KERALA NEWS

അനധികൃത സ്പാ കേന്ദ്രത്തിനെതിരെ നടപടി: സെക്രട്ടറിയേറ്റിന് മുന്നിലെ സ്പാ അടച്ചുപൂട്ടി

തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സ്പാ കേന്ദ്രത്തിനെതിരെ മണിക്കൂറുകള്‍ക്കകം നടപടി സ്വീകരിച്ച് മേയര്‍ വി വി രാജേഷ്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍
സെക്രട്ടറിയേറ്റിന് സമീപമുള്ള സ്പര്‍ശന്‍ വെല്‍നസ് സ്പായില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ കേന്ദ്രം അടച്ചുപൂട്ടി. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്പാ പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് സ്ഥാപനത്തിന് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്. പരിശോധനയ്ക്കിടെ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ അഭിമുഖത്തിനായി എത്തിയ 23കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയാണ് നടപടിക്ക് വഴിവച്ചത്. യുവതി നേരിട്ട് മേയറെ വിളിച്ച് പരാതി അറിയിച്ചതോടെ പോലീസ് നടപടികള്‍ ആരംഭിക്കുകയായിരുന്നു. നഗരത്തിലെ എല്ലാ സ്പാ കേന്ദ്രങ്ങളുടെയും ലൈസന്‍സ് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി കോര്‍പ്പറേഷനുംപോലീസും സംയുക്തമായി പരിശോധനകള്‍ നടത്തുമെന്നും, ക്രോസ് മസാജിംഗ് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *