(78) നിര്യാതനായി. സംസ്കാരം 28 വെള്ളിയാഴ്ച രാവിലെ 9:30 ന് രാജപുരം തിരുക്കുടുംബ ഫോറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ചാച്ചിക്കുട്ടി ചെമ്പന്നില്‍ കുടുംബാംഗം. മക്കള്‍:സോണി (സോണി ജ്വല്ലറി മാലക്കല്ല്), സോഫി (സ്റ്റാഫ് നേഴ്സ് ഇരിക്കൂര്‍), മരുമക്കള്‍ : സോണി തെങ്ങുംപള്ളില്‍ (ടീച്ചര്‍ ഹോളി ഫാമിലി എല്‍പി സ്കൂള്‍ രാജപുരം), ഫിലിപ്പ് രാജ് ചിറ്റേത്ത് മടമ്പം. സഹോദരങ്ങള്‍: മേരി, തോമസ്, മാത്യു, ജെയിംസ്, സ്റ്റീഫന്‍, പരേതനായ കുര്യാക്കോസ്.
നിത്യാരാധന ചാപ്പല്‍ കൂദാശ കര്‍മ്മം മാറ്റിവെച്ചു
കോളിച്ചാല്‍ / 2025 ഏപ്രില്‍ 26 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരുന്ന പനത്തടി സെന്റ് തോമസ് നിത്യാരാധന ചാപ്പല്‍ കൂദാശ കര്‍മ്മം 2025 മെയ് 8 വ്യാഴാഴ്ച രാവിലെ 10ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്താന്‍ തീരുമാനിച്ചതായി പനത്തടി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത്ത് അറിയിച്ചു. ഇതോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും അന്നേ ദിവസംനടക്കുന്നതാണ്.