കാസറഗോഡ് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം ഏറ്റവും നല്ല വായനക്കാരനായി കെ.കുഞ്ഞിരാമനെ തെരഞ്ഞെടുത്തു. മൊഗ്രാൽ പുത്തൂരിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാണ് കുഞ്ഞിരാമൻ . മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ ജനപ്രതിനിധി കൂടിയായിരുന്നു അദ്ദേഹം. വായന ഒരു നിക്ഷേപമായി ജീവിതത്തിൽ പകർത്തിയ കുഞ്ഞിരാമൻ നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ധാരാളം പുസ്തകങ്ങൾ ഒരു നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ആത്മകഥ, മാർക്‌സിയൻ ചിന്തകൾ,ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങൾ തുടങ്ങി നിരവധി പുസ്തകങ്ങൾ അതിൽപ്പെടുന്നു. മലയാള ത്തിലെ […]
LOCAL NEWS
ജൈവ നെൽകൃഷിയുമായി പറക്കളായി യു.പി സ്‌ക്കൂളിൽ കനത്ത മഴയിലും ആവേശമായി ഞാറുനടൽ
അട്ടേങ്ങാനം : കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ.പി ഞാറുനടൽ കർമ്മം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ .രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജീവൻ, എം പി ടി എ പ്രസിഡണ്ട് രാജി എന്നിവർ പങ്കെടുത്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ രാജൻ.എൻ.വി സ്വാഗതവും. സ്റ്റാഫ് സെക്രട്ടറ പ്രസീന നന്ദിയും പറഞ്ഞു. പി ടി എ ,എസ് എം സി കമ്മറ്റിയംഗങ്ങളും കുട്ടികളും, അധ്യാപകരും തൊഴിലുറപ്പ് തൊഴിലാളികളും, നാട്ടുകാരും ചേർന്നാണ് ഞാറുനടൽകർമംആഘോഷമാക്കിയത്.
കുറ്റിക്കോൽ പാലന്തടിയിലെ റിട്ട : അധ്യാപകൻ മുങ്ങത്ത് കുമാരൻ നായർ (96) നിര്യാതനായി
കുറ്റിക്കോൽ : പാലന്തടിയിലെ റിട്ട : അധ്യാപകൻ മുങ്ങത്ത് കുമാരൻ നായർ (96) അന്തരിച്ചു. കുടുംബൂർ ജിഎൽപി സ്‌കൂളിലും, ബന്തടുക്ക ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലും സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ : വേങ്ങയിൽ ശാരാദാമ്മ, മക്കൾ : വി. രാധാകൃഷ്ണൻ (റിട്ട : ക്യാംപ്‌കൊ ഓഫീസർ ) വി.ചന്ദ്രശേഖരൻ (റിട്ട :കെഎസ്ആർടിസി കണ്ടക്ടർ ),വി.സാവിത്രി, വി.ഭാരതി, , മരുമക്കൾ : സി. ജി.ഉമാദേവി (റിട്ട :അധ്യാപിക ),മുങ്ങത്ത് ബാലകൃഷ്ണൻ നായർ, എ. ദാമോദരൻ നായർ (റിട്ട :കേരള ഗ്രാമീണ […]
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ മാലക്കല്ല് യൂണിറ്റ് ജനറൽ ബോഡി യോഗം നാളെ
രാജപുരം : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ മാലക്കല്ല് യൂണിറ്റ് ജനറൽ ബോഡി യോഗം നാളെ കോളിച്ചാൽ ലയൺസ് ക്ലബിൽ നടക്കും. രാവിലെ 9.30ന് ജില്ല പ്രസിഡന്റ് ഗുണേന്ദ്രലാൽ സുനി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ സി എൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ദേവിദാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ട്രഷറർ സുര്ഷ്‌കുമാർ (വെൽഫയർ), ജില്ലാ വൈസ് പ്രസിഡന്റ്മനോഹരൻ(ട്രെയിനിംഗ്), ജോ.സെക്രട്ടറി പ്രകാശൻ ( വർക്ക് ഷോപ്പ് ബ്രാന്റിംഗ് ) യൂണിറ്റ് ചാർജുളള അരവിന്ദൻ […]
കോടോത്ത് ഡോ.അംബേദ്ക്കർ ഗവ: ഹയർസെക്കണ്ടറി സ്‌ക്കുളിൽ സ്‌ക്കുൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വർണ്ണകുടാരം ഉദ്ഘാടനവും നാളെ നടക്കും
രാജപുരം: കോടോത്ത് ഡോ.അംബേദ്ക്കർ ഗവ: ഹയർസെക്കണ്ടറി സ്‌ക്കുളിൽ കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3.3 കോടി ചെലവിൽ നിർമ്മിക്കുന്ന സ്‌ക്കുൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സമഗ്രശിക്ഷാ കേരളം അനുവദിച്ച 10 ലക്ഷം രൂപയുടെ സ്റ്റാർസ് പ്രീസ്‌ക്കൂൾ പ്രവർത്തന ഇടങ്ങളോടുകൂടിയ വർണ്ണകുടാരം ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 11ന് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, പരപ്പ ബ്ലോക്ക് […]
ശങ്കരംപാടിയിൽ ഇന്നലെ വീണ്ടും ആനയിറങ്ങി കൃഷി നശിപ്പിച്ചു
പടുപ്പ് : ശങ്കരംപാടിയിൽ ഇന്നലെ വീണ്ടും ആനയിറങ്ങി കൃഷി നശിപ്പിച്ചു.നെച്ചിപ്പടുപ്പിലെ ദാമോധരന്റെ ഒരേക്കറോളം വരുന്ന സ്ഥലത്ത്് കൃഷി ചെയ്ത റബർ തൈകളാണ് ഇന്നലെ ആനയിറങ്ങി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോറോബരയിൽ ആനയിറഞ്ഞി പ്രകാശ് ശങ്കരം പാടി, ബാലകൃഷ്ണൻ കൊറോബര, ജോൺ പേണ്ടാനത്ത്, ബാലകൃഷ്ണൻ കൊറോബര, ഗംഗാധരൻ കൊറോബര എന്നിവരുടെ കൃഷികൾ നശിപ്പിച്ചിരുന്നു.
ാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റിന് കള്ളാർ പഞ്ചായത്തിൽ തുടക്കമായി
കളളാർ : മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റിന് കള്ളാർ പഞ്ചായത്തിൽ തുടക്കമായി. മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റ് കള്ളാർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ അവർകൾ നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത പി അധ്യഷത വഹിച്ചു. മെമ്പർമാരായ അജിത്ത് കുമാർ ബി. ലീല ഗംഗാധരൻ. സബിത ബി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.14 വാർഡ് കളിലും ജൂലൈ 15 നകം […]
പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യ്കതികൾക്ക് വിട്ടു നൽകാനുളള നീക്കത്തിൽ പ്രതിഷേധിച്ച്് പഞ്ചായത്ത് ഓഫീസിലേക്ക്് ജനകീയ മാർച്ച്
രാജപുരം: പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യ്കതികൾക്ക് വിട്ടു നൽകാനുളള നീക്കത്തിൽ പ്രതിഷേധിച്ച്് പഞ്ചായത്ത് ഓഫീസിലേക്ക്് ജനകീയ മാർച്ച് .നൂറുകണക്കിനാളുകളാണ് മാർച്ചിൽ അണിനിരന്നത്. പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ആസ്തി രജിസ്റ്ററിൽ നിന്നും ഓഴിവാക്കിത്തരണമെന്ന പഞ്ചായത്ത് ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. കോടോം-ബേളൂർ പഞ്ചായത്തിലെ 7-ാം വാർഡിൽപ്പെടുന്ന നരേയർ -കാവേരികുളം റോഡ് നിലവിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽപെട്ടതാണ്. പ്രസ്തുത റോഡിന്റെ 1500 മീറ്റർ ഭാഗത്തിൽ […]
കോടോം-ബേളൂർ പഞ്ചായത്ത് 6-ാം വാർഡ് ഗ്രാമസഭായോഗം ചേർന്നു
ചുളളിക്കര :കോടോം-ബേളൂർ പഞ്ചായത്ത് 6-ാം വാർഡ് ഗ്രാമസഭ ചുള്ളിക്കര വ്യാപാരഭവനിൽ നടന്നു. പഞ്ചായത്തു പ്രസിഡന്റ് ശ്രീജപി. ആധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് പി. ദാമോദരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ മാഷ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഓഡിറ്റർ ഹരിത,എസ് ടി പ്രമോട്ടർ ശിവദാസൻ എന്നിവർ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.വാർഡ് മെമ്പർ ആൻസി ജോസഫ് സ്വാഗതവും. വാർഡ് കൺവീനർ വിനോദ് ജോസഫ്നന്ദിയുംപറഞ്ഞു.