LOCAL NEWS

വയോജന മെഡിക്കല്‍ ക്യാമ്പും രക്തപരിശോധനയും കൊട്ടോടിയില്‍ ശനിയാഴ്ച

രാജപുരം : കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജി.എച്ച്. ഡി രാജപുരത്തിന്റെയും ആഭിമുഖ്യത്തില്‍ വൃദ്ധ ജനങ്ങള്‍ക്കായി വയോജന മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും യോഗ അവബോധ ക്ലാസും 0 ശനിയാഴ്ച കൊട്ടോടി ടൗണില്‍ ് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. രോഗ നിര്‍ണയ ക്യാമ്പും രക്തപരിശോധനയും മരുന്നു വിതരണവും ഉണ്ടായിരിക്കും. കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണന്‍ ഉദ്ഘാടനം ചെയ്യും.വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരിക്കാലായില്‍ […]

LOCAL NEWS

റീത്ത് വെച്ചതില്‍ പ്രതിഷേധിച്ചു.

കാങ്കോല്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പയ്യന്നൂര്‍ ഏരിയ പ്രസിഡണ്ട് കെ.വി.മുരളീധരന്റെ കടയ്ക്ക് മുന്നില്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ രാത്രിയുടെ മറവില്‍ റീത്ത് വെച്ചതില്‍ പ്രതിഷേധിച്ച് സമിതി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാങ്കോല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു..ഏരിയാ സെക്രട്ടറി കെ.സി.രവീന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് പി.വിജയന്‍ പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി.ഗോപി, ടി.ബാലകൃഷ്ണന്‍, സി. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.കാങ്കോല്‍ യൂണിറ്റ് സെക്രട്ടറി കെ.വി.രതീഷ് സ്വാഗതവും ഏരിയാ ജോ: സെക്രട്ടറി […]

LOCAL NEWS

ചുള്ളിക്കരയിലേ പരേതനായ കരിയില്‍ ഹോമിയോ തോമസിന്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി

ചുളളിക്കര :ചുള്ളിക്കരയിലേ പരേതനായ കരിയില്‍ ഹോമിയോ തോമസിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി പരേത കണിയാപറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ജോര്‍ജ് കുട്ടി, ബേബി, സജി, സുനില്‍, സിബി, സന്തോഷ്, ഫാദര്‍. സാജൂ (SDB), സാല്‍വന്‍, ഷാന്റി . മരുമക്കള്‍: ഡെയ്‌സി, ബാബുജോസഫ്, ബിജില്‍, മജ്ജു, ടെസ്സി, ഷീനാ, ആശ, ഫെബിന്‍, സഹോദരങ്ങള്‍: കണിയാപറമ്പില്‍ തോമസ്, മത്തായി, മേരി, അന്നമ്മ, പരേതനായ ഫാദര്‍ ജോസഫ് കണിയാപറമ്പില്‍, കുര്യാച്ചന്‍. സംസ്‌കാരം 8 ന്് (ഞായറാഴ്ച്ച) 3 മണിക്ക് കൊട്ടോട്ടി സെന്റ് […]

LOCAL NEWS

പൊന്നോണക്കാലത്തിന് തുടക്കമിട്ട് അത്തമെത്തി

പൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് നാളെ അത്തം. അത്തം പത്തിന് തിരുവോണം എന്നാണല്ലോ പറയാറുള്ളത്. നാളെ മുതല്‍ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം കൊണ്ട് നിറയും. ഇത്തവണ സെപ്തംബര്‍ ആറിനാണ് അത്തം. സെപ്തംബര്‍ 15 ന് തിരുവോണം. ഓണാഘോഷങ്ങളിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അത്തം. സംസ്ഥാനത്തിന്റെ ഓണാഘോങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് അത്തച്ചമയ ഘോഷയാത്രയും നാളെ നടക്കും. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളില്‍ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ […]

LOCAL NEWS

വാട്‌സ് ആപ് ഗ്രൂപ്പ് വഴി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം : യുവാവ് അറസ്റ്റില്‍

രാജപുരം : ഉടന്‍ പണം എന്ന വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. മാലോം ചുള്ളി സ്വദേശിയായ സജീവനെയാണ് (39) രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 2000 രൂപയും, മൊബൈല്‍ഫോണും, നമ്പര്‍ എഴുതാന്‍ ഉപയോഗിച്ച കടലാസുകളും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നാളുകളായി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന ഇയാള്‍ കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. […]

LOCAL NEWS

ശൈലി – 2 പഞ്ചായത്ത്തല ഉല്‍ഘാടനവും പരിശീലനവും സംഘടിപ്പിച്ചു

കയ്യൂര്‍: കയ്യൂര്‍ – ചീമേനി പഞ്ചായത്തില്‍ ജീവിക്കുന്നവരില്‍ നിലവില്‍ ജീവിതശൈലീരോഗങ്ങള്‍ ഉള്ളവരെയും രോഗത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക്ക് ഗ്രൂപ്പില്‍ പെട്ടവരെയും കണ്ടെത്തുകയും ആവശ്യമായ പരിശോധന , ചികിത്സ, പ്രതിരോധം എന്നിവ സര്‍ക്കാര്‍ സംവിധാനത്തിലൂടെ തന്നെ നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതുവഴി ചികിത്സാചെലവ് കുറക്കുന്നതിനും അപകട സാധ്യത കുറച്ചു കൊണ്ടുവരുന്നതിനും ജീവിത ശൈലീ രോഗ മരണങ്ങള്‍ തടയുന്നതിനും സാധിക്കുന്നു. ഇതിനായി ആശാ വര്‍ക്കര്‍മാരിലൂടെ നടക്കുന്ന സര്‍വ്വേ ആണ് ശൈലി – 2 . ഇതിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ […]

LOCAL NEWS

എം.കെ.സുഗുണദാസ് മറ്റത്തില്‍ നിര്യാതനായി

ഇരിയ: ചുള്ളിക്കര സ്വദേശിയും ഇരിയയില്‍ താമസക്കാരനുമായ എം.കെ.സുഗുണദാസ് മറ്റത്തില്‍ (57) നിര്യാതനായി. ഭാര്യ: സുനി. മക്കള്‍: സഞ്ജു ദാസ്, ശരത്ത് ( ഇരുവരും ഗള്‍ഫ്), സഞ്ജയ്. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ (കോഴിക്കോട്), കേശവന്‍ (തളിപ്പറമ്പ്), ശിവപ്രസാദ് (പൂടംകല്ല് ) , വത്സല (ധര്‍മ്മസ്ഥല), ഷൈല ( ആലക്കോട്), പരേതരായ മുരളീധരന്‍ (പേരാമ്പ്ര), പുരുഷോത്തമന്‍(മുംബൈ).

LOCAL NEWS

യാത്രയയപ്പ് നല്‍കി

പാണത്തൂര്‍ : ബേഡകം സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന പാണത്തൂര്‍ ഗവ:ഹൈസ്‌കൂള്‍ എസ്.പി.സി ഇന്‍സ്ട്രക്ടര്‍ ഇ നാരായണന് പാണത്തൂര്‍ ഗവ:ഹൈസ്‌കൂള്‍ പി.ടി.എ, എസ്.എം.സി,എം.പി ടി എ എന്നിവയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മൂന്ന് വര്‍ഷക്കാലമായി സ്‌കൂളിലെ എസ്.പി.സി പരിശീലകനായിരുന്നു. പ്രധാനധ്യാപകന്‍ എ.എം കൃഷ്ണന്‍ ഉപഹാരം നല്‍കി. പി.ടി.എ പ്രസിഡന്റ് പി തമ്പാന്‍, വൈസ് പ്രസിഡന്റ് സെന്‍ ഇ തോമസ്,എസ്.എം.സി ചെയര്‍മാന്‍ എം.കെ സുരേഷ്, എം.പി.ടി.എ പ്രസിഡന്റ് ശാലിനി കെ.വി, എസ്.പി.സി രക്ഷാകര്‍ത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് […]

LOCAL NEWS

കുപ്രസിദ്ധ മോഷ്ടാവ് പാണത്തൂര്‍ രതീഷ് അറസ്റ്റില്‍

വെള്ളരിക്കുണ്ട് : പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലും, പരപ്പയിലെ മലബാര്‍ ഹോട്ടലിലും കഴിഞ്ഞദിവസം മോഷണം നടത്തിയ പ്രതി പിടിയില്‍. പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന വണ്ടിചോര്‍ രതീഷിനെ ( 67) യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വെള്ളരിക്കുണ്ട് എസ്.ഐ ദാസ് പുത്തൂര്‍, എസ്. ഐ ജയരാജന്‍ , ഗ്രേഡ് എസ്. ഐ രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, […]

LOCAL NEWS

കര്‍ക്കിടക മാസ ഭഗവതിസേവ സമാപിച്ചു

പനത്തടി : പെരുതടിമഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്ന കര്‍ക്കിടക മാസ ഭഗവതിസേവ സമാപിച്ചു. ക്ഷേത്രതന്ത്രി കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവപട്ടേരി, ക്ഷേത്രമേല്‍ശാന്തി ശ്രീകാന്ത് മനോളിത്തായ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ഭഗവതിസേവനടന്നത്.