തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തമിഴ്നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തിയും നിലനില്ക്കുന്നു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തി. 55 കി.മീ. വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും ബുധനാഴ്ച രാവിലെ 9നു തുറന്നു.
Related Articles
ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് യുവജന നേതാവിന്റെ ഭീഷണി
രാജപുരം: യുവജന നേതാവ് ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി. പനത്തടി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ രണ്ട് ഹരിതകര്‍മ്മ സേനാംഗങ്ങളെയാണ് യുവജന നേതാവ് എ.എസ്.ശ്രീകാന്ത് വാഹനം നാല് മണിക്കൂര്‍ വഴിയില്‍ തടഞ്ഞിട്ട് ഭീഷണി പ്പെടുത്തിയത്.അവസാനം പഞ്ചായത്ത് അധികൃതരും രാജപുരം പോലിസും സ്ഥലത്തെത്തിയാണ് ഇവരെ വിട്ടയച്ചത്.വീടുകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിനൃങ്ങള്‍ കൊണ്ടു പോകുന്നത് സംബന്ധിച്ച കണക്കുകള്‍ തന്നെ ബോധൃപ്പെടുത്തണമെന്നാവശൃപ്പെട്ടാണ് കൊളപ്പുറം ഊര്മൂപ്പന്‍ കൂടിയായ ഇയാള്‍ അംഗങ്ങളെ വഴിയില്‍ തടഞ്ഞത്.ഇദ്ദേഹം മദൃലഹരിയിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു .തുടര്‍ന്ന് ഹരിതകര്‍മ്മ […]
റേഷൻ വിതരണം മുടക്കിയ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ കരിദിനം ആചരിച്ചു
മാലക്കല്ല്് : റേഷൻ വിതരണം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന റേഷൻ വിതരണം പോലെയുള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ട സർക്കാർ നിഷ്ക്രിയമാണ്. അടിക്കടി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലക്കല്ല് റേഷൻ കടക്കു മുമ്പിൽകറുത്ത ബാഡ്ജ് ധരിച്ച് കരിദിനം ആചരിച്ചു .കളളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണ ഉദ്ഘാടനം ചെയ്തു. […]
ഭരതീയ മസ്ദുര്ഗ് സംഘ് സ്ഥാപക ദിനാചരണം കൊട്ടോടിയില്‍ 21 ന്
കൊട്ടോടി : ഭരതീയ മസ്ദുര്ഗ് സംഘ് സ്ഥാപക ദിനാചരണം കൊട്ടോടി യൂണിറ്റ് തല പരിപാടി 21 ന് ഞായാഴ്ച കൊട്ടോടി പേരടുക്കത്ത് നടക്കും. പരിപാടിയുടെ ഭാഗമായി കുംടുംബ സംഗമവും അനുമേദന ചടങ്ങും നടക്കും.