ബളാംതോട് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന വാരാചരണത്തിന്റെ ഭാഗമായി അരിപ്രോട് വയോജന പകല്‍ വിശ്രമ കേന്ദ്രത്തിന്റെ പത്താം വാര്‍ഷികം ഒക്ടോബര്‍ 3 ന് രാവിലെ 10.30 മണിക്ക് അരിപ്രോട്‌സായം പ്രഭ ഹോമില്‍ വെച്ചു നടക്കും. ശ്യാമള കൃഷ്ണന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിക്കുന്ന സമ്മേളനത്തില്‍ പഞ്ചായത്തു മെമ്പര്‍ കെ.ജെ.ജയിംസ് അദ്ധ്യക്ഷതവഹിക്കുന്നതും പഞ്ചായത്തു പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉല്‍ഘാടനം ചെയ്യുന്നതുമാണ്. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് […]
LOCAL NEWS
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സദ് ഭാവന ദിനമായി ആചരിച്ചു
പനത്തടി: ഹിന്ദു ഐക്യവേദിയുടെ സ്ഥാപകനായ സദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമികളുടെ ജയന്തി ദിനമായി സദ്ഭാവനാ ദിനം ചാമുണ്ടിക്കുന്നില്‍ ആചരിച്ചു . ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.. കൃഷ്ണ വേണി ഐക്യ ഗീതം ആലപിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജന്‍ മുളിയാര്‍ ഹിന്ദു രക്ഷാ നിധി സമര്‍പ്പണവും മുഖ്യപ്രഭാഷണവും നടത്തി. പരമേശ്വരന്‍ നായര്‍, സി കൃഷ്ണന്‍ എന്നീ കര്‍ഷകരെ പൊന്നാട നല്‍കി ആദരിച്ചു.ു. നീറ്റ് […]
മെഗാ മെഡിക്കല്‍ ക്യാമ്പിന് സംഘാടക സമിതിയായി
രാജപുരം: പൂടംകല്ല് ജവഹര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും, മംഗലാപുരം യോനപ്പയ മെഡിക്കല്‍ കോളേജും പൗരാവലിയും ഗ്രാമ പഞ്ചായത്തുകളും , മറ്റ് സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ ഓക്ടോബര്‍ 27 ന് പൂടംകല്ല് വെച്ച് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടക സമിതി രൂപികരയോഗം പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കള്ളാര്‍ ഗ്രാ പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി യു മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, […]
മെഗാ മെഡിക്കല്‍ ക്യാമ്പിന് സംഘാടക സമിതിയായി
രാജപുരം: പൂടംകല്ല് ജവഹര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും, മംഗലാപുരം യോനപ്പയ മെഡിക്കല്‍ കോളേജും പൗരാവലിയും ഗ്രാമ പഞ്ചായത്തുകളും , മറ്റ് സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ ഓക്ടോബര്‍ 27 ന് പൂടംകല്ല് വെച്ച് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടക സമിതി രൂപികരയോഗം പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കള്ളാര്‍ ഗ്രാ പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി യു മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, […]
കോളിച്ചാല്‍- പാണത്തൂര്‍ റോഡിന്റെ വികസനം വൈകുന്നതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ തേടി മലനാട് വികസന സമിതി പ്രചാരണം തുടങ്ങി
പാണത്തൂര്‍: പാണത്തൂര്‍ – കോളിച്ചാല്‍ പാണത്തൂര്‍ റോഡിന്റെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ച് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന് ബളാംതോട് വെച്ച് മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണ തേടി പ്രചാരണ വിഭാഗം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണം തുടങ്ങി. പാണത്തൂരിലെ വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യവസായ സമിതി, വിവിധ ക്ലബുകള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പാണത്തൂര്‍ ഗവ: സ്‌കൂള്‍, സെന്റ് മേരീസ് ചര്‍ച്ച്, കാഞ്ഞിരത്തിങ്കാല്‍ അയപ്പ ക്ഷേത്രം, പാണത്തൂര്‍, ചെമ്പേരി […]
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ:് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിവേദനം നല്‍കി
പനത്തടി: റേഷന്‍ കാര്‍ഡുകള്‍ മസ്റ്ററിംഗ് നടത്തുന്നതിന് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്ധ്യാര്‍ത്ഥികള്‍ക്ക് അതാത് സ്ഥാപനങ്ങളില്‍ വച്ച് തന്നെ മസ്റ്ററിംഗ് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. എന്‍ ബിന്ദുവിന് നേരിട്ടും വകുപ്പ് മന്ത്രിക്ക് ഇമെയില്‍ വഴിയും നിവേദനം നല്‍കി. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പി.റ്റി.എ.പ്രസിഡന്റ് ശ്രീകാന്ത് പനത്തടി, മദര്‍ പി.റ്റി.എ. പ്രസിഡന്റ് സുനിത ബാബു, അംഗങ്ങളായ രതീഷ്.കെ.ബി, അജീഷ്, രതി, ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
സംസ്ഥാനപാത നവീകരണ അനാസ്ഥയ്‌ക്കെതിരെ നടത്തുന്ന സമരത്തിന് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് രാജപുരം ഫോറോനാ പിന്തുണ പ്രഖ്യാപിച്ചു
രാജപുരം : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. മലയോര മേഖലയോട് കാണിക്കുന്ന ഈ അനാസ്ഥയ്‌ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. […]
പാലത്തിന്റെ കൈവരികള്‍ പുതുക്കിപണിയാത്തതിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു
കോളിച്ചാല്‍ : കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ കോളിച്ചാല്‍ പാലത്തിന്റെ കൈവരികള്‍ ടിപ്പര്‍ ലോറി ഇടിച്ച് തകര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കൈവരികള്‍ പുതുക്കി നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. KVVES കോളിച്ചാല്‍ യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജസ്റ്റിന്‍ തങ്കച്ചന്‍ , ട്രഷറര്‍ സെബാന്‍ കാരക്കുന്നേല്‍, ജോസ് മോന്‍ തോപ്പുകാലായില്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.
കോളിച്ചാല്‍- ചിറങ്കടവ് റോഡ് : ഉപവാസ സമരത്തിന് സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ പിന്തുണ
കാളിച്ചാല്‍ -ചിറങ്കടവ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള കാലതാമസത്തിലും പോരായ്മകളിലും ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഭരണ സംവിധാനങ്ങളുടെയും കുറ്റകരമായ അനാസ്ഥക്കെതിരെയും പ്രധിഷേധിച്ച് അടുത്ത മാസം 2 ന് ബാളാംതോടു വെച്ചു നടക്കുന്ന സമര പരിപാടികള്‍ക്ക് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും വര്‍ഷങ്ങള്‍ക്കു മുമ്പേ മെക്കാഡം ടാറിംഗ് കഴിഞ്ഞിട്ടും പ്രധാന SH റോഡ് പരിഗണിക്കപ്പെടാതെ പൊട്ടിപ്പൊളിഞ്ഞു് യാത്ര ദുസഹമാകും വിധം ആയിത്തീര്‍ന്നിട്ടും […]