LOCAL NEWS

പനത്തടിയിലെ പ്ലാത്തോട്ടത്തില്‍ ജോസഫ് നിര്യാതനായി

രാജപുരം: പനത്തടി പ്ലാത്തോട്ടത്തില്‍ ജോസഫ് (71) നിര്യാതനായി.മ്യതസംസ്‌കാരം നാളെ 11 മണിക്ക് സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയില്‍. ഭാര്യ: എത്സമ്മ പനത്തടി കോട്ടയ്ക്കകത്ത് കുടുംബാഗം. മക്കള്‍ : സന്തു ടോം ,ഷോണ്‍ . മരുമകള്‍ : ഷില്‍മിയ ഷോണ്‍. സഹോദരങ്ങള്‍ : പരേതനായ ചാണ്ടപ്പിള്ള,പരേതനായ ചാക്കോ, ലീലാമ്മ,തോമസ്,മോളി.

LOCAL NEWS

മരം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

രാജപുരം : മരം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. കള്ളാര്‍ പൂതത്താന്‍മൂലയിലെ ശങ്കരന്‍ (55) ആണ് മരിച്ചത്. പാണത്തൂര്‍ കല്ലപ്പള്ളിയില്‍ മരം മുറിച്ചിടുന്നതിനിടെമറ്റൊരു മരത്തില്‍ തട്ടി ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശങ്കരനെ ഉടന്‍ പാണത്തൂരിലെ കുടംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സതീഷ്, സൗമ്യ. മരുമക്കള്‍: പ്രമീള,സന്ദീപ്.    

LOCAL NEWS

മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്സ് പാണത്തൂരില്‍ പ്രതിഷേധ സംഗമം നടത്തി

പാണത്തൂര്‍: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തതിനെതിരെ പാണത്തൂരില്‍ നടന്ന പ്രതിക്ഷേധ സംഗമം ഡി.സി സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, സി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രമേശന്‍ കരിച്ചേരി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ്, സി കൃഷ്ണന്‍ നായര്‍, കെ.എന്‍ വിജയകുമാര്‍, എം.എം തോമസ്, എസ് മധുസൂദനന്‍, എം ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.കേരളത്തിന്റെ സാമൂഹിക […]

LOCAL NEWS

അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ ആഘോഷകമ്മറ്റിരൂപീകരിച്ചു

അട്ടേങ്ങാനം: 2026 എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ രാശിചിന്തയും ആഘോഷകമ്മറ്റി രൂപീകരണവും നടന്നു ഉത്തരമലബാര്‍ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ സി പെരിയ ഉദ്ഘാടനം ചെയ്തു. ബാത്തുര്‍ ക്ഷേത്രസമിതി പ്രസിഡന്റ് ഇ കെ ഷാജി അധ്യക്ഷനായി.പഞ്ചായത്ത് വൈപ്രസിഡന്റ് പി ദാമോദരന്‍, കരിക്കെ പ്രസിഡന്റ് എം ബാലചന്ദ്രന്‍ നായര്‍,പഞ്ചായത്തംഗങ്ങളായ എന്‍ എസ് ജയശ്രീ, പി ഗോപി,കരിച്ചേരികുഞ്ഞമ്പുനായര്‍, നാരായണന്‍ കെളത്തുര്‍ , പി അശോകന്‍, പി […]

LOCAL NEWS

പൂടംകല്ല് എടക്കടവിലെ കുടമിന കുംഭമ്മ നിര്യാതയായി

രാജപുരം: പൂടംകല്ല് എടക്കടവ് വീട്ടില്‍ പരേതനായ സി. സി. ജനാര്‍ദ്ദനന്‍ ( മുന്‍ മെമ്പര്‍, അവിഭക്ത പനത്തടി ഗ്രാമ പഞ്ചായത്ത് ) എന്നവരുടെ ഭാര്യ കുടമിന കുംഭമ്മ (87) നിര്യാതയായി. മക്കള്‍: പരേതനായ സി. ജെ. തങ്കപ്പന്‍ (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയര്‍, ഇറിഗേഷന്‍ വകുപ്പ്), പരേതയായ വെളളച്ചി (ഫീല്‍ഡ് വര്‍ക്കര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള), സി. ജെ. അയ്യപ്പന്‍, സി. ജെ. കൃഷ്ണന്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.ആര്‍.എഫ്.ബി), സി. ജെ. ഇന്ദിര (എല്‍.ഐ.സി., കാസര്‍കോട്). മരുമക്കള്‍: സിന്ധു, […]

LOCAL NEWS

ചെന്തളം പുതിയ വളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് രാശിചിന്തയും ആഘോഷ കമ്മിറ്റി രൂപികരണവും നാളെ

ഒടയംചാല്‍ : ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിലുള്ള ചെന്തളം പുതിയ വളപ്പ് (കരിച്ചേരി തറവാട് കോയ്മ ) വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ദേവപ്രശ്ന ചിന്തയും , ആഘോഷ കമ്മിറ്റി രൂപികരിരണയോഗവും നാളെ രാവിലെ 10 മണിക്ക് ദേവസ്ഥാനത്ത് നടക്കും.

LOCAL NEWS

ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ലഹരിക്കെതിരെയുള്ള സന്ദേശ യാത്രസംഘടിപ്പിച്ചു

ചെറുപനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെറുപനത്തടിയുടെ നേതൃത്വത്തില്‍ മയക്കു മരുന്നിനും അക്രമത്തിനുമെതിരെയുള്ള സന്ദേശ യാത്ര സ്‌കൂളില്‍ നിന്നും ആരംഭിച്ച് മാലക്കല്ല്, കോളിച്ചാല്‍ എന്നിവിടങ്ങളിലൂടെ പാണത്തൂരില്‍ സമാപിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ സ്വാഗതം പറഞ്ഞു. സമാപന പരിപാടി പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍ അധ്യക്ഷനായി. റിട്ടയേര്‍ഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ജി രഘുനാഥ് ലഹരി മുക്ത സന്ദേശം നല്‍കി.പാണത്തൂര്‍ ഇടവക വികാരി ഫാ […]

LOCAL NEWS

‘കയ്യൊപ്പ്’ 19-ാം വാര്‍ഡ് വികസന രേഖ പുറത്തിറക്കി

പാറപ്പള്ളി: കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ വികസന രേഖ 2020-25 ‘കയ്യൊപ്പ്’ ഒരു മെമ്പറുടെ ഡയറി എന്ന പേരില്‍ പാറപ്പള്ളി ഹാപ്പിനെസ്സ് പാര്‍ക്കില്‍ ഒരുക്കിയ സ്‌നേഹ സംഗമത്തില്‍ പുറത്തിറക്കി. മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് കൂക്കള്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ പി. നാരായണന് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ നാരായണന്‍ അമ്പലത്തറ അദ്ധ്യക്ഷതവഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ത്രിതല പഞ്ചായത്ത് എന്നിവ മുഖാന്തിരം റോഡിന് 332 ലക്ഷവും മറ്റു പ്രവര്‍ത്തികള്‍ക്ക് 251.23 ലക്ഷവും ഭവന, പുനരുദ്ധാരണ പദ്ധതികള്‍ക്ക് 81.50 ലക്ഷവും […]

LOCAL NEWS

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ പനത്തടി മേഖലാ സമ്മേളനം ഞായറാഴ്ച

രാജപുരം : നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കരയോഗതലങ്ങളില്‍ എത്തിക്കുന്നതിനായി ഹോസ്ദുര്‍ഗ്ഗ് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ പനത്തടി മേഖലയിലെ 16 കരയോഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള മേഖലാ സമ്മേളനം 2025 നവംബര്‍ 9 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മന്നംനഗറില്‍ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം ) വെച്ച് നടക്കും. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തല്‍ തുടര്‍ന്ന് ബളാംതോട് ടൗണിന്‍ നിന്ന് മന്നം നഗറിലേക്ക് വര്‍ണ്ണ ശമ്പളമായ ഘോഷയാത്ര തുടര്‍ന്ന്എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് […]

LOCAL NEWS

സീനിയര്‍ സിറ്റിസണ്‍സ് ഫോറം വാര്‍ഷ്ിക സമ്മേളനം നാളെ

ബളാംതോട്: കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം ബളാംതോട് യൂണിറ്റ് വാര്‍ഷിക സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സഹൃദയ ക്ലബില്‍ നടക്കും. സംഘടനാ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര്‍ സൂര്യനാരായണഭട്ട് ഉദ്ഘാടനം ചെയ്യും.വി.കൃഷ്ണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും.കെ.മണി, തോമസ്ടി.തയ്യില്‍,കൂക്കള്‍ രാഘവന്‍,അഡ്വ.അംബികാസൂനു, കെ.കൃഷ്ണന്‍കുട്ടി, ശ്യാമള കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.