ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ലാവലിൻ കേസ് അഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
Related Articles
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കൂട്ടി; 61.50 രൂപയുടെ വര്‍ധന
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപ കൂട്ടിയിരുന്നു. സെപ്റ്റംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്.
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. വിശദാംശങ്ങള്‍ പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വൈകിട്ട് 3.30 ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതോടൊപ്പം കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനറെ തീയതിയും ഇതോടൊപ്പം പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26നും ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം ജനുവരി അഞ്ചിനുമാണ് അവസാനിക്കുന്നത്. കഴിഞ്ഞതവണ മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായും ജാര്‍ഖണ്ഡില്‍ 5 ഘട്ടമായുമാണ് […]
രാജസ്ഥാനിൽ പോളിംഗ് 68,41 ശതമാനം, ജയ്സാൽമീർ ജില്ലയിൽ റെക്കോർഡ് പോളിംഗ്
രാജസ്ഥാനിൽ പോളിംഗ് അവസാനിച്ചു. ഇതുവരെ 68.41 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ വരുമ്പോൾ ഇത് ഇനിയും ഉയരുമെന്നാണ് സൂചന. വൈകീട്ട് ആറ് മണി വരെ ബൂത്തിലെത്തിയവർക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആറ് മണിക്ക് ആരെയും ബൂത്തിൽ കയറാൻ അനുവദിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പ്രവീൺ ഗുപ്ത പറഞ്ഞു. അതേസമയം ജയ്സാൽമീർ ജില്ലയിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 76.57 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗും ഇവിടെയാണ് രേഖപ്പെടുത്തിയത്. […]