കൊട്ടോടി : കൊട്ടോടിയിലെ പരേതനായ പുതുശേരിയിൽ കുര്യാക്കോസിന്റെ ഭാര്യ മറിയം കുര്യാക്കോസ് (85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭർത്താവ്: മക്കൾ : ജോയി, അപ്പച്ചൻ , തങ്കച്ചൻ , മോളി, മേഴ്‌സി, ഷാജി, ബിജു . മരുമക്കൾ : അമ്മിണി, ഷീല, മണി, ജയിംസ്, രാജു ,ഷെർലി,സുനിജ.
LOCAL NEWS
കുരുന്നുകളോട് കഥ പറഞ്ഞ് ഗോപി കുറ്റിക്കോൽ
കോടോത്ത്: കുരുന്നുകളോട് കഥ പറഞ്ഞ് ഗോപി കുറ്റിക്കോൽ. പ്രീ സ്‌കൂൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കഥോത്സവം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ പ്രശസ്ത നാടക-സിനിമാ പ്രവർത്തനായ ഗോപി കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. കുട്ടികളോട് കഥ പറയാൻ സരോജിനിയമ്മ കോടോത്ത് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. മദർ പി.ടി.എ.പ്രസിഡണ്ട് വിദ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ബാലചന്ദ്രൻ എൻ, സ്റ്റാഫ് സെക്രട്ടറി പ്രസീജ പി, സുജാത , സി.ആർ.സി കോർഡിനേറ്റർ ശാരിക എന്നിവർസംസാരിച്ചു.പ്രിൻസിപ്പാൾ രത്‌നാവതി. എ. സ്വാഗതവും […]
ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ റാഗിങ്ങിന് എതിരെ ബോധവൽക്കരണ ക്ലാസ് നടത്തി
രാജപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ റാഗിങ്ങിന് എതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. രാജപുരം എ എസ് ഐ രാജേഷ് കുമാർ ക്ലാസെടുക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. റാഗിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടില്ല എന്ന് തീരുമാനമെടുക്കാൻ ഈ ക്ലാസ്സിലൂടെ ഓരോ കുട്ടിക്കും സാധിച്ചു.സ്‌കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സെൽമ കെ ജെ നന്ദിയുംപറഞ്ഞു.
പനത്തടി പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ മഴപ്പൊലിമയും നെൽകൃഷി വിത്തിടലും നടത്തി
പനത്തടി : പനത്തടി പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ മഴപ്പൊലിമയും നെൽകൃഷി വിത്തിടലും നടത്തി. ചെറുപനത്തടി പാണ്ഡൃലക്കാവിലെ പാടശേഖരത്താണ് ഇത്തവണത്തെ നെൽ കൃഷി. പനത്തടി പഞ്ചായത്തിലെ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകളാണ് ഏറ്റെടുത്തിരിക്കുന്നത്. പരിപാടി ഉത്സവമാക്കാൻ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും കുടുംബശ്രീ അംഗങ്ങളും പാണത്തൂർ ഗവ:ഹൈസ്‌കൂൾ എസ്.പി.സി യൂണിറ്റിലെ വിദ്യാർത്ഥികളും എത്തി. പനത്തടി പാണ്ഡൃലക്കാവ് പാടശേഖര സമിതിയിലെ നാല് ഏക്കർ വയലിലും ഒന്നര ഏക്കർ കരനെൽ കൃഷിക്കുമാണ് വിത്തിട്ടത് . തുടർന്ന് പാടത്ത് കുടുംബശ്രീ, എസ്.പി.സി.കേഡറ്റുകൾ എന്നിവയുടെ വടംവലി, […]
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം നടത്തി
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം നടത്തി.സ്‌കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ ഉദ്ഘടാനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ചു. ഹൈ സ്‌കൂൾ ഹെഡ് മാസ്റ്റർ അബ്രാഹം ഒ എ , എ.എൽ. പി സ്‌കൂൾ ഹെഡ് മാസ്റ്റർ കെ. ഒ അബ്രഹാം, സ്റ്റാഫ് സെക്രട്ടറി ജോൺ എം. കെ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ജോബി ജോസഫ് സ്വാഗതവും […]
പഴകിയ ഭക്ഷണ വിതരണം മാലക്കല്ലിൽ പഴകിയ ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു
മാലക്കല്ല്:പുഴുവരിച്ച ചിക്കൻ വിതരണം ചെയ്തതായുളള പരാതിയെ തുടർന്ന് രാജപുരം പോലീസ് അടച്ചു പൂട്ടി സീൽ ചെയ്ത മാലക്കല്ലിലെ ബിഗ്ഗസ്റ്റ് ഫാമിലി റസ്റ്റോറന്റ് &കൂൾബാറിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ പഴകിയതെന്ന് സംശയിക്കുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു. തുടർന്ന് കോഴിക്കോട് ഉള്ള റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ബാക്കി വന്ന ഇറച്ചി, മീൻ മുതലായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ബിനു […]
പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
പനത്തടി : പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. രാജപുരം സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണൻ കെ കാളിദാസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ആധ്യക്ഷത വഹിച്ചു. എ ഡി എസ് പ്രസിഡന്റ് സ്നേഹി ഷാജി, സി ഡി എസ് മെമ്പർ രമ്യ ബിനോയ്, സെക്രട്ടറി ചിഞ്ചു പ്രസാദ്, സെബാൻ കാരക്കുന്നേൽ, ജെ എച്ച് ഐ സ്‌നേഹ എന്നിവർ പ്രസംഗിച്ചു.
വിൻസേഷ്യൻ സോണൽ സെമിനാറും ഏകദിന പരിശീലനവും സംഘടിപ്പിച്ചു
വെളളരിക്കുണ്ട്് : വിൻസേഷ്യൻ സോണൽ സെമിനാറും ഏകദിന പരിശീലനവും വെള്ളരിക്കുണ്ട്: സൊസൈറ്റി ഓഫ് സെയിന്റ് വിൻസന്റ് ഡിപ്പോളിന്റെ വെള്ളരിക്കുണ്ട്, തോമാപുരം, കാഞ്ഞങ്ങാട്, പനത്തടി ഏരിയാ കൗൺസിലുകളുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ഫൊറോന ദേവാലയത്തിൽ നടന്നു. വെള്ളരിക്കുണ്ട് ഫൊറോനാ വികാരി ഫാ. ജോൺസൺ അന്ത്യാകുളം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി തലശ്ശേരി സെൻട്രൽ കൗൺസിൽ പ്രസിഡണ്ട് ബ്രദർ സണ്ണി നെടിയാകാലായിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജസ്റ്റിൻ ഡേവിഡ ്( വൈസ് പ്രസിഡണ്ട്, വിജയപുരം രൂപത) സീനിയർ വൈസ് പ്രസിഡണ്ട് ബ്രദർ കെ […]
താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി ഡോക്ടർമാരെ നിയമിക്കണം: ജനശ്രീ
കളളാർ : താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി ഡോക്ടർമാരെ നിയമിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കള്ളാർ മണ്ഡലം ജനശ്രീ മിഷൻ സഭ വിളിച്ചു ചേർത്ത ജനശ്രീ മിഷൻ യൂണിറ്റ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. എൻഡോസൾഫാൻ രോഗികൾക്കുള്ള മരുന്ന് വിതരണം പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ കെ. നീലകണ്ഠൻ യോഗം ഉദ്ഘാടനം ചെയ്തു. ജനശ്രീ കള്ളാർ മണ്ഡലം ചെയർമാനും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞമ്പു നമ്പ്യാർ, ജനശ്രീ ജില്ല […]