രാജപുരം :കേരള സര്‍ക്കാര്‍- ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി അണക്കരയില്‍ വെച്ച് നടന്ന സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തില്‍ വെച്ച് കാസര്‍ഗോഡ് ജില്ലയിലെ മികച്ച SC/ST കര്‍ഷകനായി അവാര്‍ഡ് ലഭിച്ച ഒ.എം. രാമചന്ദ്രനെ ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ കെ.എന്‍. അനുമോദിച്ചു. സംഘം വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതം പറഞ്ഞു. സംഘം ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, ശശിധരന്‍ നായര്‍ .കെ.എസ്. ജോജി […]
LOCAL NEWS
മേശയും കസേരയും വിതരണം ചെയ്തു
രാജപുരം: കളളാര്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഒന്നാം ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മേശയും കസേരയും നല്‍കി. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ടി കെ നാരായണന്‍ കNളാര്‍ എ എല്‍ പി സ്‌ക്കുളില്‍ നിര്‍വ്വഹിച്ചു.നിര്‍വ്വഹണ ഉദ്യോഗസ്ഥ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ റഫീഖ് സ്വാഗതം പറഞ്ഞു.
അദൃശ്യ കാര്യങ്ങളില്‍ വിശ്വസിച്ച് ജീവിക്കുന്ന വിശ്വാസി വിശുദ്ധ ഖുര്‍ആന്‍ ജീവിതത്തില്‍ മാതൃകയാക്കണം : അബ്ദുല്‍ സമദ് അഷ്റഫി
കളളാര്‍ : അദൃശ്യ കാര്യങ്ങളില്‍ വിശ്വസിച്ച് ജീവിക്കുന്ന വിശ്വാസി വിശുദ്ധ ഖുര്‍ആന്‍ ജീവിതത്തില്‍ മാതൃകയാക്കണമെന്ന് ് കള്ളാര്‍ ജുമാമസ്ജിദ് ഇമാം അബ്ദുല്‍ സമദ് അഷ്റഫി പുഞ്ചക്കര ഉദ്്‌ബോദിപ്പിച്ചു. കളളാര്‍ മഖാം ഉറൂസിനോടനുബമ്ധിച്ചു നടന്നി യോഗം ഉദ്ഘാീടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കള്ളാര്‍ മുസ്ലിം ജുമാമസ്ജിദ് പ്രസിഡന്റ് സുബൈര്‍. പി. കെ. അധ്യക്ഷത വഹിച്ചു.ഉറൂസ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ നിസാര്‍ കെ. കെ.സ്വാഗതം പറഞ്ഞു. നിബ്രാസ് മൗലവി പുഞ്ചക്കര ഖിറാഅത്ത് നടത്തി. ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ റസാഖ് […]
പാണത്തൂര്‍ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമ എ കെ നാരായണന്‍ നായര്‍(75) നിര്യാതനായി
പാണത്തൂര്‍ : പാണത്തൂരിലെ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമയും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പാണത്തൂര്‍ നെല്ലിക്കുന്നിലെ എ കെ നാരായണന്‍ നായര്‍(75) നിര്യാതനായി. ഭാര്യ: ശ്യാമള. മകന്‍: അനിഷ് എ കെ.മരുമകള്‍: പ്രീത. പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം പ്രസിഡന്റ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ്, എന്‍ എസ് എസ് പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ദീര്‍ഘകാലം എന്‍എസ്എസ് ഹോസ്ദുര്‍ഗ്ഗ് യൂണിയന്‍അംഗമായിരുന്നു.
പാട്ടില്‍ വിസ്മയം തീര്‍ത്ത് 5 വയസ്സുകാരി; റിയാലിറ്റി ഷോയില്‍ താരമായി താരാ രഞ്ജിത്ത്
അട്ടേങ്ങാനം: പാട്ടില്‍ വിസ്മയം തീര്‍ക്കുന്ന 5 വയസ്സുകാരി താരാ രഞ്ജിത്ത് റിയാലിറ്റി ഷോയിലും താരമായി മാറുകയാണ്.അട്ടേങ്ങാനം പാടിയരയിലെ അഞ്ജു – രഞ്ജിത്ത് ദമ്പതികളുടെ മകളാണ് താരാ രഞ്ജിത്ത്.റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അതിയായ താല്‍പര്യവും വാശിയും കാണിച്ചപ്പോഴാണ് പ്രവാസിയായ എം.എ.മ്യൂസിക് ബിരുദധാരി അഞ്ജു മകളെയും കൂട്ടി നാട്ടിലെത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ്പ് സിംഗര്‍ 4 എന്ന റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചതോടെ താരയിപ്പോള്‍ മലയാളികളുടെ വിസ്മയമായി മാറിയിരിക്കുകയാണ്. മലയാളികളുടെ പ്രിയങ്കരിയായ കൊച്ചു മിടുക്കി താരാ രഞ്ജിത്തിനെ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് […]
പത്രപ്രവര്‍ത്തകന്റെ വാഹനം തീവച്ച് നശിപ്പിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ കണ്ടെത്തണം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍
രാജപുരം : കെ ജെ യു രാജപുരം മേഖല കമ്മിറ്റി അംഗവും കേരളകൗമുദി ലേഖകനുമായ പി.കെ.ഗണേശന്റെ ഇരുചക്ര വാഹനം അജ്ഞാതര്‍ തീവച്ച് നശിപ്പിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ് യുണിയന്‍ രാജപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉളുവര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പ്രമോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി സുരേഷ് കുക്കള്‍, മേഖല കമ്മിറ്റി അംഗം പി.കെ. ഗണേശന്‍ […]
കുട്ടീസ് റേഡിയോ ‘ചങ്ങാതിക്കൂട്ടം ‘ നൂറാം എപ്പിസോഡ് നിറവിലേക്ക്…
രാജപുരം : എടത്തോട് ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ. യു. പി. സ്‌കൂളിലെ കുട്ടീസ് റേഡിയോ ചങ്ങാതിക്കൂട്ടം നൂറാം എപ്പിസോഡ് നിറവിലേക്ക് കടക്കുകയാണ് . കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ അവതരിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും ചങ്ങാതിക്കൂട്ടം റേഡിയോ അവസരം ഒരുക്കുന്നു.2023-24 അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ ചങ്ങാതിക്കൂട്ടത്തിന്റെ സംപ്രേഷണം ആരംഭിച്ചു. കുട്ടികള്‍ തന്നെ RJ മാരായും അവതാരകരായും എത്തുന്നു. കഥകള്‍ , കവിതകള്‍ , കടംകഥകള്‍ , ശാസ്ത്രകൗതുകങ്ങള്‍ – വിശേഷങ്ങള്‍ , സ്‌കിറ്റുകള്‍ , ആനുകാലിക വിവരങ്ങള്‍ , വാര്‍ത്തവിശേഷങ്ങള്‍ തുടങ്ങിയവ […]
പാണത്തൂര്‍ പരിയാരത്ത് ഇറങ്ങി കൃഷ് നശിപ്പിച്ച കാട്ടാനകൂട്ടത്തെ വനത്തിലേക്ക് തുരത്തി
പാണത്തൂര്‍: പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ പരിയാരത്ത് ഇറങ്ങി കൃഷ് നശിപ്പിച്ച കാട്ടാനകൂട്ടത്തെ വനത്തിലേക്ക് തുരത്തി. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആനകൂട്ടം പിന്‍വാങ്ങിയത്.. കര്‍ണാടക വനത്തില്‍ നിന്നും വനാതിര്‍ത്തിയോടു ചേര്‍ന്നുളള പ്ലാന്റ്‌റേഷന്‍ കോര്‍പ്പറേഷനീലുടെയാണ് ആനകൂട്ടമെത്തിയത്. പരിയാരത്തിറങ്ങി സാം തോമസ് കുന്നത്തുപൊതിയില്‍, എ ജെ തോമസ് ആലയ്ക്കല്‍, മുഹമ്മദ് നജ്മി കാരിവേലില്‍ എന്നിവരുടെ തെങ്ങും കമുകുമാണ് നശിപ്പിച്ചത്. തുടര്‍ന്ന് പ്ലാന്റേഷന്റെ ആറാം ബ്ലോക്കില്‍ നിലയുറപ്പിച്ച ആനകൂട്ടത്തെയാണ് വനത്തിലേക്ക് തുരത്തിയത്.
കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കം. 18 ന് സമാപിക്കും
രാജപുരം: കള്ളാര്‍ മഖാം ഉറൂസ്് ഫെബ്രുവരി 15 മുതല്‍ 18 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു മഖാം ഉറൂസ്ന് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലാം വി വണ്ണാത്തിക്കാനം പതാക ഉയര്‍ത്തി. 18 ന് ഉറൂസ് സമാപിക്കും. 15 ന് രാവിലെ 10ന് ഇമ്പമുളള കുടുംബം എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ട്രൈനര്‍ ഡോ.ഫര്‍ഹ നൗഷാദ് ക്ലാസ് നയിക്കും. രാത്രി 8ന് ഉദ്ഘാടന സമ്മേളനം നടക്കും. വിവിധ പരിപാടിികള്‍ കളളാര്‍ ജുമാമസ്ജിദ് ഖത്തീഫ് അബ്ദുള്‍ സമദ് അഷ്‌റഫി […]
സൗജന്യ നേത്ര പരിശോധന ക്യാമ്പും അഗ്നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും നടത്തി
രാജപുരം : ക്ലായി വിവേകാനന്ദ ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയും അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും അഗ്നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും ഞായറാഴ്ച രാവിലെ 9 30 മുതല്‍ പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തില്‍ സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷനായ ചടങ്ങില്‍ ഉപ്പള ഫയര്‍ സ്റ്റേഷന്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ വി വി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പരിച മുട്ടുകളിയില്‍ […]