രാജപുരം : മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും, പ്രൊ.വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും രാജപുരത്ത്.മലബാര്‍ ക്‌നാനായ പ്രേഷിത കുടിയേറ്റ ദിനാചരണവും, പ്രൊ.വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്മരണവും നടത്തുവാന്‍ സംഘാടകസമിതി രൂപീകരിച്ചു. ഫെബ്രുവരി 26 തീയതി ബുധനാഴ്ച 2 മണിക്ക് രാജപുരം ഹോളിഫാമിലി ഫൊറോനാ ദേവാലയത്തില്‍ അഭിവന്ദ്യ മെത്രാന്മാരുടെ നേതൃത്വത്തില്‍ കൃതജ്ഞത ബലിയും, തുടര്‍ന്ന് പ്രൊ.വി.ജെ. ജോസഫ് കണ്ടോത്ത് നഗറിലേക്ക് ( പാരീഷ് ഹാള്‍ ) പ്രേക്ഷിത റാലിയുംപൊതുസമ്മേളനവും നടക്കും.
LOCAL NEWS
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
രാജപുരം :കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷിക പദ്ധതി രൂപികരണ വികസന സെമിനാര്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, , അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഗിത, പഞ്ചയത്തംഗങ്ങളായ […]
കൊട്ടോടിയിലെ അറയാനിക്കല്‍ തോമസിന്റെ ഭാര്യ എല്‍സമ്മ തോമസ് നിര്യാതയായി. സംസ്‌ക്കാരം നാളെ
രാജപുരം : കൊട്ടോടിയിലെ അറയാനിക്കല്‍ തോമസിന്റെ ഭാര്യ എല്‍സമ്മ തോമസ് (65 )നിര്യാതയായി. സംസ്‌ക്കാരം നാളെ (6-02-2025ന് ) വൈകുന്നേരം 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.പരേത വയനാട് നടവയല്‍ ചിറപ്പുറത്ത് കുടുംബാംഗം. മക്കള്‍ : ഡിജോ,ഡിന്റോ മരുമക്കള്‍: റിന്‍സി കുന്നേപ്പറമ്പില്‍ മണ്ഡപം, സ്‌നേഹ പുതുശ്ശേരിക്കാലായില്‍. സഹേദരങ്ങള്‍ : തോമസ്,ബേബി,മേരി,ബാബു,ഡെയ്‌സി,സാബു,ആനി,അച്ചാമ്മ,അനില്‍
മാനടുക്കം ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ശിലാന്യാസവും ധ്വജം സ്ഥാപനവും നടത്തി
മാനടുക്കം; ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ 2025 മാര്‍ച്ച് 26 മുതല്‍ എപ്രല്‍ 10 വരെ നടക്കുന്ന അഷ്ട ബന്ധ നവീകരണ കലശവും ധ്വജപ്രതിഷ്ഠാ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ധ്വജത്തിന്റ ശിലാന്യാസവും ധ്വജം സ്ഥാപനവും നടന്നു. തന്ത്രി തരണനല്ലൂര്‍ തെക്കി നേടത്ത് പത്മനാഭന്‍ ഉണ്ണ നമ്പൂതിരിപ്പാടിന്റ മുക്യ കാര്‍ മികത്ത്വത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ചടങ്ങുകള്‍ നടത്തപ്പെട്ടു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ആര്‍ മോഹനകുമാര്‍ ക്ഷേത്രം പ്രസിഡണ്ട് Advt: M നാരായണന്‍ നായര്‍ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്ര ഭാരവാഹികള്‍ […]
സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി
സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി .ഫെബ്രുവരി 6ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. | സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടിയതായി അറിയിപ്പ്. ഫെബ്രുവരി 6ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. ഏഴാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ ചില റേഷന്‍ കടകളില്‍ മുഴുവന്‍ കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയിട്ടില്ലെന്ന […]
പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണം : സി പി ഐ
പൂടങ്കല്ല് : കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും ആവശ്യമായ കെട്ടിട സൗകര്യം പഞ്ചായത്ത് ഒരുക്കണമെന്നും സി.പി.ഐ അയ്യന്‍കാവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മുതിര്‍ന്ന അംഗം നാരായണന്‍ പതാക ഉയര്‍ത്തി. വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി അംഗം ടി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ നാരായണന്‍ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം അനിഷ് കുമാറും അനുശോചന പ്രമേയം ഹമീദ് അയ്യന്‍ കാവും നിര്‍വ്വഹിച്ചു. കെ കുഞ്ഞികൃഷ്ണന്‍ നായര്‍ സ്വാഗതവും പ്രവര്‍ത്തന […]
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടും
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. നാളെയും സാധാരണയിലും അധികം താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ജാഗ്രത […]
രാജപുരം : പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ടിനുളള കൂവം അളന്നു
പനത്തടി ; പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ടിനുള്ള കൂവം അളക്കല്‍ ചടങ്ങ് നടന്നു. താനം പുരക്കാരന്‍ പ്രശാന്ത് താനത്തിങ്കാല്‍ കൂവം അളന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബാലചന്ദ്രന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍, ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ.കെ.ഷാജി, ബിജു ബാത്തൂര്‍, കരുണാകരന്‍ ബാത്തൂര്‍, വളപ്പില്‍ സുകുമാരന്‍, മനോജ് പുല്ലുമല, വി.വി.കുമാരന്‍, ഉണ്ണിക്കൃഷ്ണന്‍, കെ.എം.രാഘവന്‍, രാഘവന്‍ അരിയടത്തില്‍, ഗീതാ ഗംഗാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അടയാളം കൊടുക്കല്‍ ചടങ്ങ്, അന്നദാനം എന്നിവ […]
കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3 മുതല്‍ 5 വരെ തിയ്യതികളില്‍
ഒടയംചാല്‍: കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3, 4 ,5 തിയ്യതികളില്‍ നടക്കും. 3 ന് രാത്രി 8 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍, തുടര്‍ന്ന് കുളിച്ചു തോറ്റം, 10 മണിക്ക് അനുമോദന ചടങ്ങ് തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. 4 ന് രാവിലെ 11.30 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് തുടര്‍ന്ന് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്.രാത്രി 8 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍ 10 മണിക്ക് കലാസന്ധ്യ. 5 ന് രാവിലെ 11.30 ന് വിഷ്ണുമൂര്‍ത്തി, ഗുളികന്‍ […]