‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യനീക്കങ്ങൾക്ക് തിരിച്ചടി നൽകി ബംഗാളിൽ തൃണമൂലുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് സി പി എം. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും കേരളത്തിൽ കോൺഗ്രസുമായും സഖ്യത്തിന് തയ്യാറല്ലെന്നാണ് സി പി എം വ്യക്തമാക്കിയത്. മുന്നണിയുടെ ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധി വേണ്ടെന്നും ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായി. ‘തീരുമാനം ഒരിക്കലും ഐക്യത്തിന് തടസമാകുന്നില്ല. എന്നാൽ സഖ്യത്തിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്’,സി പി എം നേതാവ് നിലോത്പൽ ബസു പറഞ്ഞു. ‘ ബംഗാളിൽ പോരാട്ടം തൃണമൂലിനോടും […]
NATIONAL NEWS
ബിജെപിക്കെതിരെ ‘ഇന്ത്യ’ സഖ്യത്തിനൊപ്പം ഐക്യത്തോടെ പോരാടണം; വർക്കിംഗ് കമ്മിറ്റി യോഗത്തിൽ സോണിയ ഗാന്ധി
ബിജെപിക്കെതിരായ പോരാട്ടത്തിൽ ‘ഇന്ത്യ’യ്‌ക്കൊപ്പം ഐക്യത്തോടെ കോൺഗ്രസ് പോരാടണമെന്ന സന്ദേശവുമായി പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് സോണിയയുടെ നിർദ്ദേശം. എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ നടന്ന ഏകോപന സമിതിയുടെ ആദ്യ യോഗത്തിന് ദിവസങ്ങൾക്ക് ശേഷമാണ് സോണിയയുടെ പരാമർശം. ചില സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം സഖ്യത്തിന് തലവേദന തീർത്തേക്കുമെന്നുള്ള ആശങ്കകൾക്കിടെയാണ് സോണിയയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്. അതിനിടെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ബിജെപിക്കെതിരെ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ […]
ആദിത്യ എൽ1: അഭിമാനം സൂര്യനോളം… ആദിത്യ എൽ1 വിക്ഷേപണം വിജയകരം
ഇന്ത്യയുടെ ആദ്യ സോളാർ സ്‌പേസ് ഒബ്‌സർവേറ്ററി ദൗത്യമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് 11.50 ന് പിഎസ്എൽവി സി57 റോക്കറ്റിലേറിയായിരുന്നു ആദിത്യ എൽ-1 ന്റെ വിക്ഷേപണം. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരകൊടുങ്കാറ്റ് എന്നിവ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദമായ പര്യവേക്ഷണമാണ് ആദിത്യ എൽ-1 ന്റെ ദൗത്യം. ആദിത്യയുടെ ആദ്യ നാല് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടതായും പേലോഡുകൾ വേർപെട്ടതായും ഐ എസ് ആർ ഒ അറിയിച്ചു. പി […]
ആദിത്യ എൽ-1 ദൗത്യ വിക്ഷേപണത്തിന് മുമ്പ് ചെങ്കലമ്മ ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ അധ്യക്ഷൻ
ന്യൂഡൽഹി: ഇന്ത്യയുടെ സൂര്യനിലേക്കുള്ള മിഷനായ ആദിത്യ എൽ-1 വിക്ഷേപണത്തിന് മുമ്പ് ക്ഷേത്ര സന്ദർശനവുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുലൂർപേട്ടയിലെ ചെങ്കലമ്മ പരമേശ്വരി ക്ഷേത്രമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ചന്ദ്രയാൻ മൂന്നിന് ശേഷം ഐഎസ്ആർഒയുടെ ദൗത്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് അദ്ദേഹം പ്രാർത്ഥിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സോമനാഥ് ക്ഷേത്രത്തിലെത്തിയത്. അതേസമയം ശനിയാഴ്ച്ച 11.50ന് ആദിത്യ മിഷൻ ലോഞ്ച് ചെയ്യുമെന്ന് സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.ഇസ്രൊയുടെ സൗര ദൗത്യം സൂര്യനെ കുറിച്ചുള്ള പഠനത്തിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സൂര്യന്റെ ശരിയായ റേഡിയസിൽ […]
ആദിത്യ എൽ-1 ദൗത്യ വിക്ഷേപണത്തിന് മുമ്പ് ചെങ്കലമ്മ ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ അധ്യക്ഷൻ
ന്യൂഡൽഹി: ഇന്ത്യയുടെ സൂര്യനിലേക്കുള്ള മിഷനായ ആദിത്യ എൽ-1 വിക്ഷേപണത്തിന് മുമ്പ് ക്ഷേത്ര സന്ദർശനവുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുലൂർപേട്ടയിലെ ചെങ്കലമ്മ പരമേശ്വരി ക്ഷേത്രമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ചന്ദ്രയാൻ മൂന്നിന് ശേഷം ഐഎസ്ആർഒയുടെ ദൗത്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് അദ്ദേഹം പ്രാർത്ഥിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സോമനാഥ് ക്ഷേത്രത്തിലെത്തിയത്. അതേസമയം ശനിയാഴ്ച്ച 11.50ന് ആദിത്യ മിഷൻ ലോഞ്ച് ചെയ്യുമെന്ന് സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.ഇസ്രൊയുടെ സൗര ദൗത്യം സൂര്യനെ കുറിച്ചുള്ള പഠനത്തിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സൂര്യന്റെ ശരിയായ റേഡിയസിൽ […]
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; പാർലമെന്റ് പ്രത്യേക സമ്മേളനം നിയമനിർമ്മാണം നടത്തിയേക്കും
ഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവന്നേക്കുമെന്ന് സൂചന. പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തതിന് പിന്നിലുള്ള അജണ്ടകൾ എന്താണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനിടയിലാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്.്. ഏക സിവിൽ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ് നേരത്തേ പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. മമത ബാനർജി അടക്കമുള്ള നേതാക്കളായിരുന്നു […]
യുഎഇയിൽ ഈ മേഖലയിൽ വൻ സാധ്യതകൾ; ശമ്പളമായി കൈയ്യിൽ കിട്ടുക ലക്ഷങ്ങൾ, അറിയാം
പുതിയ കാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ജോലികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. പ്രത്യേകിച്ച് കൊവിഡിന് ശേഷം ബിസിനസുകൾ പൂർണമായി ഡിജിറ്റൽ ലോകത്തേക്ക് മാറിയതോടെ ഈ മേഖലയിൽ വൈദഗ്ദ്യമുള്ള ആളുകൾക്കുള്ള ഡിമാന്റ് കൂടി വരികയാണ്. യുഎയിലും മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ മേഖലകളിലെ പ്രൊഫഷണലുകൾക്ക് സാധ്യത ഏറുകയാണ്. കൺസ്യൂമർ ഗുഡ്‌സ്, ടെക്‌നോളജി, റീടെയ്ൽ ആൻ്‌റ് കൺസ്ട്രക്ഷൻ മേഖലകളിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വലിയ ഡിമാന്റാണ് ഉള്ളത്. മേഖലയിലെ 10 തൊഴിലുടമകളിൽ എട്ട് പേരും ഈ വർഷം സ്ഥിരം ജീവനക്കാരെ റിക്രൂട്ട് […]
രാഷ്ട്രപതി ഒപ്പുവെച്ചു, ഡൽഹി ഓർഡിനൻസ് അടക്കം നിയമമായി; കനത്ത എതിർപ്പുയർത്തി പ്രതിപക്ഷനിര
പാർലമെന്റിന്റെ വർഷകാല സെഷനിൽ പാസാക്കിയ നാല് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഇതോടെ ഡൽഹി ഓർഡിനൻസ് അടക്കമുള്ള നിയമമായിരിക്കുകയാണ്. ഡൽഹിയിലെ വിവാദ ഓർഡിനൻസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തെയും നിയമനത്തെയുമെല്ലാം തീരുമാനിക്കുന്നതിൽ കേന്ദ്രത്തിന് പൂർണ അധികാരം നൽകുന്നതാണ്. രാഷ്ട്രപതി ഒപ്പിട്ടതോടെ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് കേന്ദ്രമായിരിക്കും. ഡിജിറ്റൽ ഡാറ്റ സംരക്ഷ നിയമമവും അതോടൊപ്പം നിയമമായിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് തടയുകയെന്നതാണ് നിയമത്തിന്റെ ഉദ്ദേശലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. അനുവാദമില്ലാതെ തന്റെ വ്യക്തിവിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാൻ നിയമം […]
ഗിന്നസിൽ കയറിയ ഏറ്റവും നീളം കൂടിയ താടിയുള്ള സ്ത്രീ ആരാണെന്ന് അറിയാമോ?
പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമ വളർച്ച. താടിയും മീശയും വളരുന്ന അവസ്ഥ. പലരും പല വഴികളും പരിഹാരമായി തേടാറുണ്ട്. പല പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവർ ഉണ്ടാവും. കാരണം മുഖത്തെ രോമം കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ മുഖത്തെ രോമം കാരണം പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടവരും ഉണ്ട്. എന്നാൽ ഇനി പറയാൻ പോകുന്നത് ഒരു യുവതിയെക്കുറിച്ചാണ്. താടിയും മീശയുമൊക്കെ ഉണ്ട്. എന്നാൽ 38കാരിയായ ഈ യുവതി തന്റെ താടിയും മീശയും കാരണം ഗിന്നസ് […]
മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കും, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മണിപ്പൂർ ജനതയ്ക്കൊപ്പം ഈ രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. കുറ്റക്കാരെ വെറുതെ വിടില്ല. അവിടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം ഈ രാജ്യമുണ്ടെന്നും മോദി പറഞ്ഞു. അതേസമയം മോദിയുടെ ആദ്യ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ഒരിക്കൽ പോലും മണിപ്പൂരിനെ കുറിച്ച് പരാമർശമുണ്ടായില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ചോദ്യം ചോദിച്ചവർക്ക് ഉത്തരം കേൾക്കാനുള്ള ധൈര്യമില്ലെന്നും മോദി പറഞ്ഞു. സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് അവർ നടത്തുന്നതെന്നും […]