കോളിച്ചാല്‍ : കൊളപ്പുറത്തെ കൊച്ചുപുരയ്ക്കല്‍ തോമസ് (കുട്ടന്‍ – 59) നിര്യാതനായി. മൃതസംസ്‌കാരം നാളെ രാവിലെ 11 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തില്‍ ഭാര്യ: മീന മക്കള്‍: സോബി,ജോബി(അബുദാബി)
LOCAL NEWS
ശൈലി രണ്ടാം ഘട്ട സര്‍വേയുടെ കള്ളാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
കളളാര്‍: ശൈലി രണ്ടാം ഘട്ട സര്‍വേയുടെ കള്ളാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് ടി കെ നാരായണന്‍ ഉല്‍ഘാടനം ചെയ്തു.വികസന സമിതി ചെയര്‍മാന്‍ കെ. ഗോപി, വാര്‍ഡ് മെമ്പര്‍മാരായ അജിത്കുമാര്‍, ലീലഗംഗാധരന്‍, വനജ ഐതു,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ,ജുനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് സുമസോമരാജ്, അശ്വതി, M. L. S. P ചിത്ര, ആശ രേഖ. സി, വാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍പങ്കെടുത്തു.
സ്വാതന്ത്ര്യ ദിന ഓണ്‍ലൈന്‍ ക്വിസ് മത്സരം ഓഗസ്റ്റ് 15ന്
പാണത്തൂര്‍ : ബുസ്താനി ഓണ്‍ലൈന്‍ ക്വിസ് കോമ്പറ്റിഷന്റെ കീഴില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ സ്വാതന്ത്ര്യ ദിന ക്വിസ് കോമ്പറ്റിഷന്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് 5 ന് നടക്കും. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ക്ക് നേരത്തെ നല്‍കപ്പെടുന്ന 50 ചോദ്യങ്ങളില്‍ നിന്നും സെലക്ട് ചെയ്യുന്ന 20 ചോദ്യങ്ങളാണ് മത്സരത്തിന് ചോദിക്കപ്പെടുക. ഗൂഗിള്‍ ഫോം വഴിയാണ് ക്വിസ് മത്സരം. കൂടുതല്‍ ശരിയുത്തരം അയക്കുന്ന വ്യക്തിയെ വിജയി ആയി പ്രഖാപിക്കും. കൂടുതല്‍ പേരും ശരിയായ ഉത്തരം അയച്ചാല്‍ അയച്ച […]
ഗ്രാന്‍ഡ് പാരന്‍സ് ഡേ സെലിബ്രേഷനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും നടത്തി
രാജപുരം: ഗ്രാന്‍ഡ് പാരന്‍സ് ഡേ സെലിബ്രേഷനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും രാജപുരം ഹോളി ഫാമിലി സണ്‍ഡേ സ്‌കൂളിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തി. തണല്‍ 2k24 എന്ന് പേരിട്ട നടത്തിയപരിപാടി ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാന്‍ഡ് പാരന്‍സിനെ ആദരിക്കല്‍, അല്‍ഫോന്‍സാ ക്വിസ്, ഗ്രീറ്റിംഗ് കാര്‍ഡ് മേക്കിങ് കോമ്പറ്റീഷന്‍, സെല്‍ഫി വിത്ത് ഗ്രാന്‍ഡ് പേരന്‍സ്. മിനി എക്‌സിബിഷന്‍, വൈസ് ഡയറക്ടറിനെ ആദരിക്കല്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. […]
കള്ളാര്‍ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാന്‍ നടപടി; മാലിന്യമുക്തമാക്കി നിലനിര്‍ത്താന്‍ വീടുകളില്‍ നിന്നും മാറ്റത്തിനു തുടക്കമിടും
രാജപുരം : കള്ളാര്‍ പഞ്ചായത്തിനെ മാലിന്യരഹിതമാക്കാന്‍ ഓഫീസുകള്‍ , വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ക്യാമ്പെയ്‌നുകള്‍ സംഘടിപ്പിക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കി വീടുകളില്‍ മാറ്റത്തിനു തുടക്കമിടും. കുടുംബശ്രീ പ്രത്യേക പരിപാടികള്‍ ഏറ്റെടുക്കും ഇതിനായുള്ള ശില്പശാല പഞ്ചായത്തു പ്രസിഡന്റ് ടി.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈ.പ്രസി. പ്രിയ ഷാജി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് ജി.ഇ.ഒ ശ്രീനിവാസന്‍, ഗംഗാധരന്‍, ഹരിതകേരളം ആര്‍.പി രാഘവന്‍ കെ.കെ. എന്നിവര്‍ ക്ലാസ്സെടുത്തു. അസി സെക്കട്ടറി രവീന്ദ്രന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.പി.ഗീത പ്രസംഗിച്ചു.
വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാച്ചിപ്പളളി MVS ലൈബ്രറി കൈതാങ്ങ്
ബളാംതോട് : വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാച്ചിപ്പളളി MVS ലൈബ്രറി മാച്ചിപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രദേശത്തുനിന്നും ശേഖരിച്ച ആവശ്യസാധനങ്ങള്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് തഹസില്‍ദാര്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഭാകരന്‍ മാഷിന്റെ സാന്നിധ്യത്തില്‍ MVS രക്ഷാധികാരി കെ. പത്മനാഭന്‍കൈമാറി. സെക്രട്ടറി അനന്തു കൃഷ്ണ, വികസന സമിതി സെക്രട്ടറി സുരേഷ് ബാബു, വൈ: പ്രസിഡന്റ് പി.എ രാജന്‍ എന്നിവര്‍പങ്കെടുത്തു.
പ്രകൃതി ദുരന്തത്തില്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യണം: മാര്‍. ജോസഫ് പണ്ടാരശേരില്‍
രാജപുരം:വയനാട്ടിലെ ചൂരല്‍മല, മുണ്ടങ്കൈ പ്രദേശങ്ങളിലെ പ്രകൃതി ദുരന്തത്തില്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍. മരിച്ചവരുടെയും, കാണാതായവരുടെയും ദുഃഖത്തിലും,കഷ്ടതയിലും കോട്ടയം അതിരൂപതയും പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. കഷ്ടതകളിലും, ദുരിതങ്ങളിലും പങ്കുചേരുന്ന നമ്മുക്ക് ആത്മീയ വിശുദ്ധിയും നന്മയും വന്നുചേരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നമ്മുടെ സ്നേഹവും, സഹകരണവും പങ്കുവെക്കുവാന്‍ കിട്ടുന്ന അവസരങ്ങളില്‍ ദൈവ സ്നേഹത്തെ പ്രതി നാം അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. രാജപുരം ഫൊറോനയിലെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും, വൈദികരുടെയും സംയുക്ത സമ്മേളനം […]
ചുള്ളിക്കര ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടറും ജനപ്രതിനിധികളും സന്ദര്‍ശിച്ചു
രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് എം എല്‍ ഇ ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍ ഇമ്പശേഖരന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം,സബ് കളക്ടര്‍ സുഫിയാന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ജെയ്‌സണ്‍ മാത്യു,ജില്ലാ പഞ്ചായത്ത് മെമ്പര്‍ഷിനോജ് ചാക്കോ,തഹസീല്‍ദാര്‍ പി വി മുരളിധരന്‍,ടി ഡി ഒ അബ്ദുല്‍ സലാം കെ എ എസ്,ട്രിബല്‍ ഓഫീസര്‍ ശ്രീ : ബിജു ,വില്ലേജ് ഓഫീസര്‍ ശ്രീമതി :റൂഖിയ പാട്ടിലത്ത്,വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ […]
ചുള്ളിക്കര ദുരിതാശ്വാസ ക്യാമ്പ് എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചു
ചുളളിക്കര: മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്ന ഓട്ടക്കണ്ട, നീലിമല എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങളെ പാര്‍പ്പിച്ച ചുള്ളിക്കര ദുരിതാശ്വസ ക്യാമ്പ് സ്‌കൂളിലെ ക്യാമ്പ് എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചു. സമസ്തകേരള സുന്നീ യുവജന സംഘം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ ക്യാമ്പിലെ കുട്ടികള്‍ക്ക് മധുരപാനിയം വിതരണം ചെയ്തു എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ജനറല്‍ സെക്രട്ടറി മഹമൂദ് അംജദി പുഞ്ചാവി , സെക്രട്ടറിമാരായ സുബൈര്‍ പടന്നക്കാട് , അബ്ദുല്‍ മജീദ് ഞാണിക്കടവ് , നൗഷാദ് […]
പനത്തടി ഫൊറോനയില്‍ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന തല സംഗമം നടത്തി
കോളിച്ചാല്‍ : പനത്തടി ഫൊറോനയില്‍പ്പെട്ട 10 ഇടവകകളില്‍ നിന്നുള്ള വാര്‍ഡ് തല കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന സംഗമം നടത്തി. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറല്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറല്‍ സെബാസ്റ്റ്യന്‍ പാലാക്കുഴി അതിരൂപത പ്രൊക്യുറേറ്റര്‍ റവ. ഡോ. ജോസഫ് കാക്കരമറ്റം എന്നിവര്‍ ക്ലാസെടുത്തു. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് മാര്‍. ജോസഫ് പാംപ്ലാനി മോഡറേറ്ററായി. സെന്റ് ജോസഫ് […]