പാറപ്പള്ളി: കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എ.ഭരതനാട്യത്തിൽ ഒന്നാം റാങ്കു നേടിയ പാറപ്പള്ളിയിലെ പി. അഭിനയ്ക്ക് അഭിനന്ദന പ്രവാഹം. പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്ട്‌സിലെ വിദ്യാർത്ഥിയായ അഭിന പാറപ്പള്ളിയിലെ സതീന – രാമചന്ദ്രൻ ദമ്പതികളുടെ മകളാണ്.സ്‌കൂൾ കലോൽസവങ്ങൾ, കേരളോൽസ പരിപാടികൾ എന്നിവയിൽ നൃത്ത – നാടക മത്സരങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ അഭിനയെ തേടി എത്തിയിട്ടുണ്ട്. റാങ്ക് ജേതാവിനെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ ഷാൾ […]
LOCAL NEWS
കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഭരണസമിതി തീരുമാനം : ഇത് അട്ടിമറിച്ച് ഭരണപക്ഷത്തെ ചില അംഗങ്ങൾ; രൂക്ഷവിമർശനവുമായി പ്രതിപക്ഷം
പാണത്തൂർ :കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഭരണസമിതി ഒറ്റക്കെട്ടായി എടുത്ത തീരുമാനം ഭരണ പക്ഷത്തെ ചില അംഗങ്ങൾ അട്ടിമറിച്ചെന്നാരോപിച്ച് ഭരണസമിതി യോഗത്തിൽ ഭരണപക്ഷത്തിനെതിരെ രൂപക്ഷ വിമർശനവുമായി പ്രതിപക്ഷ നിര. പനത്തടി ഗ്രാമപഞ്ചായത്തിൽ ഇന്നു നടന്ന ഭരണസമിതി യോഗത്തിലാണ് ഈ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങളായ കോൺഗ്രസിലെ കെ.ജെ.ജെയിംസ്, എൻ.വിൻസെന്റ് ,ബി ജെ പിയിലെ വേണുഗേപാലൻ എന്നിവർ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. പഞ്ചായത്തിന്റെ പ്രവർത്തികൾ ഏറ്റെടുക്കുന്ന റെജി എന്ന കരാറുകാരൻ പ്രവർത്തികൾ കൃത്യമായി പൂർത്തിയാക്കാത്തതിനാൽ പഞ്ചായത്തിന് വൻ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നുവെന്നും […]
കോടോം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
C no:69 കോടോം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു കോടോ ബേളൂർ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീജ പി ഉദ്ഘാടനം ചെയ്തു.കെ.വി കേളു അധ്യക്ഷത വഹിച്ചു. എ ഡി എസ് അംഗം നസിയ പ്രസംഗിച്ചു. .അംഗൻവാടി വർക്കർ സുധ സ്വാഗതം പറഞ്ഞു. സ്‌കൂളിൽ പോവുന്ന കുട്ടികൾക്കും പുതിയതായി അംഗൻവാടിയിൽ പ്രവേശിച്ച കുട്ടികൾക്കും കോടോത്ത് റെയിൻബോ ക്ലബ്ബിന്റെ വക പഠനോപകരണങ്ങളും മധുരവും നൽകി. പ്രസിഡന്റ് കുട്ടികൾക്ക് ലഡ്ഡു വിതരണം ചെയ്തു. അംഗൻവാടിയിൽ നിന്നും സ്‌കൂളിലേക്ക് പോവുന്ന ആദിശ്രീ അഖിൽ […]
അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി
രക്തസാക്ഷി സ്മാരക വായനശാല & ഗ്രന്ഥാലയം ചെറുപ്പാറ അങ്കൺ വാടി പ്രവേശനോത്സവ ദിനത്തിൽ ചെറുപ്പാറ അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. പരിപാടി വായനശാല സെക്രട്ടറി കെ കെ സന്ദീപിന്റെ അദ്ധ്യക്ഷതയിൽ കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്ത് പഠനോ പകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കെ പി കമലാക്ഷൻ, കെ ജനാർദ്ദനൻ ,പി ജിഷ്ണു എന്നിവർ സംസാരിച്ചു. ചടങ്ങിൽ അങ്കൺ വാടി ടീച്ചർ വനജ സ്വാഗതവും അങ്കൺ വാടി ഹെൽപ്പർ […]
ആവേശമായി അംഗൻവാടി പ്രവേശനോൽസവം
അമ്പലത്തറ: അംഗൻവാടി പ്രവേശനോൽസവത്തിന്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ഗുരുപുരം, ആനക്കല്ല്, മണ്ടേങ്ങാനം, ലാലൂർ അംഗൻവാടികളിലെ പ്രവേശനോൽസവം കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുകാരുടെയും സാന്നിദ്ധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയവും ആവേശകരവുമായി മാറി. അംഗൻവാടിയിലേക്ക് പുതുതായി വന്ന കൂട്ടുക്കാരെ വർണ്ണ തൊപ്പി അണിയിച്ച് ഘോഷയാത്രയായി അംഗൻവാടികളിലേക്ക് സ്വീകരിച്ചു.പുതുതായി വന്നവർക്കും സ്‌ക്കൂളുകളിലേക്ക് പോകുന്ന കുട്ടുക്കാർക്കും നിരവധി സമ്മാനങ്ങളും നൽകി. രക്ഷിതാക്കളും കുടുംബശ്രീ യൂണിറ്റുകൾ ക്ലബ്ബുകൾ എന്നിവർ സമ്മാനങ്ങൾ സംഭാവന ചെയ്തു പായസവും മധുര പലഹാരങ്ങളുംവിതരണം ചെയ്തു. ആനക്കല്ല് […]
കോളിച്ചാലിലെ എൻ ഡി ജോർജ് നീറംപുഴ (83) നിര്യാതനായി
കോളിച്ചാൽ:എൻ ഡി ജോർജ് നീറംപുഴ(83) നിര്യാതനായി. സംസ്‌കാരം നാളെ 9 30ന് പനത്തടി സെൻറ് ജോസഫ് ഫൊറോന ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യ: മുണ്ടോളിക്കൽ കുടുംബാംഗം അച്ചാമ്മ ജോർജ്. മക്കൾ: സുനീഷ് ജോർജ് ( ഹെൽത്ത് ഇൻസ്‌പെക്ടർ കോഴിക്കോട്), നോബിൾ ജോർജ്. മരുമക്കൾ: സിന്ധു പഞ്ഞിക്കുന്നേൽ പാലാവയൽ, സ്മിത കോടിമറ്റം, രാജഗിരി. സഹോദരങ്ങൾ: ജോസഫ് തിരുവമ്പാടി, ലിസി അഗസ്റ്റിൻ കോതമംഗലം, അന്നക്കുട്ടി തിരുവമ്പാടി, മാർഗ്രറ്റ് തോട്ടുംമുക്കം, പരേതരായ മറിയം, ഏലിക്കുട്ടി തിരുവമ്പാടി, ലില്ലിചെമ്പേരി.
സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസിന്റെ ഭാര്യ അരിപ്രോട് കാക്കനാട് വീട്ടിൽ ഗ്രേസിക്കുട്ടി ജോർജ്ജ് (58) നിര്യാതയായി
പാണത്തൂർ: സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസിന്റെ ഭാര്യ അരിപ്രോട് കാക്കനാട് വീട്ടിൽ ഗ്രേസിക്കുട്ടി ജോർജ്ജ് (58) നിര്യാതയായി. രാജപുരം എ ജി സഭാംഗമാണ്. മക്കൾ : ജോജി ജോർജ്ജ്,ജോസി ജോർജ്ജ് , മരുമക്കൾ : ബ്ലെസ്സൻ തോമസ് (പാസ്റ്റർ,ഐ .പി.സി.ഡൽഹി), തോമസ് ശാമുവേൽ(ബഹറിൻ) ചൊവ്വഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ അരിപ്രോടുള്ള ഭവനത്തിൽ പൊതുദർശനവും തുടർന്ന് മുണ്ടോട്ടുള്ള എ.ജി ചർച്ചിൽ 10.30 ന് ് സംസ്‌കാരം നടക്കും.
റാണിപുരത്തേക്ക ്‌കെ എസ് ആർ ടി സി ബസ് സർവ്വീസ് പുനരാരംഭിക്കണം: പെരുതടി ശ്രീമഹാദേവക്ഷേത്ര ഭരണസമിതി
റാണിപുരം :വിനോദസഞ്ചാര കേന്ദമായ റാണിപുരത്തേക്ക് നടത്തിവന്നിരുന്നതും രണ്ടു മാസമായി നിർത്തലാക്കിയതുമായ കെ എസ് ആർ ടി സി ബസ് സർവ്വീസ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് പെരുതടി ശ്രീമഹാദേവക്ഷേത്ര ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനും സ്‌കൂളുകൾ തുറക്കുന്നതോടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടും. കൂടാതെ റാണിപുരത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും. യോഗത്തിൽ സമിതി പ്രസിഡന്റ് എം കേശവൻ അദ്ധ്യക്ഷത വഹിച്ചു. എം.കുഞ്ഞമ്പു നായർ അഞ്ജന മുക്കൂട്, പി.എൻ രാഘവൻ നായ്ക്ക് , ടി പി […]
ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
രാജപുരം: തിരുകുടുംബ ദൈവാലയത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു.രാജപുരം ഫൊറോന വികാരി റവ.ഫാ .ബേബി കട്ടിയാങ്കൽ പതാക ഉയർത്തി.യൂണിറ്റ് പ്രസിഡണ്ട് ജയിംസ് ഒരപ്പാങ്കൽ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.എല്ലാവർക്കും മധുരം വിതരണം ചെയ്തു. സോനു ചെട്ടിക്കത്തോട്ടം, ജോൺസൺ തൊട്ടിയിൽ , ബിജു ഇലവുങ്കച്ചാലിൽ, ജോണി പുത്തൻ പറമ്പിൽ എന്നിവർ നേതൃത്വം നൽകി.