പാണത്തൂര്‍ : പാണത്തൂരില്‍ നടന്ന എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവത്തില്‍ സര്‍ഗപ്രതിഭയായി ശമ്മാസ് പാണത്തൂരിനെ തിരഞ്ഞെടുത്തു. മത്സരിച്ച അഞ്ചിനങ്ങളിലും ഒന്ിനാം സ്ഥാനം നേടിയാണ് ശമ്മാസ് സര്‍ഗ്ഗപ്രതിഭയായാത്. പാണത്തൂര്‍ പള്ളിക്കാലില്‍ ഹാരിസിന്റെയും റംലയുടെയും മകനാണ് ശമ്മാസ്. പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശമ്മാസിന് 2022 ല്‍ കാസര്‍കോടുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. ഭാഗ്യംകൊണ്ട് മാത്രം രക്ഷപെട്ട ശമ്മാസിന് തുടര്‍ന്നിങ്ങോട്ട് വര്‍ഷങ്ങളായി നടത്തിയ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. അപകടമൂലമുണ്ടായ ശാരീരിക വൈഷമ്യങ്ങള്‍ പാടെ അവഗണിച്ചാണ് ഉപന്യാസം ഇംഗ്ലീഷ്, ഇംഗ്ലീഷ് […]
LOCAL NEWS
എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവത്തിന് പാണത്തുരില്‍ തുടക്കമായി
പാണത്തൂര്‍ :എസ് എസ് എഫ് 31 ആമത് എഡിഷന്‍ ഡിവിഷന്‍ സാഹിത്യോല്‍സവിന് പാണത്തൂരില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ അഹ്‌സനി പതാക ഉയര്‍ത്തി . ഡിവിഷന്‍ പ്രസിഡണ്ട് ജമാല്‍ ഹിമമി , സെക്രട്ടറി അബ്ദുറഹ്‌മാന്‍ ഇര്‍ഫാനി, ശിഹാബ് പാണത്തൂര്‍, ശുഐബ് സഖാഫി, സുബൈര്‍ പടന്നക്കാട്, ഹനീഫ മുനാദി, ടി കെ അബ്ദുല്ല ഹാജി, അബ്ദുസ്സലാം ആനപ്പാറ, റിയാസ് ബദവി, കള്ളാര്‍ അബ്ദുല്ല, തുടങ്ങി എസ് എസ് എഫ്, എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത്, തുടങ്ങിയ പ്രാസ്ഥാനിക […]
രാജപുരം സ്്ക്കുളില്‍ ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം : ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ജീവദ്യുതി രക്തദാന ക്യാമ്പ് സമാപിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് , പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുമായി സഹകരിച്ച് സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തപ്പെട്ടത്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുമായ പി.രതീഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 86 പ്രാവശ്യം രക്തദാനം നടത്തി റെക്കോര്‍ഡിട്ട രതീഷ് കുമാര്‍ […]
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഉന്നതി പരിശീലനം നടത്തി
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉന്നതി പരിശീലനം നടത്തി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നൂറ് തൊഴില്‍ ദിനം പൂര്‍ത്തീകരിച്ച കുടുംബങ്ങളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള അംഗങ്ങള്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലനവും പ്ലേസ്‌മെന്റും നല്‍കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഒറിയെന്റെഷന്‍ ട്രെയിനിങ് സംഘടിപ്പിച്ചത് . പരിശീലനം നല്‍കുന്ന വിവിധ ട്രേഡുകളെക്കുറിച്ചും സംരംഭങ്ങളെ കുറിച്ചും ക്ലാസുകള്‍ നല്‍കി. ആര്‍ -സെറ്റി, ഡിഡിയൂജികെ വൈ , കുടുംബശ്രീ എന്നിവിടങ്ങളില്‍ […]
ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു
ബളാംതോട ് : പരപ്പ ക്ഷീര വികസന സര്‍വീസ് യൂണിറ്റിന്റെയും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബളാംതോട് ക്ഷീര സംഘത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത അരവിന്ദ് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പരപ്പ ക്ഷീര വികസന ഓഫീസര്‍ മനോജ് കുമാര്‍ .പി.വി., മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ […]
എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് നാളെയും മറ്റെന്നാളും പാണത്തൂരില്‍
രാജപുരം : എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് 20,21 ശനി, ഞായര്‍ ദിവസങ്ങളിലായി പാണത്തൂരില്‍ നടക്കുമെന്ന്് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ് എസ് എഫ് 31 ആമത് എഡിഷന്‍ ഡിവിഷന്‍ സാഹിത്യോല്‍സവിനാണ് പാണത്തൂര്‍ വേദിയാകുന്നത്. യൂണിറ്റ്, സെക്ടര്‍,ഡിവിഷന്‍, മത്സരങ്ങള്‍ക്ക് ശേഷം ജില്ല, സ്റ്റേറ്റ്, നാഷണല്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടക്കും.കാഞ്ഞങ്ങാട്, നിലേശ്വരം, അജാനൂര്‍, പരപ്പ, പാണത്തൂര്‍, എന്നീ 5 സെക്ടറുകളില്‍ നിന്ന് 200 ല്‍ അധികം മത്സരാര്‍ത്ഥികള്‍ 150 ഇനങ്ങളിലായി 8 കാറ്റഗറികളിലായി മത്സരത്തില്‍ പങ്കെടുക്കും. […]
കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റി ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തു
ബന്തടുക്ക : കുറ്റിക്കോല്‍ മണ്ഡലം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റി ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തു. ഉമ്മന്‍ ചാണ്ടി സാര്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയ നന്മയുടെ ഓര്‍യ്ക്കായാണ് അദ്ദേഹത്തിന്റെ അനുസ്മരണ ദിനത്തില്‍ ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തത്. നേതക്കളായ സാബു അബ്രഹാം, സതീശന്‍ കുതിരത്തൊട്ടി, ജോര്‍ജ്ജ് .ഇലക്കാട്ടില്‍, സതീശന്‍ മാരിപ്പടുപ്പ് എന്നിവര്‍ സംബന്ധിച്ചു.
കനത്ത മഴ ; വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെര്‍ട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതല്‍ നാളെ 10 മണി വരെ നല്‍കിയിട്ടുള്ള സാഹചര്യത്തിലും, മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 19, 2024) ജില്ലാ […]
ഉമ്മന്‍ ചാണ്ടി അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി.
മുക്കുഴി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുക്കുഴി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി. സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാന്‍ ജിജോമോന്‍ കെ സി അനുസ്മരണ പ്രഭാഷണം നടത്തി. ജെയിന്‍ അരിമ്പയില്‍, ഷിജു ചാക്കോ കൈതമറ്റം, ജോസ് റാത്തപ്പള്ളി, കുഞ്ഞിരാമന്‍ പാല്‍കുളം, കരുണാകരന്‍ നായര്‍ കത്തുണ്ടി, ഐവിന്‍ മാത്യു തുടങ്ങിയവര്‍സംസാരിച്ചു.