പനത്തടി : തുടര്ച്ചയായി പത്തൊമ്പതാം വര്ഷവും സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയില് 100% വിജയവുമായി ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂള്. 42 കുട്ടികള് പരീക്ഷ എഴുതിയതില് 14 കുട്ടികള് 90% ത്തിന് മുകളില് മാര്ക്കും 21 കുട്ടികള് 75% ത്തിന് മുകളില് മാര്ക്കും 7 കുട്ടികള് ഫസ്റ്റ് ക്ലാസ്സും നേടിയാണ് തിളക്കമാര്ന്ന ഈ വിജയം കരസ്ഥമാക്കിയത്. 96.4% മാര്ക്കും ഫുള് A1 ഉം നേടി നീലാഞ്ജന നികുഞ്ചം ഒന്നാം സ്ഥാനം നേടി. […]
LOCAL NEWS
കെ.ജെ.യു സ്ഥാപക ദിനം : മുതിര്ന്ന മാധ്യമ പ്രവര്ത്തകനെ ആദരിച്ചു
രാജപുരം: കേരളജേര്ണലിസ്റ്റ്സ് യൂണിയന്റെ (കെ.ജെ.യു) 25 -ാം സ്ഥാപകദിനത്തോടനുബന്ധിച്ച്രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പ്രസ് ഫോറം അംഗവും മുതിര്ന്ന മാധ്യമ പ്രവര്ത്തകനുമായ ഏഴാംമൈല് കരിയത്തെ ഇ.ജി.രവിയെ ആദരിച്ചു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് സുരേഷ് കൂക്കള് പൊന്നാടയണിയിച്ചു. രാജപുരം മേഖല പ്രസിഡന്റ് രവീന്ദ്രന് കൊട്ടോടി മെമന്റോ കൈമാറി. മേഖല കമ്മിറ്റി അംഗം സണ്ണി ജോസഫ് സംസാരിച്ചു.. രാജപുരത്ത് മേഖല പ്രസിഡന്റ്പതാകയുയര്ത്തി
കുട്ടികള്ക്കായുള്ള അവധിക്കാല ക്യാമ്പില് ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
രാജപുരം: കുട്ടികളില് ലഹരിയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില് കുട്ടികള്ക്കിടയില് പ്രവര്ത്തിച്ചുവരുന്ന സംഘടനയായ ഡ്രീം കാസര്ഗോഡ് (ഡ്രക്ക് റീഹാബിലിറ്റേഷന് എഡ്യൂക്കേഷന് ആന്ഡ് മെന്ററിങ്), ഡോണ്‍ ഡോണ്‍ ബോസ്കോ ചുള്ളിക്കരയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ. പ്രദീപ് കുമാര് സി (സര്ക്കിള് ഇന്സ്പെക്ടര്, രാജപുരം പോലീസ് സ്റ്റേഷന്) ഉദ്ഘാടനം ചെയ്തു ക്ലാസുകള് കൈകാര്യം ചെയ്തു. ഫാ. സണ്ണി തോമസ് ( ഡ്രീം ഡയറക്ടര്‍) അധ്യക്ഷനായി. ശ്രീ. അജി തോമസ് അടിയായിപ്പള്ളിയില്, ( ഡ്രീം ജില്ലാ കോഡിനേറ്റര്), […]
ബളാല് ബ്ലോക്ക് കോണ്ഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി, ശ്രീ നാരായണഗുരു സംഗമം ശതാബ്ദിആഘോഷവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
രാജപുരം: ബളാല് ബ്ലോക്ക് കോണ്ഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി, ശ്രീ നാരായണഗുരു സംഗമം, ശതാബ്ദിആഘോഷവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. പൂടംകല്ലില് നിന്ന് ചുള്ളിക്കരയിലേക്ക് റാലി നടന്നു. തുടര്‍ന്ന് ചുള്ളിക്കര ടൗണില് നടന്ന സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന് ബാലൂര് അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ , ഹാഫിള ശഫീഖ് റഹ്മാനി എന്നിവര് പ്രഭാഷണം നടത്തി, ഡിസിസി വൈസ് പ്രസിഡന്റ് ബി പി […]
എസ്. വൈ. എസ് സ്ഥാപക ദിനത്തില് പൂടങ്കല്ല് അയ്യങ്കാവില് ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു
രാജപുരം / എസ്. വൈ. എസ് സ്ഥാപക ദിനത്തില് പൂടങ്കല്ല് അയ്യങ്കാവില് ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. രാജപുരം പ്രിന്സിപ്പല് എസ് ഐ പ്രദീപ് കുമാര് ഉദ്ഘാടനം ചെയ്തു . എസ്. വൈ. എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പാണത്തൂര് സര്ക്കിള് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടങ്കല്ല് അയ്യങ്കാവില് പതാക ഉയര്ത്തി.പരിപാടിയുടെ ഭാഗമായി വര്ധിച്ച് വരുന്ന ലഹരിക്കും അക്രമങ്ങള്ക്കുമെതിരെ ലഹരി വിരുദ്ധ ക്ലാസും, പ്രതിജ്ഞയും സംഘടിപ്പിച്ചു. എസ് വൈ എസ് പ്രവര്ത്തകര്, മദ്രസ ദര്സ് വിദ്യാര്ത്ഥികള് പരിപാടിയില് പങ്കെടുത്തു.കെ. അബ്ദുല്ല […]
മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് നിര്യാതയായി. സംസ്‌ക്കാരം നാളെ
ാജപുരം:മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72)നിര്യാതയായി. സംസ്‌കാരം നാളെ ഉചകഴിഞ്ഞ് 3.30 മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. ഭര്‍ത്താവ്: ജേക്കബ് നെടുങ്ങാട്ട് . മക്കള്‍:ബിനു, ബിജു, ബിജി. മരുമക്കള്‍: ഷിമി ചിറ്റേട്ട്, ഷെബി കുഴിവേലി, ജെയ്‌സണ്‍ സ്രായിപ്പള്ളില്‍. സഹോദരങ്ങള്‍: കുര്യന്‍ തെങ്ങുംപള്ളി, മേരി മണ്ണില്‍ മലയില്‍, മത്തായി, ജോസ് ജേക്കബ്, ബെന്നി, ആന്‍സി മെത്താനത്ത്, ഷിബി മുകളേല്‍ വലിയപറമ്പില്‍.
കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കം
രാജപുരം /ചരിത്ര പ്രസിദ്ധമായ കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കം. 27ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24ന് രാത്രി 8 മണിക്ക് ഇശല്‍ നൈറ്റ്. കേരളാ ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കും. 25ന് രാത്രി 8 മണിക്ക് അബ്ദുസമദ് അഷ്റഫി പുഞ്ചക്കര മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ദഫ് കളി മത്സരം. 26ന് രാവിലെ 10 മണിക്ക് വനിതാ ക്ലാസ്. കൗണ്‍സിലിങ്ങ് സൈക്കോളജിസ്റ്റ് നസീറ […]
നിത്യാരാധന ചാപ്പല്‍ കൂദാശ കര്‍മ്മം മാറ്റിവെച്ചു
കോളിച്ചാല്‍ / 2025 ഏപ്രില്‍ 26 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരുന്ന പനത്തടി സെന്റ് തോമസ് നിത്യാരാധന ചാപ്പല്‍ കൂദാശ കര്‍മ്മം 2025 മെയ് 8 വ്യാഴാഴ്ച രാവിലെ 10ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്താന്‍ തീരുമാനിച്ചതായി പനത്തടി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത്ത് അറിയിച്ചു. ഇതോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും അന്നേ ദിവസംനടക്കുന്നതാണ്.
പടിമരുതിലെ ആടുകുഴിയില്‍ എ.പി.ഏബ്രഹാം (പാപ്പു ചേട്ടന്‍) നിര്യാതനായി
രാജപുരം / പടിമരുതിലെ ആടുകുഴിയില്‍ എ.പി.ഏബ്രഹാം (പാപ്പു ചേട്ടന്‍-95) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (21.04.24) രാവിലെ 10 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍: സേവ്യര്‍, ലൂസി, സണ്ണി, മാത്യു, ജോര്‍ജ്, ബിജു, പരേതരായ പൗലോസ്, ആന്റണി, ടോമി. മരുമക്കള്‍: ഗ്രേസി, ലില്ലിക്കുട്ടി, ജോയി വയലില്‍, റീത്ത, ബിന്ദു, സിന്ധു,നിഷ,ഷില്ലി