പാണത്തൂർ : കുടുംബശ്രീ ജില്ലാമിഷൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക ആദിവാസി ദിനാചരണം പനത്തടി പഞ്ചായത്തിൽ വെച്ച് നടത്തി. ജില്ലാ കലക്ടർ കെ . ഇമ്പശേഖർ ഉത്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രി ജില്ലാമിഷൻ കോഡിനേറ്റർ ടി.ടി സുരേന്ദ്രൻ മുഖ്യാതിഥിയായി. കുടുംബശ്രീ എ.ഡി.എം.സി.മാരായ സി.എച്ച് ഇക്ബാൽ , ഹരിദാസ് ,സി ഡി.എസ് ചെയർപേഴ്‌സൺ ആർ.സി രജനിദേവി, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ തുടങ്ങിവർ പ്രസംഗിച്ചു. ഊരുമൂപ്പൻമാർ, കുടുബശ്രീ അംഗങ്ങൾ […]
LOCAL NEWS
വ്യാപാരി ദിനത്തിൽ മാലക്കല്ല് യൂണിറ്റ് വ്യാപാര ദിന റാലിയും അവാർഡ് ദാനവും ധനസഹായ വിതരണവും നടത്തി
മാലക്കല്ല് : ഓഗസ്റ്റ് 9 വ്യാപാരി ദിനത്തിൽ മാലക്കല്ല് യൂണിറ്റ് നടത്തിയ വ്യാപാര ദിന റാലിയും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് ദാനവും നിർധന കുടുംബത്തിനുള്ള ധനസഹായ വിതരണവും നടത്തി.ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബിനോയ് സ്വാഗതംപറഞ്ഞു. വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി സുനിത, വാർഡ് മെമ്പറും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സണ്ണി, യൂണിറ്റ് വൈസ് പ്രസിഡണ്ട് ജോണി, വനിതാ പ്രസിഡണ്ട് ഗീത , യൂത്ത് വിങ് സെക്രട്ടറി […]
സ്ഥലം മാറി പോകുന്ന പരപ്പ ക്ഷീരവികസന സർവ്വീസ് യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ടർക്ക് യാത്രയയപ്പ് നൽകി
പരപ്പ : പത്തനം തിട്ട ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന പരപ്പ ക്ഷീരവികസന സർവ്വീസ് യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ടർ ശ്രീ. ശ്രീജിത്ത് എസ്സ്. ന് പരപ്പ ബ്ലോക്ക് ക്ഷീര സംഘം സെക്രട്ടറിമാർ യാത്രയയപ്പ് നൽകി. പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറി ഫാം ഇൻസ്ട്രക്ടർ എബിൻ ജോർജ്,വിവിധ സംഘം സെക്രട്ടറിമാരായ പാണത്തൂർ വിനോദൻ സി.ആർ., മാലക്കല്ല് ചാക്കോ […]
മാച്ചിപ്പള്ളി എം.വി.എസ് ലൈബ്രറി ആന്റ് റീഡിഗ് റൂമിന് ബ്ലോക്ക് അനുവദിച്ച സ്മാട്ട് ലൈബ്രറി ഐഡി കാർഡ് വിതരണം ചെയ്തു.
ബളാംതോട് : മാച്ചിപ്പള്ളി എം.വി.എസ് ലൈബ്രറി ആന്റ് റീഡിഗ് റൂമിന് ബ്ലോക്ക് അനുവദിച്ച സ്മാട്ട് ലൈബ്രറി ഐഡി കാർഡ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗസിൽ സെക്രട്ടറി ഡോ. പ്രഭാകരൻ വിതരണം നിർവ്വഹിച്ചു. ലൈബ്രറി കൗസിൽ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ – സ്റ്റേറ്റ് ലൈബ്രറി കൗസിൽ അംഗം.എ. കരുണാകരൻ, താലൂക്ക് എക്‌സിക്യൂട്ടിവ് അംഗം പി കൃഷ്ണൻ. എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് സുരേഷ് ബാബുഅദ്ധ്യക്ഷത വഹിച്ചു.
ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി
കള്ളാർ : ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി. മൃതദേഹംനാളെആഗസ്റ്റ് 10 വ്യാഴാഴ്ച വൈകുന്നേരം ചുള്ളിയോടി വീട്ടിൽ കൊണ്ടുവരും. മൃതസംസ്‌കാര ശുശ്രൂഷ 11ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് കള്ളാർ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ: ത്രേസ്യാമ്മ ചേത്തലിൽ കുടുംബാംഗം. മക്കൾ: അനീഷ് (ഇറ്റലി), ഷീന, നിഷ, (ഇരുവരും യുകെ). മരുമക്കൾ: സജി പൂടംങ്കല്ല്, ജോമോൻ ഒടയംചാൽ (ഇരുവരും യുകെ),സിനി മാലക്കല്ല്(ഇറ്റലി).
സഭയുടെ ഐക്യമാണ് സഭാമക്കളുടെ ശക്തി, ഇത് തകർക്കാൻ പുറത്തു നിന്ന് ആർക്കും സാധിക്കുകയില്ല: മാർ. ജോസഫ് പാംപ്ലാനി
കോളിച്ചാൽ: സഭയുടെ ഐക്യമാണ് സഭാമക്കളുടെ ശക്തി. ഇത് തകർക്കാൻ പുറത്തു നിന്ന് ആർക്കും സാധിക്കുകയില്ല.ഇതു മനസ്സിലാക്കി സഭാമക്കൾ ഐക്യത്തോടെ പ്രവർത്തനസജ്ജരാകണമെന്ന് പനത്തടി ഫൊറോന അജപാലന സമിതി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു. മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം ദുരന്തപൂർണമാക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാർഷിക മേഖല യുടെ തളർച്ചയ്ക്ക് പരിഹാരം അതാത് ഇടവകകളിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വരവരണമെന്നും അതിന് കൂട്ടായ പ്രവർത്തനം […]
മണിപ്പൂർ നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ പ്രതിഷേധിച്ചു
കോളിച്ചാൽ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടർ ഫാ. വർഗീസ് ചേരിപ്പുറത്ത്, മിഷൻ ലീഗ് ഡയറക്ടർ ഫാ. മൈക്കിൾ മഞ്ഞകുന്നേൽ, കെസിവൈഎം ഡയറക്ടർ ഫാ. […]
മണിപ്പൂർ നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ പ്രതിഷേധിച്ചു
കോളിച്ചാൽ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടർ ഫാ. വർഗീസ് ചേരിപ്പുറത്ത്, മിഷൻ ലീഗ് ഡയറക്ടർ ഫാ. മൈക്കിൾ മഞ്ഞകുന്നേൽ, കെസിവൈഎം ഡയറക്ടർ ഫാ. […]
ഹോളി ഫാമിലി ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപിക ഡെയ്‌സി മാത്യു(51) നിര്യാതയായി
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപികയും കനകമൊട്ട ടി.ജെ.പ്രകാശിന്റെ ഭാര്യയുമായ ഡെയ്‌സി മാത്യു(51) നിര്യാതയായി. മക്കൾ- റോഷൻ ജോസ്, റയോണ, റോഹൻ പരേത പയ്യാവൂർ അലക്‌സ് നഗർ ഐച്ചേരി എളംബാശ്ശേരിയിൽ കുടുംബാംഗം. സഹോദരങ്ങൾ: കുര്യൻ, ജോണി, ജോസ്, ഫാ. സജി(ഡോൺ ബോസ്‌കോ തിരുവനന്തപുരം.). പരേത ജോസഫ് കനകമൊട്ടയുടെ പുത്രഭാര്യയാണ്. സംസ്‌കാരം നാളെ (5ന്) ശനി ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ് മാത ദേവാലയത്തിൽ.