LOCAL NEWS

സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പാത ശുചീകരിച്ചു

കള്ളാർ: സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നായനാരുടെ ചരമദിനത്തിൽ ലോക്കൽ പരിധിയിലെ സംസ്ഥാന പാതയുടെ ഇരുവശവും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു. ലോക്കൽ സെക്രട്ടറി ജോഷി ജോർജ,ഏരിയകമ്മറ്റിയംഗം പി.കെ.രാമചന്ദ്രൻ , സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി കെ.വി സുനിൽ, മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി അംബിക സുനിൽ , വാർഡു മെമ്പർമാരായ സണ്ണി അമ്പ്രഹം, മിനി ഫിലിപ്പ്, എൽ സി അംഗങ്ങളായ കെ. അർജുനൻ, എ നാരായണൻ.ഡി വൈ എഫ്് ഐI […]

LOCAL NEWS

എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടി രാജപുരം ഹോളിഫാമിലി ഹയർസെക്കണ്ടറി സ്്ക്കൂൾ

രാജപുരം: എസ് എസ്് എൽ സി പരീക്ഷയിൽ 100% വിജയം നേടി രാജപുരം ഹോളിഫാമിലി ഹയർസെക്കണ്ടറി സ്്ക്കൂൾ.188 പേരെ പരീക്ഷയ്ക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ചാണ് 100% വിജയം കരസ്ഥമാക്കിയത്.ഇതിൽ 38 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി.10 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു.

LOCAL NEWS

ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപതിഷ്ഠ തിരുവപ്പന കളിയാട്ട ഉത്സവത്തിന് നാളെ തുടങ്ങും

രാജപുരം: ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപതിഷ്ഠ തിരുവപ്പന – കളിയാട്ട ഉത്സവത്തിന് നാളെ തുടക്കമാവുമെന്ന് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 24ന് സമാപിക്കും. രാത്രി ഏഴിന് കുറ്റി പൂജ. 20ന് രാത്രി 10 മുതൽ ആവാഹന ഉച്ചാടന ചടങ്ങുകൾ. 21ന് രാവിലെ ഏഴ് മുതൽ പത്തുവരെ കലവറ നിറക്കൽ. വൈകിട്ട് അഞ്ചിന് ആചാര്യവരവേൽപ്പ്, തുടർന്ന് പൂരക്കളി,കൈകൊട്ടിക്കളി, തിരുവാതിര. രാത്രി 8.30ന് കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിൾ ഓർക്കസ്ട്രയുടെ ഗാനമേള. 22ന് രാവിലെ അഞ്ചുമുതൽ ഗൃഹപ്രവേശം ഗണപതി ഹോമം. ആറ് […]

LOCAL NEWS

തൊഴിലുറപ്പ് നൂറു ദിനം പൂർത്തീയാക്കിയവർക്കും അരങ്ങ് കലോൽസവത്തിലെ വിജയികൾക്കും അനുമോദനമൊരുക്കി കോടോം-ബേളൂർ 19-ാം വാർഡ്

പാറപ്പള്ളി : കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 19-ാം വാർഡിൽ നൂറ് ദിനം പൂർത്തീകരിച്ച തൊഴിലാളികൾ, കുടുംബശ്രീ അരങ്ങ് കലോൽസവത്തിൽ പഞ്ചായത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ രഞ്ജുഷ ബാലൂർ, താലൂക്ക് തലത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാന ബാലൂർ എന്നിവർക്കും കെട്ടിട നികുതി പിരിവിൽ നൂറു ശതമാനം കൈവരിക്കാൻ നേതൃത്വം നൽകിയ വാർഡ് ക്ലർക്ക് പ്രസീദ മധു എന്നിവർക്കും വാർഡ് സമിതി നേതൃത്വത്തിൽ അനുമോദനം നൽകി.അതോടൊപ്പം മാലിന്യ മുക്ത ജനകീയ കൺവെൻഷനും മാലിന്യമുക്ത […]

LOCAL NEWS

കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു

ചുളളിക്കര: കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാലപ്പുഴ ചെക്ക്ഡാം ശക്തിപ്പെടുത്തി കൊണ്ട് കൊട്ടോടി ജലക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന ജലവിഭവ വകുപ്പ് എഞ്ചിനിയേഴ്‌സിന്റെ സാങ്കേതിക വാദഗതികളോട് യോജിക്കാൻ കഴിയില്ലെന്ന് കൊട്ടോടി ചെക്ക്ഡാം ആക്ഷൻകമ്മറ്റി ചെയർമാൻ രത്‌നാകരൻ നമ്പ്യാർ,കൺവീനർ എം ജെ സോജൻ എന്നിവർ ‘ഗ്രാമശബ്ദത്തോട ്’ പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനമുണ്ടാക്കാൻ കാഞ്ഞങ്ങാട്ട് എം എൽ എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമുണ്ടാക്കാനായില്ല. ഇ.ചന്ദ്രശേഖരൻ എ എൽ എ […]

LOCAL NEWS

ചാമുണ്ഡിക്കുന്ന് വാതല്ലൂർ വീട്ടിൽ വി.ഡി വാസുദേവൻ നായർ (73) നിര്യാതനായി

ചാമുണ്ഡിക്കുന്ന്: വാതല്ലൂർ വീട്ടിൽ വി.ഡി വാസുദേവൻ നായർ (73) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ദീപേഷ് (അധ്യാപകൻ), ദീപ. മരുമക്കൾ: ജ്യോതി (പാണത്തൂർ വില്ലേജ് ഓഫീസ്), കെ.സി മോഹൻദാസ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സോമൻ, കൃഷ്ണകുമാരി, ശശിധരൻ, മധുസുദൻ,പ്രഭാകരൻ,ഗീത,സതി,ലത,ലേഖ

LOCAL NEWS

അട്ടേങ്ങാനം കൂലോത്തുംകാലിലെ ടി എൻ മുരളീധരൻ (61)നിര്യാതനായി

അട്ടേങ്ങാനം : കൂലോത്തുംകാലിലെ ടി എൻ മുരളീധരൻ (61)നിര്യാതനായി. ഭാര്യ ഗംഗ മുരളി.അച്ഛൻ പരേതനായ നീലകണ്ഠപ്പിള്ള, അമ്മ തങ്കമ്മ ടി.എം .മക്കൾ രേഷ്ടി.ടിഎം, രശ്മി. ടി.എം. മരുമക്കൾ ശശികുമാർ.പി(കാറഡുക്ക ), ദേവനന്ദൻ (പൊടുത്തുരുത്തി, നീലേശ്വരം ). സഹോദരങ്ങൾ സോമൻ ടി.എൻ(വാ യാട്ടുപറമ്പ് ), രാജു. ടി.എൻ (ചാണൊക്കുണ്ട് ), ടി. എൻ. ചന്ദ്രൻ (അട്ടേങ്ങാനം ), ടി. എൻ. മോഹനൻ (അട്ടേങ്ങാനം ), രാജമ്മ (ബളാന്തോട് ), മിനി(മണക്കടവ്).

LOCAL NEWS

സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു

ഇരിയ : മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റേയും, തേജസ് സ്വയം സഹായ സംഘത്തിന്റെയും , ബെസ്റ്റ് റാങ്ക് പി.എസ്. സി. അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സൗജന്യ കണ്ണട വിതരണ പരിപാടി കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് 6ാം വാർഡ് മെമ്പർ രജനി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ […]

LOCAL NEWS

വിനോദ് ജോസഫ്് ജില്ലാ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട്് വർക്കേഴ്‌സ് യൂണിയൻ INTUC ജില്ലാ ജനറൽ സെക്രട്ടറി ആയി വിനോദ് ജോസഫ്് ചെട്ടിക്കത്തോട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. കോടോം-ബേളൂർ മണ്ഡലം ജനശ്രീ ചെയർമാനും പഞ്ചായത്ത് 6- ാംം വാർഡ് കൺവീനറും കൂടിയാണ് ്്‌വിനോദ് ജോസഫ്  

LOCAL NEWS

‘മഹാ ഗണിക്കിടയിലൂടെ’ എന്ന കഥാ സമാഹാരം ഏറ്റുവാങ്ങി

ചുളളിക്കര: നിസ്സാം ചുള്ളിക്കര എഴുതിയ ‘മഹാ ഗണിക്കിടയിലൂടെ’ എന്ന കഥാ സമാഹാരം നിസ്സാമിൽ നിന്ന് പ്രതിഭാ ലൈബ്രറിക്കുവേണ്ടി ലൈബ്രറി കൗൺസിലംഗം കെ. ഗംഗാധരൻ ഏറ്റുവാങ്ങി. കെ.മോഹനൻ, കെ വി ഷാബു, എം.ഡി ജോസുകുട്ടി, കെ.ബാലകൃഷ്ണൻ,പി.നാരായണൻ ,ആലീസ് ടീച്ചർ എന്നിവർ പങ്കെടുത്തു.