LOCAL NEWS

നീരുറവ് – നീർച്ചാൽ പുനരുജ്ജിവനം പ്രവർത്തികൾക്ക് കളളാർ പഞ്ചായത്തിൽ തുടക്കമായി

രാജപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരള മിഷൻ എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്ന നീർച്ചാൽ പുണരുജജീവനം പ്രവർത്തികൾക്ക് കള്ളാർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരള മിഷൻ എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ നീർചാലുകൾ പുനരുജ്ജീവിപ്പിച്ച് വരൾച്ചയെ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അടിഞ്ഞു കൂടി കിടക്കുന്ന ചെളി നീക്കം ചെയ്ത് ജലാശയത്തെ വീണ്ടെടുക്കുകയും അത് വഴി ജല സമ്പത്ത് […]

LOCAL NEWS

പനത്തടി പഞ്ചായത്തിൽ 7.42 ലക്ഷത്തിന്റെ കാലിതീറ്റ വിതരണ പദ്ധതി വിതരണ ഉദ്ഘാടനം നടത്തി

പാണത്തൂർ: പനത്തടി ഗ്രാമ പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലതാ അരവിന്ദൻ നിർവഹിച്ചു ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ കെ. എൻ. അദ്ധ്യക്ഷത വഹിച്ചു. ബളാംതോട് വെറ്ററിനറി സർജൻ ഡോ.അരുൺ എസ്. അജിത്ത്, ബളാംതോട് സംഘം സെക്രട്ടറി പ്രദീപ് കുമാർ സി. എസ്. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ സാജിദ് പി.കെ. വിനോദ് കുമാർ വി.വി.തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്തിലെ 265 ക്ഷീര കർഷകർക്ക് ആണ് പദ്ധതിയുടെ പ്രയോജനം […]

LOCAL NEWS

കളളാർ പഞ്ചായത്തിൽ വനിതകൾക്ക് പച്ചക്കറി തൈ വിതരണം ചെയ്യുന്നു

രാജപുരം : കള്ളാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന വനിതകൾക്ക് പച്ചക്കറി തൈ വിതരണം എന്ന പദ്ധതിയിലെ തൈകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. പച്ചക്കറി തൈ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്ടി കെ നാരായണൻ നാളെ വൈകുന്നേരം മൂന്നു മണിക്ക് കൃഷിഭവനിൽ വെച്ച് നിർവഹിക്കും. തൈകൾ ഓരോ വാർഡിലുമായാണ് വിതരണം ചെയ്യുന്നത്. വിതരണം ചെയ്യുന്ന തീയതിയും സമയവും വാർഡ് മെമ്പർമാർഅറിയിക്കും

LOCAL NEWS

മാവ് ഗ്രാഫ്റ്റ് തൈകൾ കള്ളാർ കൃഷിഭവനിൽ വിതരണത്തിന് തയ്യാറായി

രാജപുരം : ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയിലെ മാവ് ഗ്രാഫ്റ്റ് തൈകൾ കള്ളാർ കൃഷിഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഒരു തൈക്ക് 20 രൂപ നിരക്കിൽ കൃഷിഭവനിൽ സർവ്വേ നമ്പർ രേഖപ്പെടുത്തി കർഷകർക്ക് കൈപ്പറ്റാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

LOCAL NEWS

കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് 10 വാർഡ് പൂരകടവ് – പുതുക്കൊള്ളി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

പടുപ്പ് : കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് 10 വാർഡ് പൂരകടവ് പുതുക്കൊള്ളി കോൺക്രീറ്റ് റോഡ് വാർഡ് മെമ്പർ കുഞ്ഞിരാമൻ തവനം ഉദ്ഘാടനം ചെയ്തു. 122 മീറ്റർ റോഡാണ് കോൺക്രീറ്റ് ചെയ്തത്. കെ.കുഞ്ഞമ്പു പുതുക്കൊള്ളി ആധ്യക്ഷത വഹിച്ചു,,13-ാം വാർഡ് മെമ്പർ ബലരാമൻ നമ്പ്യാർ, കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പവിത്രൻ സി നായർ,,സാബു അബ്രഹാം എന്നിവർ പ്രസംഗിച്ചു. അഖില ബി കെ സ്വാഗതവും,, രതീഷ് പുതുക്കൊള്ളി നന്ദിയുംപറഞ്ഞു.

LOCAL NEWS

കള്ളാർ ഗ്രാമപഞ്ചായത്തിൽ എസ് എച്ച് ഇ ക്യാമ്പയിൻ സംഘടിപ്പിച്ചു

രാജപുരം : കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാസറഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമപഞ്ചായത്ത് തലത്തിലെ വനിതകൾക്കായുള്ള എസ് എട്ട് ഇ ക്യാമ്പയിൻ ഗവ.ഹോമിയോ ഡിസ്പെൻസറി, രാജപുരം,മാലക്കല്ല് എന്നിവയുടെ നേതൃത്വത്തിൽ കളളാർ അനുഗ്രഹ ഓഡിറ്റോറിയം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സന്തോഷ് ചാക്കോ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത പി […]

LOCAL NEWS

ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ സ്‌പോർട്‌സ് ഡേ നടത്തി

ചെറുപനത്തടി : സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2023- 24 അധ്യായന വർഷത്തെ സ്‌പോർട്‌സ് ഡേ രാജപുരം ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു .രാജപുരം ഫൊറോന വികാരി റവ. ഫാ. ബേബി കട്ടിയാങ്കൽ കായികമേള ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ സ്‌കൂൾ വ്യക്തിഗത ചാമ്പ്യന്മാരായ അൻവിത സി എം , ക്രിസ്റ്റോ സജി , വീണ മരിയ , ആശിഷ് മാത്യു എന്നിവർ ചേർന്ന് ദീപശിഖ തെളിയിച്ചു. സ്‌കൂൾ ലീഡർ അശ്വിൻ മാത്യു പ്രതിജ്ഞാ വാചകം ചൊല്ലി […]

LOCAL NEWS

രാജപുരം ക്‌നാനായ കത്തോലിക്കാ ദേവാലയം പുതുക്കിപ്പണിയുന്നു. പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം 29ന്

രാജപുരം : മലബാർ ക്‌നാനായ കുടിയേറ്റത്തിന്റെ സ്ഥിരാകേന്ദ്രമായ രാജപുരം ക്‌നാനായ കത്തോലിക്കാ ദേവാലയം പുതുക്കിപ്പണിയുന്നു. 1943 ലെ ഐതിഹാസികമായ രാജപുരം ക്‌നാനായ കുടിയേറ്റത്തിന് ശേഷം 1962 ൽ നിർമ്മിച്ച ദേവാലയമാണ് പുനർ നിർമ്മിക്കുന്നത് കുടിയേറ്റ ജനതയായ ഇടവകാ സമൂഹത്തിന്റെ ദീർഘനാളായ സ്വപ്‌നമാണ് സാഷാത്ക്കരിക്കുവാൻ പോകുന്നത്. പുതിയ ദേവാലയം ക്‌നാനായ കുടിയേറ്റ ജനതയുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിക്കുന്നതും ലളിതവും പ്രൗഡിയും നിറഞ്ഞതും ആയിരിക്കും. ഇടവകാ വികാരി ഫാ.ബേബി കട്ടിയാങ്കൽ ചെയർമാനായും കെ,. ടി മാത്യു കുഴിക്കാട്ടിൽ ജനറൽ കൺവീനറുമായി […]

LOCAL NEWS

പരപ്പ ബ്ലോക്കിലെ ദീർഘ ദൂര ഓട്ട മത്സത്തിൽ താരമായി വീണ്ടും യൂത്ത് ഫൈറ്റേഴ്‌സിലെ രണജിത്ത്

തായന്നൂർ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിലെ കായിക മത്സരങ്ങളിൽ 5000,1500 ,800 മീറ്റർ ദീർഘ ദൂര ഓട്ടമത്സരങ്ങളിൽ ആധിപത്യമുറപ്പിച്ച് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സിലെ ആർ കെ രണജിത്ത് . 4 വർഷം തുടർച്ചയായി ദൂർഘ ദൂര ഓട്ടമത്സരങ്ങളിൽ ഒന്നാ സ്ഥാനം നേടാറുള്ള രണജിത്ത് ഇത്തവണയും പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി. മികച്ച ഫുട്‌ബോൾ താരം കൂടിയായ കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ ഈ കായിക താരം നിരവധി സംസ്ഥാന തല ക്രോസ് കൺട്രി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.

LOCAL NEWS

എ.കെ.സി.സി. പനത്തടി ഫൊറോന നേതൃ കൺവെൻഷൻ 29-ന്

പനത്തടി: എ.കെ.സി.സി. പനത്തടി ഫൊറോനയുടെയും യൂത്ത് കൗൺസിലിന്റെയും സംയുക്ത നേതൃ കൺവെൻഷൻ ‘സാൽവോസ്’ 29-ന് ഉച്ചയ്ക്ക് 2.30-ന് പനത്തടി സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയിൽ നടക്കും. എ.കെ.സി.സി. ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്യും. എ.കെ.സി.സി.തലശേരി അതിരൂപത പ്രസിഡന്റ് ടോണി പുഞ്ചക്കുന്നേൽ മുഖ്യാതിഥിയാകും. പനത്തടി ഫൊറോന വികാരി ഫാ.ജോഫ് വാരണാത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. യൂത്ത് കൗൺസിൽ സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും മികച്ച കർഷകർക്കുള്ള ആദരവും എ.കെ.സി.സി.ഫൊറോന ഡയറക്ടർ ഫാ. ആന്റണി ചാണേക്കാട്ടിൽ […]