LOCAL NEWS

വിവാഹസത്കാര വേദിയിൽ നിന്നും കാരുണ്യസ്പർശവുമായി കളക്കരയിലെ നവ ദമ്പതികൾ

കുറ്റിക്കോൽ : വിവാഹസത്കാര വേദിയിൽ കനിവ് പാലിയേറ്റീവ് സൊസൈറ്റിക്ക് സഹായം നൽകി കളക്കര നന്ദനത്തിലെ ഹരീഷും നേഹ മോളും മാതൃകയായി . കളക്കരയിലെ ഭവനത്തിൽ വെച്ച് നടന്ന പരിപാടിയിൽ കനിവ് പാലിയേറ്റീവ് സൊസൈറ്റി കുറ്റിക്കോൽ ക്ലസ്റ്റർ പ്രസിഡണ്ട് എ. മാധവൻ, ടി. ബാലൻ, കളക്കര യൂണിറ്റ് സെക്രട്ടറി എം ആർ സുകുമാരൻ, സുനീഷ് കളക്കര, പി.ചന്ദ്രൻ, കെ.ജയൻ എന്നിവർ സഹായംഏറ്റുവാങ്ങി  

LOCAL NEWS

ചുളളിക്കരയിലെ ഏലിയാമ്മ ജോസഫ് ഒഴുങ്ങാലിൽ (85)നിര്യാതയായി

ചുളളിക്കര: ചുളളിക്കരയിലെ ഏലിയാമ്മ ജോസഫ് ഒഴുങ്ങാലിൽ (85)നിര്യാതയായി. ഭർത്താവ് പരേതനായ യു പി ജോസഫ്. മക്കൾ : ബെറ്റി സണ്ണി മുതുകാട്ടിൽ, ബീന ജോസ് ചേത്തലിൽ, ബെന്നി ജോസഫ്, ബേബി ജോസഫ്, ബിബി ജോസഫ്, ബിജു ജോസഫ് , ബിന്ദു സ്വിഷ് , ബിനുമോൾ സുഭാഷ് , ബിൻസൺ ജോസഫ്. മരുമക്കൾ : സണ്ണി മുതുകാട്ടിൽ, ജോസ് ചേത്തലിൽ, ജൂബി മുകളേൽ, ലിയോണി ചെമ്പന്നിൽ, ജയ കരിങ്ങനാട്ട് തെക്കുപുറത്ത് , ജോയ കുമ്പളാനിക്കൽ, സ്വിഷ് ജെയിംസ് പാറെകാട്ടു […]

LOCAL NEWS

കർഷക ദിനത്തിൽ ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്തിലെ ഏറ്റവും നല്ല കുട്ടി കർഷകനെ അനുമോദിച്ചു

പനത്തടി : കർഷക ദിനത്തിൽ ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്തിലെ ഏറ്റവും നല്ല കുട്ടി കർഷകനായ അദ്വൈത് പ്രമോദിനെ അനുമോദിച്ചു. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെഎൻ വേണു അധ്യക്ഷൻ വഹിച്ചു. ഹയർസെക്കൻഡറി ചാർജ് ബിജു മല്ലപ്പള്ളി, എച്ച് എം ചാർജ് റിനി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സഹദേവൻ സ്വാഗതംപറഞ്ഞു.  

LOCAL NEWS

കള്ളാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക ദിനം ആചരിച്ചു

രാജപുരം: കളളാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ കാർഷകദിനം കള്ളാർ ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്ത് കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ അഗ്രികൾച്ചറൽ ഓഫീസർ മിനി പി ജോൺ പദ്ധതി വിശദീകരിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷരായ കെ ഗോപി, പി ഗീത, പഞ്ചായത്തംഗങ്ങളായ സണ്ണി ഓണശ്ശേരിയിൽ, എം […]

LOCAL NEWS

അഞ്ഞനമുക്കൂട്ടിലെ കൂക്കൾ കുഞ്ഞിരാമൻ നായർ (94) നിര്യാതനായി സംസ്‌ക്കാരം നാളെ

രാജപുരം: അഞ്ഞനമുക്കൂട് കൂക്കൾ കുഞ്ഞിരാമൻ നായർ നിര്യാതനായി (94) ഭാര്യ: കരിച്ചേരി പത്മാവതി അമ്മ . മക്കൾ: കെ ജനാർദ്ദനൻ നായർ ( സർവ്വേയർ ) , കെ വസന്ത , കെ ഇന്ദിര, കെ.രാധാകൃഷ്ണൻ നായർ (കള്ളാർ ഗ്രാമ പഞ്ചായത്ത് ) ,കെ രാജേഷ് നായർ (ആർ കെ ഇലക്ട്രിക്കൽസ് കാസറഗോഡ്), മരുമക്കൾ : ഇ.വിജയൻ നായർ ( റിട്ടേ ഹെഡ് മാസ്റ്റർ ബേത്തൂർ പാറ), പി കെ ചന്ദ്രമോഹനൻ നായർ (നിലേശ്വരം), ഉഷ കുമാരി […]

LOCAL NEWS

കേരള ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകനെ ആദരിച്ചു

കോളിച്ചാൽ : കേരള ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയുടെ ആഭിമുഖ്യത്തിൽ ബാങ്ക് പരിധിയിലെ മികച്ച കർഷകനെ ആദരിച്ചു. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കോളിച്ചാൽ ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കോളിച്ചാൽ പ്രാന്തർകാവിലെ രാജു ജോസഫ് മണ്ണം പ്ലാക്കലിനെ ബ്രാഞ്ച് മാനേജർ വി. രാജൻ പൊന്നാടയണിയിച്ച് ആദരിച്ചു. അസി. മാനേജർ വിജിൻ രാധ്, രാജു മണ്ണംപ്ലാക്കൽ എന്നിവർ സംസാരിച്ചു.ബാങ്ക് ക്ലർക്ക് ആദർശ്നന്ദിപറഞ്ഞു.

LOCAL NEWS

അരക്കംക്കാട് തേജസ്സ് സ്വാശ്രയ സംഘം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പൂടംക്കല്ല് : അരക്കംക്കാട് തേജസ്സ് സ്വാശ്രയ സംഘം രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ജോർജ്ജ് നാലാങ്കൽ പതാക ഉയർത്തി. മധുരപലഹാര വിതണം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ജോർജ്ജ് നാലാങ്കൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എം ശങ്കരൻ,ജോ.സെക്രട്ടറി ബാലകൃഷ്ണൻ,ട്രഷറർ രതീഷ് കെ., എക്‌സിക്യുട്ടീവ് അംഗം സുരേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അശോകൻ സ്വാഗതവും രാജേഷ് എൻ നന്ദിയും പറഞ്ഞു.   ചുള്ളിക്കര വെള്ളരിക്കുണ്ട് ഊരിൽ ഊരുമൂപ്പൻ സി പി ഗോപാലൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകഉയർത്തി  

LOCAL NEWS

ബന്തടുക്ക ഹയർ സെക്കന്ററി സ്‌കൂളിലെഎൻ എസ് എസ് യൂണിറ്റ് സ്വാതന്ത്ര്യ ദിനത്തിൽ ബന്തടുക്ക നരമ്പിലങ്കണ്ടം ദത്ത് ഗ്രാമത്തിൽ സന്ദർശനം നടത്തി ; മാവിൻ തൈകൾ നട്ടു.

ബന്തടുക്ക : ഹയർ സെക്കന്ററി സ്‌കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ബന്തടുക്ക നരമ്പിലങ്കണ്ടം ദത്ത് ഗ്രാമത്തിൽ സന്ദർശനം നടത്തി. മഴക്കാല രോഗങ്ങളെ കുറിച്ച് NSS വോളന്റിയർമാർ ബോധവൽക്കരണം നടത്തി. ‘മാമ്പഴക്കാലം ‘ NSS പ്രോഗ്രാമിന്റെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി വോളന്റിയർമാർ പ്രദേശത്ത് മാവിൻ തൈകൾ നട്ടു. പഞ്ചായത്ത് മെമ്പർ കുഞ്ഞിരാമൻ തവനം, പ്രോഗ്രാം ഓഫീസർ ലളിത എ എന്നിവർ നേതൃത്വം നൽകി.അധ്യാപകരായ സുരേഷ് ഡി, ദിവ്യ ജോസ് എന്നിവർപങ്കെടുത്തു

LOCAL NEWS

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിൽ സ്വാതന്ത്രദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു

മാലക്കല്ല്: സെന്റ് മേരീസ് എ യു പി സ്‌ക്കൂൾ മാലക്കല്ലിൽ ഭാരതത്തിന്റെ 77 മത് സ്വാതന്ത്രദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.സ്‌കൂൾ മാനേജർ റവ. ഫാ. ഡിനോ കുമ്മാനിക്കാട്ട് പതാക ഉയർത്തി.ഫാ ജോബിഷ് തടത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.പി ടി എ പ്രസിഡണ്ട് കൃഷ്ണകുമാർ, മദർ പി ടി എ പ്രസിഡണ്ട് സൗമ്യ സന്തോഷ് ,വിദ്യാർത്ഥി പ്രതിനിധി ജോർജിൻ പ്ലനിഷ്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ മാസ്ഡ്രിൽ, ദേശഭക്തിഗാനം. പതാക നിർമ്മാണം. ക്വിസ്, പ്രസംഗം, നൃത്തശിൽപം ,സ്മൃതി […]

LOCAL NEWS

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിൽ സ്വാതന്ത്രദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു

മാലക്കല്ല്: സെന്റ് മേരീസ് എ യു പി സ്‌ക്കൂൾ മാലക്കല്ലിൽ ഭാരതത്തിന്റെ 77 മത് സ്വാതന്ത്രദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.സ്‌കൂൾ മാനേജർ റവ. ഫാ. ഡിനോ കുമ്മാനിക്കാട്ട് പതാക ഉയർത്തി.ഫാ ജോബിഷ് തടത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.പി ടി എ പ്രസിഡണ്ട് കൃഷ്ണകുമാർ, മദർ പി ടി എ പ്രസിഡണ്ട് സൗമ്യ സന്തോഷ് ,വിദ്യാർത്ഥി പ്രതിനിധി ജോർജിൻ പ്ലനിഷ്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ മാസ്ഡ്രിൽ, ദേശഭക്തിഗാനം. പതാക നിർമ്മാണം. ക്വിസ്, പ്രസംഗം, നൃത്തശിൽപം ,സ്മൃതി […]