ചാമുണ്ടിക്കുന്ന് :ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ചാമുണ്ടി ക്കുന്നില്‍ ഈ വര്‍ഷത്തെ ശിശുദിനാ ആഘോഷം കുട്ടികളില്‍ ജിജ്ഞാസയും കൗതുകവും ഒപ്പം ആവേശവുമായി. പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അസംബ്ലി സംഘടിപ്പിച്ചു. എല്‍്.പി കുട്ടികള്‍ എല്ലാ പരിപാടികളും ആസൂത്രണം ചെയ്ത്് അസംബ്ലിയെ സജീവമാക്കി. എല്‍.പി സ്‌ക്കൂളിലെ ധ്യാനന്ദ് രാജേഷാണ് അസംബ്ലി നയിച്ചത് പ്രാര്‍ത്ഥന നയിച്ചും ദിവസത്തിലെ പ്രധാന വാര്‍ത്തകള്‍ അവതരിപ്പിച്ചും, ദിനവിചാരം പങ്കുവെച്ചും അവര്‍ ദിനാചരണത്തിന് മികവേകി. ഇതിലൂടെ നേതൃത്വം, ആത്മവിശ്വാസം, വേദിപ്രാപ്തി എന്നീ കഴിവുകള്‍ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. അസംബ്ലിയുടെ ഭാഗമായി […]
LOCAL NEWS
സാഹോദയ സ്‌കൂള്‍ കലോത്സവം: യൂ.പി വിഭാഗം മോണോ ആക്ടില്‍ അമയ മനോജിന് രണ്ടാം സ്ഥാനം
പടുപ്പ് : സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അമയ മനോജ് സംസ്ഥാന സാഹോദയ സ്‌കൂള്‍ കലോത്സവത്തില്‍ യൂ.പി വിഭാഗം മോണോ ആക്ടില്‍ രണ്ടാം സ്ഥാനം നേടി.. മികച്ച പ്രകടനവും അവതരണ മികവും കാഴ്ചവെച്ച അമയയുടെ വിജയത്തെ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, സഹപാഠികള്‍ എന്നിവര്‍ അമയയുടെ ഈ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ഭാവിയിലെ കലാ-സാംസ്‌കാരിക രംഗങ്ങളിലെ ഇടപെടലുകള്‍ക്ക് എല്ലാ ആശംസകളും നേരുകയുംചെയ്തു.
കാഞ്ഞങ്ങാട് യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ആകെയുള്ള 47 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 29 വാര്‍ഡുകളിലും മുസ്ലിം ലീഗ് 17 വാര്‍ഡുകളിലും സി.എം.പി ഒരു വാര്‍ഡിലും മത്സരിക്കും. ഇന്നലെ വൈകിട്ട് നടന്ന യു.ഡി.എഫ് നേതാക്കളുടെ യോഗത്തിലാണ് സീറ്റ് ധാരണയായത്. തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് നേതാക്കള്‍ പറഞ്ഞു. ഇത്തവണ അധികമായി വരുന്ന നാല് വാര്‍ഡുകളില്‍ മൂന്നിലും കോണ്‍ ഗ്രസ് മത്സരിക്കും. ഞാണിക്കടവ്, ഐങ്ങോത്ത്, മോനാച്ച വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ഒരു വാര്‍ഡില്‍ ലീഗും മത്സ […]
കള്ളാര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി
രാജപുരം: കള്ളാര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു. എ രാഘവന്‍ അധ്യക്ഷനായി. ഇടതുപക്ഷ നേതാക്കളായ ഷാലു മാത്യം, എം കുമാരന്‍, ഷിനോജ് ചാക്കോ, പി കെ രാമചന്ദ്രന്‍, ടി കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് കള്ളാര്‍, കോടോം ഡിവിഷന്‍ സ്ഥാനാര്‍ഥികളായ അംബിക സുനില്‍, സിനു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോഷിജോര്‍ജ്സ്വാഗതംപറഞ്ഞു
‘സൗഹൃദ 95 ‘ ന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കുട്ടായ്മ സ്‌ക്കൂള്‍ പരിസരം ശുചീകരിച്ച് മാതൃകയായി
ചുളളിക്കര:കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1994 – 95 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ സൗഹൃദ 95 ‘ കൂട്ടുകാര്‍ സ്്ക്കൂള്‍ പരിസരവും ക്ലാസ് മുറികളും ടോയ്‌ലെറ്റുകളും ശുചീകരിച്ച് അണുവിമുക്തമാക്കി മാതൃകയായി. സ്‌ക്കൂളില്‍ കുട്ടികള്‍ക്ക് വ്യാപകമായി മഞ്ഞപ്പിത്തം പിടിപെട്ട സാഹചര്യത്തിലാണിത്. കുട്ടായ്മയിലെ മനോജ് താന്നിക്കാല്‍, മനോജ് ആര്‍, ലിന്റോ തോമസ്, ഗോപി, ബാബു, നിഷ, ശ്രീകല, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.
ആട്ടും പാട്ടുമായി സൗഹൃദ’ 95 കൂട്ടുകാര്‍; പൂര്‍വ്വ വിദ്യാര്‍ത്ഥി -അധ്യാപക സംഗമം വേറിട്ട അനുഭവമായി
ചുളളിക്കര : കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1994 – 95 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ സൗഹൃദ 95 ‘ ന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേറിട്ട അനുഭവമായി.ഒന്നാം തരം മുതല്‍ പത്താം തരം വരെ തങ്ങളെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും നാട്ടിലെ മറ്റ് അധ്യാപകരെയും ചടങ്ങില്‍ ക്ഷണിച്ച് ആദരിച്ച് മാതൃകയും കാട്ടി ‘സൗഹൃദ 95 ‘ ന്റെ […]
ചാമുണ്ഡിക്കുന്ന് ശിവപുരം ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തില്‍ സ്റ്റേജിന്റേയും ഊട്ടുപുരയുടേയും ഭഗവത് സമര്‍പ്പണം നടത്തി
ബളാംതോട് : ചാമുണ്ടിക്കുന്ന് ശിവപുരം ശ്രീ ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിയില്‍ മഹാശിവരാത്രി സുദിനത്തില്‍ നടത്തിയ ലക്ഷം ദീപ സമര്‍പ്പണം സമാഹരണ ഫണ്ടുപയോഗിച്ച് നവീകരണം പൂര്‍ത്തിയാക്കിയ ക്ഷേത്രത്തിലെ സ്റ്റേജിന്റെയും ഊട്ടുപുരയുടേയും ഭഗവത് സമര്‍പ്പണം ക്ഷേത്ര മേല്‍ ശാന്തി ശ്രീ കേശവ പ്രകാശഭട്ട് അവര്‍കളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര തന്ത്രീശ്വരന്‍ ബ്രഹ്‌മശ്രീ മേക്കാട്ടില്ലത്ത് കേശവപട്ടേരി അവര്‍കള്‍ നിര്‍വ്വഹിച്ചു. 25ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ചതാണിവ. വി.കെ സുരേഷ് ബാബു ചിറ്റാരിപ്പറമ്പ മുഖ്യ പ്രഭാഷണം നടത്തി. ഊട്ടുപുരക് ജോലി ചെയ്യ്ത വ്യക്തികള്‍ക്ക് ഉപഹാരങ്ങള്‍ […]
തായന്നൂര്‍ പെരിയ വീട്ടില്‍ പി. ലീലാമണി നിര്യാതയായി
തായന്നൂര്‍ : തായന്നൂര്‍ പെരിയ വീട്ടില്‍ പി. ലീലാമണി (64) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തായന്നൂരിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ പള്ളിയത്ത് ചന്ദ്രശേഖരന്‍ നായര്‍. മകന്‍: വിനീത് പെരിയ (ബിഎസ്എഫ്, പഞ്ചാബ്.). മരുമകള്‍: എ. അശ്വതി. സഹോദരങ്ങള്‍: പി. ഗംഗാധരന്‍ നായര്‍, പി. ബാലകൃഷ്ണന്‍ നായര്‍, പി.ജാനകി, പി.മീനാക്ഷി (എല്ലാവരും പെരിയ), ദാക്ഷായണി രാജന്‍ (അടുക്കം), രുക്മിണി, പരേതരായശ്യാമള,യശോദ.
ചുള്ളിക്കരയിലെ ഊന്നുകല്ലേല്‍ മേരി ജോസഫ് നിര്യാതയായി
രാജപുരം : ചുള്ളിക്കരയിലെ ഊന്നുകല്ലേല്‍ മേരി (83) നിര്യാതയായി. സംസ്‌കാരം 12ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ .ഭര്‍ത്താവ്: പരേതനായ ഊന്നുകല്ലേല്‍ ജോസഫ്. മകന്‍: രാജു, മരുമകള്‍: മേരി പരപ്പനാട്ട് സഹോദരങ്ങള്‍: ഫിലിപ് മുളവനാല്‍, സിസ്റ്റര്‍ ഹര്‍മീനിയ, സിസ്റ്റര്‍ ലീല, ക്ലാര, മാത്യു, പരേതരായ ജോസഫ്,ഏലിയാമ്മ.
എന്‍ഡിഎ പനത്തടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു
പാണത്തൂര്‍ : ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പനത്തടി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പാണത്തൂരില്‍ തുറന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ ഗണേശന്‍, പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്ര സറളായ, ആര്‍ സൂര്യനാരായണ ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, വൈസ് […]











