LOCAL NEWS

ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂളിൽ ദേശീയ അധ്യാപകദിനം ആചരിച്ചു.

ഇരിയ: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂളിൽ ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു. സ്‌കൂളിലെത്തിയ അധ്യാപകരെ കുട്ടികൾ പൂക്കൾ നൽകി സ്വീകരിച്ചു. തുടർന്ന് അധ്യാപകരുടെ വിവിധ കായിക മത്സരങ്ങൾ, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. അധ്യാപകർക്കും. അനധ്യാപകർക്കും സ്‌കൂൾ മാനേജ്‌മെന്റു പിടിയും ചേർന്ന് നൽകുന്ന ഉപഹാരം പിടിഎ പ്രസിഡന്റ് പ്രിൻസിപ്പൽ എന്നിവർവിതരണംചെയ്തു.

LOCAL NEWS

രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക സംഗമംനടത്തി

രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ദിനം ഗുരു പൗർണമി എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വിദ്യാലയത്തിൽ നിന്നും വിരമിച്ച എല്ലാ അധ്യാപകരും അധ്യാപക ദിനത്തിൽ വീണ്ടും ഒരുമിച്ചു തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സ്‌കൂൾ മാനേജർ റവ.ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ നാരായണൻ അധ്യാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ്, വാർഡ് മെമ്പർ വനജ അയിത്തു,റിട്ടയർ അധ്യാപകൻ ടി.ജെ […]

LOCAL NEWS

നാട്ടുകാരുടെ കരുതൽ ; തകർന്ന റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി

പാണത്തൂർ : പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് തടസ്സമായ റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ. പാണത്തൂർ-മൈലാട്ടി റോഡിൽ കുത്തനെയുള്ള കയറ്റത്തിൽ വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡാണ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായി വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പോലും കഴിയാത്ത രീതിയിൽ തകർന്നത്. ഭൂരിഭാഗവും പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന ഈ പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഈ റോഡിനെയാണ് ഗതാഗതത്തിനായി ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ തന്നെ ആവശ്യമായ സാധനങ്ങൾ ഇറക്കി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഷിബു പാണത്തൂർ ദാമോധരൻ ബി, […]

LOCAL NEWS

ശ്രീകൃഷ്ണ ജൻമാഷ്ടി ആഘോഷത്തോടനുബന്ധിച്ച് മെഗാ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: നാളെ നടക്കുന്ന ശ്രീകൃഷ്ണ ജൻമാഷ്ടി ആഘോഷത്തോടനുബന്ധിച്ച് മെഗാ ചിത്രരചനാ മത്സരം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംഘടിപ്പിച്ചു.ജസ്‌ന സലിം കണ്ണന് മാല ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ആഘോഷ സമിതി പ്രസിഡന്റ് കെ വി ശ്രുതി അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ അധ്യക്ഷൻ ഡോക്ടർ സി ബാബു പ്രഭാഷണം നടത്തി. എം.ഹരീന്ദ്രൻ നീലേശ്വരം ഭഗവത്ഗീത സന്ദേശം നൽകി. വിജയികൾക്ക് ജെസ്‌ന സലീം ഉപഹാരങ്ങൾ നൽകി. ശോഭയാത്ര കൺവീനർ കെ വി ലക്ഷ്മണൻ, ആഘോഷ പ്രമുഖ വി.രാധാകൃഷ്ണൻ ട്രഷറർ എച്ച് […]

LOCAL NEWS

ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാന തെയ്യം കെട്ട് ഉത്സവം : ആഘോഷ കമ്മിറ്റി രൂപീകരിച്ചു

രാജപുരം: ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാന തെയ്യം കെട്ട് ഉത്സവം മാർച്ച് 25 മുതൽ 28 വരെ നടക്കും. ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാത്തൂർ ഭഗവതി ക്ഷേത്ര ദേവസ്ഥാന പ്രസിഡന്റ് ഇ.കെ. ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ കാട്ടൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, എൻ.എസ്. ജയശ്രി, സി.രാജൻ പെരിയ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ,കെ.ബലരാമൻ […]

LOCAL NEWS

ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാന തെയ്യം കെട്ട് ഉത്സവം : ആഘോഷ കമ്മിറ്റി രൂപീകരിച്ചു

രാജപുരം: ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാന തെയ്യം കെട്ട് ഉത്സവം മാർച്ച് 25 മുതൽ 28 വരെ നടക്കും. ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാത്തൂർ ഭഗവതി ക്ഷേത്ര ദേവസ്ഥാന പ്രസിഡന്റ് ഇ.കെ. ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ കാട്ടൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, എൻ.എസ്. ജയശ്രി, സി.രാജൻ പെരിയ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ,കെ.ബലരാമൻ […]

LOCAL NEWS

പൂടംകല്ല്താലൂക്കാശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പൂടംകല്ല് താലൂക്കാശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

രാജപുരം :പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, രാത്രികാല ചികിത്സ പുനരാരംഭിക്കുക, ആരോഗ്യ വകുപ്പിന്റെ മലയോരത്തെ രോഗികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബളാൽ ബ്ലോക്ക് കോൺസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് താലൂക്ക് ആശുപത്രിയുടെ രീതിയിൽ ഉടൻ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് ഡി സി സി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ ധർണ്ണാ സമരം […]

LOCAL NEWS

ഒടയഞ്ചാൽ നരയറിലെ താഴക്കാട്ട് തോമസ് (77) നിര്യാതനായി

ഒടയഞ്ചാൽ : നരയറിലെ താഴക്കാട്ട് തോമസ് (77) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ തോമസ്. മക്കൾ: ആൻസി ടോമി, വിനോദ് തോമസ്, സുനിൽ തോമസ്, സന്തോഷ് തോമസ്, വിലാസ് തോമസ് (യു.കെ). മരുമക്കൾ: ടോമി, റീന വിനോദ്, ഷിനി സുനിൽ, ജിസ്മി സന്തോഷ്, ബെറ്റി വിലാസ് (യു.കെ). സംസ്‌ക്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഒടയംചാൽ സെന്റ് ജോർജ് ദേവാലയത്തിൽ .

LOCAL NEWS

പാണത്തൂർ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷത്തിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി

പാണത്തൂർ: സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷത്തിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി. വികാരി റവ.ഫാ.വർഗീസ് ചെരിയംപുറത്ത് കൊടിയേറ്റി. ആദ്യദിനം ഫാ.ജോസഫ് പുതുമന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.    

LOCAL NEWS

സെന്റ് മേരീസ് ദേവാലയം ചാലിങ്കാലിൽ നിർമ്മിച്ച കുരിശുപളളി വെഞ്ചരിച്ചു

ചുളളിക്കര : സെന്റ് മേരീസ് ദേവാലയം ചാലിങ്കാലിൽ നിർമ്മിച്ച കുരിശുപളളി മിയാവ് രൂപതാ മെത്രാൻ മാർ. ജോർജ്ജ് പളളിപ്പറമ്പിൽ വെഞ്ചരിച്ചു. വികാരി ഫാ.ജോഷി വല്ലർകാട്ടിൽ സഹകാർമികനായിരുന്നു. കൈക്കാരന്മാരായ ജോസഫ് പുന്നശ്ശേരിൽ, ബിനു കാരുപ്ലാക്കിൽ എന്നിവർ നേതൃത്വം നൽകി.