NATIONAL NEWS

മേഘവിസ്‌ഫോടനം: ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ 28 മലയാളികളും

ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ കുടുങ്ങിയവരില്‍ മലയാളികളും. വിനോദയാത്രക്ക് പോയ 28 മലയാളികളാണ് ഉത്തരാഖണ്ഡില്‍ കുടുങ്ങിയത്. 20 മുംബൈ മലയാളികളും എട്ട് കേരളത്തില്‍ നിന്നുള്ളവരുമാണ് ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയത്. ഇവരെ മിന്നല്‍പ്രളയത്തിന് ശേഷം ബന്ധപ്പെടാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ 28പേരും സുരക്ഷിതരാണെന്നും ബന്ധപ്പെടാന്‍ കഴിയാത്തത് വിനിമയ സംവിധാനങ്ങള്‍ തകരാറിലായതുകൊണ്ടാണെന്നുമാണ് ടൂര്‍ ഓപറേറ്റേഴ്സിന്റെ വിശദീകരണം.
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ഇന്നലെ ഉച്ചക്ക് 1.45നാണ് മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. ധാരാലിയ ഗ്രാമത്തിന്റെ ഭൂരിഭാഗവും ഒലിച്ചുപോയി. അഞ്ച് മരണമാണ് സ്ഥിരീകരിച്ചതെങ്കിലും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. 11 സൈനികരടക്കം നൂറിലേറെ പേരെ കാണാതായെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. നിരവധി വീടുകളും 25 ഓളം ഹോട്ടലുകളും പൂര്‍ണമായും ഒലിച്ചുപോയി. ദുരന്തത്തിന്റെ വ്യാപ്തി ഇതിലും ഭീകരമാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മണിക്കൂറുകള്‍ക്കകമുണ്ടായ രണ്ടാമത്തെ മേഘവിസ്‌ഫോടനത്തില്‍ സൈനിക
ക്യാമ്പും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *