ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാന്ത്രികവിദ്യ കര്‍ണാടകയില്‍ ചെലവാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പി സംസ്ഥാനത്ത് വിദ്വേഷ രാഷ്ട്രീയ പ്രചരമാണ് നടത്തുന്നത് എന്നതിനാല്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
Related Articles
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളത്തിനുകൂടി സാധ്യത തെളിയുന്നു
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ രണ്ടാമതായി മറ്റൊരു വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. നഗരത്തിനായുള്ള നിര്‍ദിഷ്ട രണ്ടാമത്തെ വിമാനത്താവളത്തിന്റെ സ്ഥലം തീരുമാനിക്കാന്‍ ഉടന്‍ യോഗം ചേരുമെന്ന് കര്‍ണാടക ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി എം ബി പാട്ടീല്‍. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിക്കും. രണ്ട് പ്രധാന വശങ്ങളാണ് സര്‍ക്കാരിന്റെ മുന്നില്‍ പ്രധാനമായുള്ളത്. യാത്രക്കാരുടെ ലോഡും നിലവിലുള്ള കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റിയും. യാത്രക്കാരുടെ ലോഡിന് മുന്‍ഗണന നല്കുകയാണെങ്കില് സര്‍ജാപുര, കനകപുര റോഡ് തുടങ്ങിയ […]
എസ്എൻസി ലാവ്ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും
ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ലാവലിൻ കേസ് അഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
ശ്രീലങ്കയില്‍ പുതുചരിത്രം,? ഇടതുനേതാവ് അനുര കുമാര ദിസനായക പുതിയ പ്രസിഡന്റാകും
കൊളംബോ: ശ്രീലങ്കയില്‍ പുതുചരിത്രം കുറിച്ച് ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ, ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെയെ തിരഞ്ഞെടുത്തു നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അനുര കുമാരയുടെ വിജയം. പ്രസിഡന്റ് ഇലക്ഷഷനില് അനുര കുമാര വിജയിച്ചതായി ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു. നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര.42.31 ശതമാനം വോട്ട് നേടിയാണ് ഇടത് നേതാവിന്റെ വിജയം.ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ്. നാളെ പ്രസിഡന്റായി അനുര കുമാര സത്യപ്രതിജ്ഞ ചെയ്യും. […]