KERALA NEWS

കന്യാസ്ത്രീകളുടെ അറസ്റ്റ്; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നേരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം : കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് നേരെ തിരുവനന്തപുരത്ത് കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം.ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിലായിരുന്നു കെഎസ്യു പ്രതിഷേധം. കള്ളിക്കാട് ജംഗ്ഷന് സമീപം മന്ത്രിയുടെ കാര്‍ തടഞ്ഞ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് മന്ത്രിയുടെ
വാഹനവ്യൂഹത്തിന് കടന്നുപോകാനായത്

Leave a Reply

Your email address will not be published. Required fields are marked *