തിരുവനന്തപുരം :സ്കൂള് ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില് വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്ക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്കുട്ടി . സ്കൂള് കുട്ടികള്ക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസില് നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ഭരണഘടനയിലെ 47 ാം അനുച്ഛേദത്തില് ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിതനിലവാരവും […]
ആഡംബര ജീവിതം നയിക്കാനായി ബന്ധുവിന്റേയും സുഹൃത്തിന്റേയും വീടുകളില് നിന്നും സ്വര്ണം മോഷ്ടിച്ച ഇന്സ്റ്റഗ്രാം താരം പിടിയില്. ഭജനമഠം സ്വദേശിനി മുബീനയാണ് അറസ്റ്റിലായത്. ഭര്തൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടില് നിന്ന് 17 പവന് സ്വര്ണമാണ് മുബീന മോഷ്ടിച്ചത്. ചിതറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭര്തൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില് നിന്ന് സ്വര്ണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന് വീതമുള്ള രണ്ട് ചെയിന്, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള് എന്നിവയാണ് […]
പത്തനംതിട്ട: ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വർധിപ്പിച്ചെന്നു റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം 450 ആയിരുന്ന വേതനം 550 രൂപയായി വർധിപ്പിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഉണ്ടാവുക. സന്നിധാനത്ത് 300 പേരേയും പമ്പയിൽ 200 പേരേയും നിലയ്ക്കലിൽ 450 പേരേയും പന്തളത്ത് 30 പേരേയും കുളനടയിൽ […]