കൊളംബോ: ശ്രീലങ്കയില്‍ പുതുചരിത്രം കുറിച്ച് ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ, ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെയെ തിരഞ്ഞെടുത്തു നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അനുര കുമാരയുടെ വിജയം. പ്രസിഡന്റ് ഇലക്ഷഷനില്‍ അനുര കുമാര വിജയിച്ചതായി ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര.42.31 ശതമാനം വോട്ട് നേടിയാണ് ഇടത് നേതാവിന്റെ വിജയം.ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ്. നാളെ പ്രസിഡന്റായി അനുര കുമാര സത്യപ്രതിജ്ഞ ചെയ്യും. […]
NATIONAL NEWS
രാജ്യത്ത് ദിവസംതോറും 90 പീഡനങ്ങള്‍ നടക്കുന്നു; നിയമ നിര്‍മ്മാണം വേണമെന്നാവശ്യപെട്ട് മമത ബാനര്‍ജി
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ നടപടി വേഗത്തിലാക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപെട്ട് പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തുടനീളം പ്രതിദിനം 90 ഓളം ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് ഭയാനകമാണ് എന്നും മമത പറഞ്ഞു. ബലാത്സംഗ കേസുകളില്‍ നീതി ഉറപ്പാക്കാന്‍ അതിവേഗ കോടതികള്‍ രൂപീകരിക്കണം. ”ബഹുമാനപ്പെട്ട പ്രധാനമന്ത്രി, രാജ്യത്തുടനീളം പതിവായി വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ലഭ്യമായ കണക്കുകള്‍ പ്രകാരം പല കേസുകളിലും കൊലപാതകത്തോടുകൂടിയ ബലാത്സംഗങ്ങള്‍ […]
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ഏകദിന ദേശീയ സെമിനാര്‍ നടത്തി
രാജപുരം :ബിരുദ വിദ്യഭ്യാസത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്താ വൈഭവം വളര്‍ത്തുകയും, സാമൂഹികമായ എല്ലാ മേഖലകളിലും ജീവശാസ്ത്രത്തിന്റെ നൂതന ആശയങ്ങള്‍ വഴി സംഭാവനകള്‍ നല്‍കിക്കൊണ്ട് സമൂഹ ത്തിനിടയില്‍ പുതിയ കാഴ്ചപ്പാടുകളും അറിവുകളും നല്‍കുക എന്ന അവബോധത്തോടെ ഫ്രാണ്ടിയേസ് ഇന്‍ ബയോളജിക്കല്‍ ആന്‍ഡ് ഐ പി ആര്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏക ദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ നടന്നു. കോളേജ് […]
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ദേശീയ സെമിനാര്‍ നാളെ; പ്രൊഫ. ഡോ ജി. എം. നായര്‍ മുഖ്യാതിഥിയാകും
രാജപുരം : ഫ്രോണ്ടിയേഴ്സ് ഇന്‍ ബയോളജിക്കല്‍ സയന്‍സ് ആന്‍ഡ് ഐപിആര്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ്സ് ടെന്‍ത് കോളേജ് സെമിനാര്‍ ഹാളില്‍ നാളെ രാവിലെ 10 മണിമുതല്‍ നടക്കും. ശാസ്ത്രജ്ഞന്മാര്‍, സാങ്കേതിക വിദഗ്ധര്‍, ഫിസിഷ്യന്മാര്‍, അക്കാദമിഷ്യന്മാര്‍, സയന്‍സ് മാനേജര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന പ്രൊഫഷണല്‍ സംഘടനയായ കെഎഎസ് അക്കാദമിയുടെ ഓണററി ഫെലോകളില്‍ ചിലരാണ് ഡോക്ടര്‍ എം എസ് സ്വാമിനാഥന്‍, ഡോക്ടര്‍ […]
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്: ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തുന്ന അദ്ദേഹം തുടര്‍ന്ന് ഹെലികോപ്ടറിലാകും മേപ്പാടിയിലെത്തുക. മേപ്പാടിയിലെത്തുന്ന അദ്ദേഹം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ മേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചേക്കും. സന്ദര്‍ശനത്തിന്റെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങളും ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജി സംഘം വയനാട്ടിലെത്തും. കേരളത്തിലേക്ക് ഒരു സാങ്കേതിക സംഘത്തെ പ്രധാനമന്ത്രി അയക്കുമെന്ന വിവരങ്ങളും പുറത്ത് […]
കോച്ചിംഗ് സെന്ററുകള്‍ വിദ്യാര്‍ത്ഥികളുടെ മരണ മുറികളാകുന്നു; മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണം: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
ഡല്‍ഹി ഐഎഎസ് കോച്ചിങ് സെന്ററിലെ ലൈബ്രറിയില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി സുപ്രീംകോടതി. കോച്ചിംഗ് സെന്ററുകള്‍ മരണമുറികളായി മാറുകയും കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയുമാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സിവിക്, ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്നായിരുന്നു മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ […]
തനിക്കെതിരെ ഇഡി റെയ്ഡിന് നീക്കമെന്ന് രാഹുല്‍
പാര്‍ലമെന്റിലെ ‘ചക്രവൂഹ്യ’പ്രസംഗത്തില്‍ കോപാകുലരായ കേന്ദ്രസര്‍ക്കാര്‍ തനിക്കെതിരെ ഇഡി റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം പങ്കിട്ടത്. ഇഡിയില്‍ നിന്നുള്ള ചിലരാണ് തന്നോട് ഇക്കാര്യം അറിയിച്ചതെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. ‘എന്റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. ഒരു റെയ്ഡ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഇഡിയില്‍ തന്നെയുള്ള ചിലര്‍ എന്നോട് പറഞ്ഞു. ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു, ചായയും ബിസ്‌കറ്റും റെഡിയാണ്’, രാഹുല്‍ ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് ഇന്ത്യയെ […]
ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നല്‍കി നയന്‍താരയും വിഘ്‌നേശും
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ മനുഷ്യരെ ചേര്‍ത്ത് പിടിച്ച് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് ഇരുവരും നല്‍കിയത്. നയന്‍താര തന്നെയാണ് ഇക്കാര്യം വ്യക്തിമാക്കിയത്. തങ്ങളുടെ മനസ്സ് മുഴുവനും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും സമൂഹത്തോടുമൊപ്പമാണെന്നും നയന്‍താരയും വിഘ്‌നേശും പറഞ്ഞു. അവര്‍ അനുഭവിക്കുന്ന നാശവും നഷ്ടവും വളരെയേറെ ഹൃദയഭേദകമാണ്. ഈ അവസരത്തില്‍ പരസ്പരം പിന്തുണയ്‌ക്കേണ്ടതും ചേര്‍ത്ത് പിടിക്കേണ്ടതുമായ പ്രാധാന്യത്തെക്കുറിച്ച് ഓരോരുത്തരേയും ഓര്‍മിപ്പിക്കുകയാണ്. ഐക്യദാര്‍ഢ്യം എന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് […]
‘വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം വേണം’; പ്രധാനമന്ത്രി
എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ‘വികസിത് ഭാരത് 2047′ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ ഒമ്പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടത്.. കേരളവും തമിഴ്നാടും ഉള്‍പ്പെടെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും മമത ബാനര്‍ജി ഇറങ്ങി പോവുകയും ചെയ്തതിന് ഇടയിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ പിന്തുണ തേടിയത്. നമ്മള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത്. 100 വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന മഹാമാരിയെ നമ്മള്‍ പരാജയപ്പെടുത്തി. നമ്മുടെ ജനങ്ങള്‍ ആവേശവും ആത്മവിശ്വാസവും നിറഞ്ഞവരാണ്. […]
കെജ്രിവാളിന്റെ ആരോഗ്യനില മോശം; ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ത്യ സഖ്യം ഒരുങ്ങുന്നു
മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാവുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യസംഖ്യം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ ജൂലൈ 30ന് ജന്തര്‍ മന്തറില്‍ വന്‍ റാലി തന്നെ നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കെജ്രിവാളിനെ ജയിലില്‍ വച്ച് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് എഎപിയുടെ ആരോപണം. ജൂണ്‍ മൂന്നിനും ജൂലൈ ഏഴിനും ഇടയില്‍ മാത്രം കെജ്രിവാളിന്റെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് 26 തവണ കുറഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കുന്ന മെഡിക്കല്‍ […]