രാജപുരം: ക്യാംപ്കോ സ്ഥാപനത്തിന്റെ ‘സാന്ത്വന’ പദ്ധതിയില്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് മെംബറായ പൂടുംകല്ലിലെ യു.ടി.ജോസഫിന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയുടെ ധന സഹായം കൈമാറി. കാംപ്‌കോ ഡയറക്ടര്‍ ജയരാമ സരളായ , രാധാകൃഷ്ണന്‍ കരിമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായം കൈമാറിയത്. ബഡിയടുക്ക റീജിയണല്‍ മാനേജര്‍ എം.ചന്ദ്രന്‍ , ബ്രാഞ്ച് മാനേജര്‍ ഹരിപ്രസാദ്, കെ.പ്രകാശ് എന്നിവര്‍ സംബന്ധിച്ചു
LOCAL NEWS
കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റ ിഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി.
ബന്തടുക്ക : കുറ്റിക്കോല്‍ മണ്ഡലം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. മാരിപ്പടുപ്പില്‍ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് ഛായാചിത്രത്തിനു മുന്നില്‍ പുഷ്പ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. ഉമ്മന്‍ ചാണ്ടി സാര്‍ ജനഹൃദയങ്ങളില്‍ നിന്നും ഒരിക്കലും മായാത്ത പകരക്കാരനില്ലാത്ത ജനനായകനായിരുന്നുവെന്നും അദ്ദേഹം നല്‍കിയ നന്മകള്‍ ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ലെന്നും സാബു. അബ്രഹാം അനുസ്മരിച്ചു. മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. നേതക്കളായ സതീശന്‍ കുതിരത്തൊട്ടി ,നിഷ. […]
ക്ഷീരോത്പാദക യൂണിയന്റെ ക്ഷീരസുമംഗലി പദ്ധതിയില്‍ വിവാഹ സമ്മാനം നല്‍കി
ബളാംതോട്; മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ക്ഷീരസുമംഗലി പദ്ധതിയില്‍ ബളാംതോട് ക്ഷീര സംഘത്തിലെ ക്ഷീര കര്‍ഷകന്‍ സൂര്യനാരായണ ഭട്ടിന്റെ മകള്‍ ഡോ. മേഘ. എസിന് വിവാഹത്തിന് യൂണിയന്‍ നല്‍കുന്ന വിവാഹ സമ്മാനം മില്‍മ സൂപ്പര്‍വൈസര്‍ റൊണാള്‍ഡ് ജയന്‍ കൈമാറി. സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍.കെ.എന്‍, വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണന്‍, സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. എന്നിവര്‍ സംബന്ധിച്ചു.. 10000 രൂപയും ആശംസാ ഫലകവുമാണ് ക്ഷീര സുമംഗലി പദ്ധതി പ്രകാരം മലബാര്‍ മേഖലയിലെ ക്ഷീര […]
ആന ശല്യത്തിന് പുറമേ പുലി ഭീതിയും; പനത്തടി പഞ്ചായത്തിന്റെ അതിര്‍ത്തിമേഖലകളില്‍ ജനങ്ങള്‍ ഭീതിയില്‍ പുലി സാന്നിധ്യം സംശയിക്കുന്ന മേഖലകളില്‍ കൂട്് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മറ്റി
പാണത്തൂര്‍ : പുലി ഇറങ്ങി എന്ന് സംശയിക്കുന്ന പെരുതടിയിലെ പുളിക്കൊച്ചി, ചെമ്പം വയല്‍ മേഖലയില്‍ അടിയന്തിരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്ന് സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം കമ്മറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തെ ഒരു വീട്ടിലെ വളര്‍ത്തുനായയെ പുലി പിടിച്ചത്. പ്രദേശത്തെ തുടര്‍ച്ചയായ ആനശല്യത്തോടൊപ്പം പുലിയുടെ സാന്നിദ്ധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പുലിയെ അടിയന്തിരമായി പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പനത്തടി ഗ്രാമ പഞ്ചായത്തിനോടും, വനം വകുപ്പിനോടും നേതാക്കള്‍ […]
ഭയത്തെയും മറവിയെയും അകറ്റാനുള്ള ഉപാധിയാണ് വായന : സന്തോഷ് ഒഴിഞ്ഞ വളപ്പ്
മുന്നാട് : ഭയത്തെയും മറവിയെയും അകറ്റാനുള്ള ഉപാധിയാണ് വായനയെന്ന് സന്തോഷ് ഒഴിഞ്ഞവളപ്പ് അഭിപ്രായപ്പെട്ടു. മുന്നാട് ഗവ. ഹൈസ്‌കൂളില്‍ വായന മാസാചരണത്തിന്റെ ഭാഗമായി നടന്ന കാര്‍ട്ടൂണ്‍പ്രദര്‍ശനവും പുസ്തക പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വാക്കിലും ജീവിതവും ചരിത്രവും മാറ്റത്തിന്റെ അടയാളങ്ങളും നിലനില്ക്കുന്നുണ്ട്. നിഘണ്ടുവിലെ വിവരണത്തിനപ്പുറത്താണ് വാക്ക് പ്രവര്‍ത്തിക്കുക. വാക്ക്, ഉപയോഗങ്ങളിലൂടെ ഒരു വലിയ കൃതിയാകും. വാക്ക് ലോകത്തോടൊപ്പം ജീവിക്കുന്നു. എന്തിനു വേണ്ടിയാണ് പുസ്തകത്തെക്കുറിച്ച് പലരും വൈകാരികമാകുന്നതും അനേകം പുസ്തകങ്ങള്‍ വാങ്ങി വീട്ടില്‍ ശേഖരിക്കുന്നതും എന്ന് നാം […]
ചെറുപനത്തടി സെന്റ് മേരിസ് സ്‌കൂളില്‍ ഡെന്റല്‍ ക്യാമ്പ് നാളെ
പനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് സ്‌കൂളില്‍ കെ.വി. ജി ഡെന്റല്‍ കോളേജുമായി സഹകരിച്ച് നാളെ ഡെന്റല്‍ ക്യാമ്പ് നടക്കും. ക്യാംപില്‍ സൗജന്യമായി ലഭിക്കുന്ന ചികില്‍സകള്‍: ദന്ത പരിശോധന, പല്ലിന്റെ പോട് അടക്കുക, പല്ല് എടുക്കുക, പല്ല് വൃത്തിയാക്കുക എന്നിവ സൗജന്യമായി ലഭിക്കും. ദന്തരോഗം ,മോണരോഗം,പല്ല്‌നഷ്ടപ്പെടല്‍ ,കാന്‍സര്‍,പിളര്‍പ്പ് തുടങ്ങിയ എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാണ്. ഉയര്‍ന്ന ചികില്‍സയ്ക്കായി ഡെന്റല്‍ കോളജില്‍ എത്തുവാന്‍ സൗജന്യ വാഹന സൗകര്യം ഉണ്ട്. അതോടൊപ്പം ക്യാംപില്‍നിന്ന് വരുന്നവര്‍ക്ക് ചികില്‍സയില്‍ 25% ഇളവും […]
ഓണത്തിന് പൂക്കാലമൊരുക്കാന്‍ ചെണ്ടുമല്ലികൃഷിയുമായി കോടോംബേളൂര്‍ 19-ാം വാര്‍ഡ്
പാറപ്പള്ളി: ഓണത്തിന് പൂക്കാലമെന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ കൃഷിക്കൂട്ടം, കലവറ, ത്രിവേണി, ശിശിരം ജെ.എല്‍.ജി സംഘങ്ങള്‍ക്ക് ലഭിച്ച ചെണ്ട് മല്ലിതൈകളുടെ നടീല്‍ ഉല്‍ഘാടനം പാറപ്പള്ളിയില്‍ കോടോം-ബേളൂര്‍ കൃഷി ഓഫീസര്‍ കെ.വി.ഹരിത നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പറും വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.യോഗാധ്യാപകന്‍ കെ.വി. കേളു, മുന്‍ പഞ്ചായത്ത് മെമ്പര്‍ പി.നാരായണന്‍, കുടുംബശ്രീ എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി, സി.പി.സവിത എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ സ്വാഗതവും ജെ എല്‍ ജി സെക്രട്ടറി വന്ദന […]
മന്ത് രോഗം സ്ഥിരീകരിച്ചു
മാത്തില്‍ : കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കണ്ണൂര്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ അഥിതി തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ രാത്രി കാല രക്ത പരിശോധന ക്യാമ്പില്‍ പരിശോധന നടത്തിയ വ്യക്തിയില്‍ മന്ത് രോഗാണുവിനെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷവും അഥിതി തൊഴിലാളിയില്‍ നടത്തിയ പരിശോധനയില്‍ ഒരു മന്ത് രോഗവാഹകനെ കണ്ടെത്താനും രോഗ പകര്‍ച്ച ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നുും നടപടി സ്വീകരിച്ചിരുന്നു. രാത്രിയില്‍ കടിക്കുന്ന ക്യൂലക്‌സ് വര്‍ഗ്ഗത്തില്‍പ്പെട്ട കൊതുകാണ് മന്ത് രോഗവ്യാപനത്തിന് കാരണമാകുന്നത്. അഥിതി തൊഴിലാളികളുടെ മുഴുവന്‍ […]
അയ്യങ്കാവിലെ വളവില്‍ ബാലന്‍ (76) നിര്യാതനായി
അയ്യങ്കാവിലെ വളവില്‍ ബാലന്‍ (76) നിര്യാതനായി. ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു. സംസ്്കാരം നാളെ 11.00 മണിയോടെ വീട്ടുവളപ്പില്‍. ഭാര്യ: കല്യാണി മക്കള്‍: സ്‌നേഹപ്രഭ, സ്‌നേഹലത , സ്‌നേഹവല്ലി, [ബോയ്‌സ് ഹൈസ്‌ക്കുള്‍ പയ്യന്നൂര്‍ ] , സ്‌നേഹ, ഷീജ മരുമക്കള്‍: ചാപ്പയില്‍ ബാലകൃഷ്ണന്‍, എം.ബാലന്‍, ടി.പി. മനോജ് കുമാര്‍,വിനോദ്കുമാര്‍ സഹോദരങ്ങള്‍: പരേതനായ വളവില്‍ കൃഷ്ണന്‍, മീനാക്ഷി,പത്മാവതി
വനത്തെ അടുത്തറിയാന്‍ കുട്ടികള്‍ വനത്തിലേയ്ക്ക് മഴനടത്തം സംഘടിപ്പിച്ചു.
കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റാണ് മഴനടത്തം സംഘടിപ്പിച്ചത്. കേരള വനം വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. കുട്ടികളില്‍ പ്രകൃതിസ്‌നേഹമുണ്ടാക്കുക, വനത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കുക, പ്രകൃതിയെ അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ മഴനടത്തത്തിന്റെ ഭാഗമായി അധിനിവേശ സസ്യങ്ങളുടെ നിര്‍മ്മാര്‍ജനം, സഞ്ചാരികള്‍ കാട്ടുവഴികളില്‍ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വളണ്ടിയര്‍മാര്‍ നടത്തി. യാത്രയ്ക്കിടയില്‍ പെയ്ത ചെറുമഴ നനഞ്ഞും കാട്ടുപക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെ അടുത്തു കണ്ടും നീങ്ങിയ സംഘാംഗങ്ങള്‍ വിവിധയിനം സസ്യങ്ങളും മരങ്ങളും […]