ടെഹ്‌റാന്‍ : പശ്ചിമേഷ്യയെ ആകെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി അതിശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ശനിയാഴ്ച പകല്‍ വെളിച്ചത്തില്‍ നടത്തിയ ഈ മിന്നലാക്രമണത്തോടെ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളുടെ എല്ലാ വാതിലുകളും അടഞ്ഞുകഴിഞ്ഞു. ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ എന്ന് അമേരിക്ക നാമകരണം ചെയ്ത ഈ സൈനിക നീക്കത്തിന്റെ ആദ്യ ഘട്ടം കുറഞ്ഞത് നാല് ദിവസമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് വാഷിംഗ്ടണും തെല്‍ അവീവും മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് […]
NATIONAL NEWS
ഇറാനെതിരായ സൈനിക നീക്കം: മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി പടരുന്നു: ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌ഫോടനങ്ങള്‍
ന്യൂഡല്‍ഹി : ഇറാനെതിരെ ഇസ്‌റാഈലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ മിഡില്‍ ഈസ്റ്റിലെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എ ഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിലാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്. ഇതോടെ മേഖലയില്‍ പുതിയൊരു യുദ്ധമുഖം തുറക്കപ്പെട്ടിരിക്കുകയാണ്. അബുദാബിയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രാദേശിക താമസക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ദോഹയിലും റിയാദിലും സ്‌ഫോടനങ്ങള്‍ നടന്നതായി എ എഫ് പി […]
ക്യാപ്റ്റന്‍ പിണറായി തന്നെ; സി പി എം. പി ബിയില്‍ തീരുമാനം
ന്യൂഡല്‍ഹി : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടത് മുന്നണിയെ നയിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം പി ബി യോഗത്തിലാണ് നിര്‍ണായകമായ ഈ ധാരണയുണ്ടായത്. കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. മാര്‍ച്ച് ആദ്യവാരത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പതിവ് രീതി പിന്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ […]
തെളിവിന്റെ കണിക പോലുമില്ല ! ഡല്‍ഹി മദ്യനയ കേസില്‍ സിബിഐയെ കുടഞ്ഞ് കോടതി
ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി. മദ്യനയത്തില്‍ ഗൂഢാലോചനയോ ക്രിമിനല്‍ താല്‍പ്പര്യമോ ഉണ്ടായിരുന്നില്ലെന്ന് റൗസ് അവന്യൂ കോടതി നിരീക്ഷിച്ചു. കേസിലെ മറ്റ് 23 പ്രതികള്‍ക്കെതിരെയും തെളിവുകളില്ലെന്ന് സ്‌പെഷ്യല്‍ ജഡ്ജി ജിതേന്ദര്‍ സിംഗ് വ്യക്തമാക്കി. വിധിക്ക് പിന്നാലെ കോടതിക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട കെജ്രിവാള്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞു. തങ്ങള്‍ എന്നും പറഞ്ഞിരുന്നത് സത്യം ഒടുവില്‍ ജയിക്കുമെന്നാണ്. ഒരു മുഖ്യമന്ത്രിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് […]
വിവാദ പാഠപുസ്തകം നിരോധിച്ചു; എന്‍ സി ഇ ആര്‍ ടിക്ക് സുപ്രീം കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി : നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എന്‍ സി ഇ ആര്‍ ടിയുടെ എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു. സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി, എന്‍ സി ഇ ആര്‍ ടി ഡയറക്ടര്‍ എന്നിവര്‍ക്ക് കോടതി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ നിയമപ്രകാരം ഇവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുത് എന്ന് വ്യക്തമാക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ എം പാഞ്ചോളി […]
കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ: അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി : കേന്ദ്രീയ വിദ്യാലയ(KVS), നവോദയ വിദ്യാലയ (NVS) എന്നിവിടങ്ങളിലെ വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച് സി ബി എസ് ഇ. ഇതുസംബന്ധിച്ച വിജ്ഞാപനം സി ബി എസ് ഇ പുറത്തിറക്കി. ഓണ്‍ലൈന്‍ അപേക്ഷ 2025 നവംബര്‍ 14 മുതല്‍ സമര്‍പ്പിക്കാം. ഡിസംബര്‍ നാലാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. തസ്തികകളെക്കുറിച്ചുള്ള വിശദമായ വിജ്ഞാപനം പിന്നീട് ബോര്‍ഡ് പുറത്തിറക്കും. ഉദ്യോഗാര്‍ഥികള്‍ വിവരങ്ങള്‍ക്കും അപേക്ഷാ നടപടികള്‍ക്കുമായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി മാത്രം അപേക്ഷിക്കണം. […]
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി : പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്‌പോര്‍ട് കോംപ്ലക്‌സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ തെരുവു നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണമെന്നും എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുതെന്നും ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ദേശീയപാതകള്‍, മറ്റ് റോഡുകള്‍, […]
ബിഹാര്‍ മഹാസഖ്യത്തില്‍ പ്രതിസന്ധി ഒഴിഞ്ഞു; 143 സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍ ജെ ഡി പുറത്തുവിട്ടു
ന്യൂഡല്‍ഹി : ബിഹാര്‍ മഹാസഖ്യത്തില്‍ പ്രതിസന്ധി ഒഴിഞ്ഞതോടെ 143 സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍ ജെ ഡി പുറത്തുവിട്ടു. കോണ്‍ഗ്രസ് 53 സീറ്റുകളില്‍ മത്സരിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ അതിനിര്‍ണായക ദിവസമായ ഇന്നാണ് മഹാസഖ്യത്തില്‍ ആര്‍ ജെ ഡി-കോണ്‍ഗ്രസ് തര്‍ക്കമൊഴിഞ്ഞ് പട്ടിക പുറത്തു വന്നത്. ഒന്നാംഘട്ട വോട്ടെടുപ്പിന്റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും രണ്ടാം ഘട്ടത്തെ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ആര്‍ ജെ ഡി 143 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് പി സി സി […]
രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തില്‍ കുറവ്; ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തെ കാട്ടാനകളുടെ എണ്ണത്തില്‍ നാലിലൊന്ന് കുറവുണ്ടായതായി ആദ്യമായി ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സര്‍വേയില്‍ കണ്ടെത്തി. വനനശീകരണവും മനുഷ്യനും വന്യമൃഗങ്ങളുമായുളള സംഘര്‍ഷവും മൂലമാണ് കാട്ടാനകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അഖിലേന്ത്യാ ആന കണക്കെടുപ്പ് റിപ്പോര്‍ട്ട് പ്രകാരം കാട്ടാനകളുടെ എണ്ണം 22,446 ആയി കുറഞ്ഞു . 2017ല്‍ ഇത് ഏകദേശം 29,964 ആയിരുന്നു. 25 ശതമാനം കുറവാണ് കണ്ടെത്തിയിരിക്കുന്നത്. 2021ല്‍ സര്‍വ്വേ ആരംഭിച്ച് ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ വളരെക്കാലമായി […]
ഗുജറാത്തില്‍ മുഴുവന്‍ മന്ത്രിമാരും രാജി വെച്ചു; പുതിയ മന്ത്രിസഭാ വികസനം നാളെ
അഹമ്മദാബാദ് : ഗുജറാത്ത് രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുക്കി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. നാളെ, ചേരുന്ന സുപ്രധാന മന്ത്രിസഭാ വികസനത്തിന് മുന്നോടിയായാണ് കൂട്ടരാജി. അഞ്ച് മുതല്‍ ആറ് വരെ മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ തുടരാന്‍ സാധ്യതയുണ്ട്. ബാക്കിയുള്ള സ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ വരും. വീണ്ടും നിയമിക്കപ്പെടുന്നവരുടെ രാജി ഗവര്‍ണര്‍ക്ക് കൈമാറില്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മാത്രമാണ് നിലവില്‍ തല്‍സ്ഥാനത്ത് തുടരുന്നത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കും. ഗാന്ധിനഗറിലെ […]











