പാണത്തൂർ: ബാപ്പുങ്കയത്തെ തിരുമ(102) നിര്യാതയായി. സംസ്‌ക്കാരം വീട്ടുവളപ്പിൽ.ഭർത്താവ് പര്തനായ ചെറിയ അമ്പാടി. മക്കൾ: കമ്മാടത്തി,നാരായണി,ലക്ഷ്മി,അമ്മിണി,കുഞ്ഞിരാമൻ. മരുമക്കൾ: കുഞ്ഞമ്പു,യശോദ, പരേതരായ കണ്ണൻ,അമ്പാടി,മാധവൻ
LOCAL NEWS
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100 ശതമാനം വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ
രാജപുരം : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100 ശതമാനം വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ . 18 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കി. 4 പേർ 80 ശതമാനത്തിന് മുകളിലും, 8 പേർ 75 ശതമാനത്തിന് മുകളിലും 2 പേർ 70 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 93.2 ശതമാനം മാർക്ക് നേടി കെ.ആനന്ദ് സ്‌കൂൾ തലത്തിൽ ഒന്നാം റാങ്ക് നേടി. […]
പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ
രാജപുരം: 36 വർഷങ്ങൾക്ക്്് ശേഷം അവർ ഒന്നിക്കുന്നു.രാജപുരം ഹോളിഫാമിലി ഹൈസ്‌ക്കൂൾ 1986-87 എസ് എസ് സി ബാച്ച്് വിദ്യാർ്ത്ഥികളാണ് സ്‌ക്കൂളിൽ സൗഹൃദ സംഗമത്തിനൊരുങ്ങിയത്. നാളെ രാവിലെ 9ന് സ്‌ക്കൂൾ മാനേജർ ഫാ.ജോർജ്ജ്് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുക്കന്മ്രാരെ ആദരിക്കൽ, ചർച്ച, സ്‌നേഹവിരുന്ന്് എന്നിവ നടക്കും.
കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ വീണ്ടും തിരഞ്ഞെടുത്തു
കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ വീണ്ടും തിരഞ്ഞെടുത്തു കുറ്റിക്കോൽ: കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ബുധനാഴ്ച ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ സ്ഥാനമേറ്റെടുത്തു. ഇദ്ദേഹം ദീർഘകാലം ട്രസ്റ്റി ബോർഡ് അംഗമായിരുന്നു. പി.വേണുഗോപാലൻ, എം ഗംഗാധരൻ, ടി ശശിധരൻ, മണികണ്ഠൻ എന്നിവരാണ് മറ്റു അംഗങ്ങൾ. ക്ഷേത്ര വികസന സമിതിയംഗങ്ങൾ, മാതൃ […]
രചനയുടെ മാധുര്യം നിറഞ്ഞ വേനൽ മധുരം
പാണത്തൂർ : ഹോസ്ദുർഗ് ബി.ആർ സി യുടെ നേതൃത്വത്തിൽ പാണത്തൂർ പട്ടുവം പ്രതിഭാ കേന്ദ്രത്തിൽ വേനൽ മധുരം സർഗാത്മക ക്യാമ്പ് നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റി ഇരുപത് കുട്ടികൾ പങ്കെടുത്തു. പത്ത് ദിവസത്തെ ക്യാമ്പിനൊടുവിൽ കുട്ടികൾ രചിച്ച കഥ, കവിത, നാടകം എന്നിവയുടെ പുസ്തകങ്ങൾ തയ്യാറാക്കി. ക്യാമ്പിന്റെ സമാപനം പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സുപ്രീയ ശിവദാസ് അധ്യക്ഷത വഹിച്ചു അമീർ പള്ളിക്കാൽ മുഖ്യാതിഥിയായി രാധാകൃഷ്ണ ഗൗഡ, സ്റ്റാൻലി പാണത്തൂർ, […]
പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി മുതൽ ചെറുപനത്തടി വരെ പാതയോര ശുചീകരണ പ്രവർത്തനം നടത്തി
പാണത്തൂർ: പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി മുതൽ ചെറുപനത്തടി വരെ പാതയോര ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ സ്നേഹ, ആശ വർക്ക്ര് ഷൈജ, ഹരിത സേന കൺസോർഷ്യ സെക്രട്ടറി സ്‌നേഹി ഷാജി, ലത സുനിൽ, ലൈസ പ്രിൻസ്, രേഖ സുരേഷ് എന്നിവർ നേതൃത്വം നൽക
എ.കെ. എസ് ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കൻ മേഖല വാഹന ജാഥയ്ക്ക് ഒടയഞ്ചാലിൽ ആവേശകരമായ സ്വീകരണം നൽകി
ഒടയംചാൽ : കേന്ദ്ര സർക്കാരിന്റെ ആദിവാസി വിരുദ്ധ നിലപാടിനെതിരെ,രാജ്യത്തെ ദളിത് പീഡനം അവസാനിപ്പിക്കുക സർക്കാർ സർവ്വീസിലെ സംവരണം വർദ്ധിപ്പിക്കണം, ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക തുടങ്ങിയ മുദ്രാവാക്യമുയർത്തി എ.കെ. എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കൻ മേഖല വാഹന ജാഥയ്ക്ക് ഒടയഞ്ചാലിൽ ആവേശകരമായ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ഒ.ആർ കേളു എം എൽ എ, ജാഥ മാനേജർ എം.സി മാധവൻ, ജാഥാംഗങ്ങളായ കെ.കെ ബാബു, പി.കെ […]
ക്ലീൻ കള്ളാറിന്റെ ഭാഗമായി പതിമൂന്നാം വാർഡിന്റെ പരിധിയിൽപ്പെട്ട കൊട്ടോടി മുതൽ ചക്ക് മുക്ക് വരെയുള്ള റോഡിന്റെ ഇരുവശത്തുമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ ശേഖരിച്ചു
കൊട്ടോടി : ക്ലീൻ കള്ളാർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായികള്ളാർ പഞ്ചായത്തിലെപതിമൂന്നാം വാർഡ്മെമ്പർ ജോസ് പുതുശ്ശേരികാലായുടെ നേതൃത്വത്തിൽവാർഡിന്റെപരിധിയിൽ പെട്ട കൊട്ടോടി മുതൽ ചക്ക് മുക്ക് വരെയുള്ള റോഡിന്റെഇരുവശത്തും വലിച്ചെറിഞ്ഞപ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൊതുപ്രവർത്തകരും കുടുംബശ്രീഅംഗങ്ങളും . ഹരിതകർമ്മ സേന അംഗങ്ങളും ശേഖരിച്ചു. അബ്ദുള്ള ,രത്നാകരൻ, ടി.മനോജ് ,സുലൈമാൻ ,ബാബു,കുഞ്ഞിരാമൻ ,ആശാവർക്കർ വിമല, ഉഷ കാഞ്ഞിരത്തടി .ബിന്ദു.അനിത,ശ്യാമള എന്നിവർ നേതൃത്വം നൽകി.
കാറ്റും മഴയും: മരം വീണ് ഇലക്ടിക് ലൈൻ തകർന്നു, വെളളരിക്കുണ്ട് കോളനി ഇരുട്ടിൽ
ചുളളിക്കര: വൈകീട്ടുണ്ടായ മഴയിലും കാറ്റിലും കോടോം-ബേളൂർ പഞ്ചായത്തിലെ വെളളരിക്കുണ്ട് കോളനിയിലെ വൈദ്യുതി ലൈനിൽ മരം പൊട്ടി വീണ് ലൈൻ തകർന്നതോടെ കോളനിയിലെ വീടുകൾ ഇരുട്ടിലായി.ചെറിയൊരു മരകൊമ്പ് വീണാൽ പോലും ഇവിടെ വൈദ്യിതി ലൈൻ പൊട്ടി വീഴുന്നത് പതിവായിരിക്കുകയാണെന്ന് കേളനിവാസികൾ പറയുന്നു. 1992-ൽ സ്ഥാപിച്ചതാണ് കോളനിയിലേക്കുളള വൈദ്യിതി ലൈൻ. പഴക്കം ചെന്ന വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കണമെന്ന് കോളനി നിവാസികളുടെ ആവശ്യം അധികൃതർ ഇതേ വരെ ചെലികൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം തൂങ്ങൽ കോളനിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിലും ഈ […]