രാജപുരം : കള്ളാർ ഗ്രാമപഞ്ചായത്തിൽ ജില്ലാ കലക്ടർ ഇമ്പശേഖരൻ സന്ദർശനം നടത്തി. ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥന്മാരും ആയി വികസന കാര്യങ്ങൾ ചർച്ച ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു ജില്ലാ കളക്ടർ ഇമ്പ ശേഖരൻ മുഖ്യാതിഥിയായി പഞ്ചായത്ത് സെക്രട്ടറി ജോസ് എബ്രഹാം സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രിയ ഷാജി നന്ദിയും പറഞ്ഞു എല്ലാ വാർഡ് ജനപ്രതിനിധികളും ഇപ്ലിമെന്റ് ഉദ്യോഗസ്ഥന്മാരുംസംസാരിച്ചു യോഗത്തിൽ 100% യൂസസ് പീസ് പിരിച്ച ഹരിത സേനാംഗങ്ങളെജില്ലാ കലക്ടർആദരിച്ചു.
LOCAL NEWS
കേരളോത്സവം ജനകീയമാക്കി കോടോം- ബേളൂർ
തായന്നൂർ.കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത്, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കേരളോത്സവം 2023 കലാമത്സരങ്ങൾ തായന്നൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്നു. കോടോം- ബേളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നാൽപതിയഞ്ചോളം ക്ലബ്ബുകളിൽ നിന്നെത്തിയ മത്സരാർഥികൾ മാറ്റുരച്ചു.നാല് വേദികളിലായി വിവിധ കലാമത്സരങ്ങൾ അരങ്ങേറി. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് എം എൽ എ ഇ. ചന്ദ്രശേഖരൻ ഉദ്്ഘാടനം ചെയ്തു..കലോത്സവ വേദിയിൽ വെച്ച് സിനിമ ബാലതാരം അർപ്പിത രാജൻ, സീ […]
കരിപ്പാടകം ശ്രീ ഭഗവതി ക്ഷേത്ര തറവാട് പുന:പ്രതിഷ്ഠാ ബ്രഹ്‌മ കലശ മഹോത്സവവും കളിയാട്ട മഹോത്സവവും 2024 ഫെബ്രവരിയിൽ; ആഘോഷകമ്മിറ്റി രൂപികരിച്ചു
കരിപ്പാടകം : ശ്രീ ഭഗവതി ക്ഷേത്ര തറവാട് പുന:പ്രതിഷ്ഠാ ബ്രഹ്‌മ കലശ മഹോത്സവവും കളിയാട്ട മഹോത്സവവും 2024 ഫെബ്രവരി 15 മുതൽ 24 വരെ ആഘോഷിക്കുന്നതിനായി വിപുലമായ ആഘോഷകമ്മിറ്റി രൂപികരിച്ചു. രൂപീകരണ യോഗം അജ്ജനം തോടി ഗുരു കേശവതായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. തറവാട് ഭരണ സമിതി പ്രസിഡണ്ട് കെ രാമകൃഷ്ണൻ വെള്ളിക്കോത്ത് അദ്ധ്യക്ഷനായി. മേൽശാന്തി നാരായണ അഡിഗ , തറവാട് കാരണവർ കുഞ്ഞമ്പു മിന്നംകുളം ,നിർമ്മാണ കമ്മിറ്റിചെയർമാൻ നാരായണൻ കീക്കാനം, പെർളടുക്കം ശ്രീ ഗോപാലകൃഷ്ണ […]
കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനൻ (53) നിര്യാതനായി
ാജപുരം: കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനൻ (53) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് മാവുങ്കാലിലെ വീട്ട് വളപ്പിൽ . കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ഷീബ. മക്കൾ: മീര കൃഷ്ണ, ദേവാശിഷ് . പിതാവ് : പരേതനായ അടുക്കാടുക്കം കൃഷ്ണൻ നായർ. മാതാവ് : കോടോത്ത് കമലാക്ഷി അമ്മ. സഹോദരങ്ങൾ: ഇന്ദിര, കെ.ശശിധരൻ (ബ്രാഞ്ച് മാനേജർ, പനത്തടി സർവീസ് സഹകരണ ബാങ്ക്), സുജാത (വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെറുപുഴ), കൃഷ്ണപ്രകാശ്(ഗൾഫ്).
തയ്യൽ മെഷീനുകൾ വിതരണം ചെയ്തു
രാജപുരം: സാമൂഹിക സംരഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ,ഹെൽത്ത് ലൈൻ കാസർഗോഡ് മുഖേന നടപ്പാക്കുന്ന തൊഴിൽ സംരഭകർക്ക് 50% സബ്‌സിഡി നിരക്കിൽ തൊഴിൽ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കുള്ള തയ്യൽ മെഷീനുകളുടെ വിതരണ ഉദ്്ഘാടനം നീലേശ്വരം ജീവൻധാരാ ക്ലബ്ബിൽ വാർഡ് കൗൺസിലർ പി.ബിന്ദു നിർവ്വഹിച്ചു. പി വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി രാജീവൻ , […]
ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹം: പുരോഗമന കലാസാഹിത്യ സംഘം
രാജപുരം : ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമെന്നും തീരുമാനം പിൻവലിക്കണമെന്നും പുരോഗമന കലാ സാഹിത്യ സംഘം പനത്തടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.പൈനിക്കരയിൽ നടന്ന സമ്മേളനം പുകസ ജില്ലാ പ്രസിഡണ്ടും പ്രശസ്ത കവിയുമായ സി.എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് മധു എ.വി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എ.കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സംഘം ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി ഗണേശൻ അയറോട്ട് […]
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾ പാണത്തൂർ പി എച്ച് സി പരിസരം ശുചീകരിച്ചു
ചെറുപനത്തടി: ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള സേവനവാരത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾ പാണത്തൂർപി എച്ച് സി പരിസരം ശുചീകരിച്ചു. പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.ഷഹന , ഹെൽത്ത് ഇൻസ്‌പെക്ടർ വിനയകുമാർ , നഴ്‌സിംഗ് അസിസ്റ്റന്റ് ഏലിയാമ്മ, പനത്തടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുപ്രിയ ശിവദാസ് ,വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ, സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ.ജോസ് കളത്തിപറമ്പിൽ , അധ്യാപകരായ വൈശാഖ് എ.ബി, ജിൻസി തോമസ്, ഹോസ്പിറ്റലിലെ സ്റ്റാഫ് […]
മീലാദ് ഫെസ്റ്റും, നബിദിന സമ്മേളനവും ഇന്ന് മുതൽ കോളിച്ചാലിൽ
കോളിച്ചാൽ :പ്രവാചക പ്രകീർത്തന സദസ്സുകളുടെ ഭാഗമായി മീലാദ് ഫെസ്റ്റ് ”23 എന്ന പേരിൽ നബിദിന വിളംബര റാലിയും, നബിദിന ഘോഷ യാത്രയും നബിദിന സമ്മേളനവും സ്വലാത്ത് വാർഷികവും കോളിച്ചാലിൽ പ്രത്യേകം സജ്ജമാക്കിയ പി. എ ഉസ്താദ് നഗറിൽ വെച്ച് ഇന്ന് മുതൽ 28 വരെ നടക്കും. ഇന്ന് വൈകിട്ട് 3 ന് തോട്ടം ഖത്തീബ് ഫവാസ് ഫൈസി ഉദ്ഘാടനം നിർവ്വഹിച്ച് തോട്ടം ജുമാ മസ്ജിദ് പരിസരത്തു നിന്നും ആരംഭിക്കുന്ന നബിദിന വിളംബര റാലി ചെമ്പേരി,പാണത്തൂർ, ബളാന്തോട്, ചെറുപനത്തടി, […]
പുരോഗമന കലാസാഹിത്യ സംഘം പനത്തടി ഏരിയ സമ്മേളനം ഒക്ടോബർ ഒന്നിന് പൈനിക്കരയിൽ : സംഘാടക സമിതി രൂപീകരിച്ചു.
ാജപുരം : പുരോഗമന കലാസാഹിത്യ സംഘം പനത്തടി ഏരിയ സമ്മേളനം ഒക്ടോബർ ഒന്നിന് പൈനിക്കരയിൽ നടക്കും.സമ്മേളനം വിജയിപ്പിക്കാൻ സംഘാടക സമിതി രുപീകരിച്ചു. സി.പി.എം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മധു എ.വി അധ്യക്ഷത വഹിച്ചു. പുകസ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ മനോജ് കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിന് ഏരിയ സെക്രട്ടറി ഗണേശൻ അയറോട്ട് സ്വാഗതവും വൈസ് പ്രസിഡണ്ട് രാജേഷ് നർക്കല നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി രണ്ട് അനുബന്ധ […]