എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണിത്. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുളള ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു അന്‍വര്‍. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്. ഡിഎംകെയില്‍ ചേരുന്നതിന്റെ ഭാഗമായി ചെന്നൈയിലെത്തി അന്‍വര്‍ എംഎല്‍എ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. തമിഴ്നാട്ടിലെ പ്രമുഖ ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജി അടക്കമുള്ള നേതാക്കളുമായി അന്‍വറിന്റെ മകന് കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അന്‍വര്‍ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. […]
പത്തനംതിട്ട: ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വർധിപ്പിച്ചെന്നു റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം 450 ആയിരുന്ന വേതനം 550 രൂപയായി വർധിപ്പിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഉണ്ടാവുക. സന്നിധാനത്ത് 300 പേരേയും പമ്പയിൽ 200 പേരേയും നിലയ്ക്കലിൽ 450 പേരേയും പന്തളത്ത് 30 പേരേയും കുളനടയിൽ […]
ന്യൂഡല്‍ഹി : കാത്തിരിപ്പിനൊടുവില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്ത കേട്ടാണ് ഇന്ന് കേരളം ഉണരുന്നത്. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പ്രതിമാസ ഇന്‍സെന്റീവ് 2000 രൂപയില്‍ നിന്ന് 1500 രൂപ കൂട്ടി 3500 രൂപയായാണ് വര്‍ധിപ്പിച്ചത്. എന്‍കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്സഭയെ ഇക്കാര്യമറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ നിരാശരായ ആശമാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇന്‍സെന്റീവും ആനുകൂല്യവും വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതം […]