രാജപുരം : കുടുംബശ്രീ ജില്ലാ മിഷന്റെ നിര്‍ദ്ദേശപ്രകാരം കള്ളാര്‍ സിഡി എസിന്റെ നേതൃത്വത്തില്‍ ചാച്ചാജി ബഡ്സ് എം സി ആര്‍സിയില്‍ 2025-26 പുതിയ അധ്യാന വര്‍ഷത്തിന് തുടക്കം കുറിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് മെമ്പര്‍ രേഖാ സി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗീത പി, ഗോപി കെ എന്നിവരും വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി പ്രേമ, അസിസ്റ്റന്റ് […]
LOCAL NEWS
നിര്യാതയായി
പനത്തടി : പരേതനായ റാണിപുരം വെച്ചുവെട്ടിക്കല്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ – (86) നിര്യാതയായി. മക്കള്‍: ജോയി, ഷേര്‍ളി, ടോമി, ലൈസ, ലീല. മരുമക്കള്‍: ഷിബി, ഷീബ, ജോണ്‍ അറയ്ക്കപ്പറമ്പില്‍, തോമസ് പറയക്കോണത്ത്, പരേതനായ മത്തച്ചന്‍ നീലാറ്റുപാറ. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ (01/06/2025 ഞായര്‍) ഉച്ചകഴിഞ്ഞ് 3 ന് പനത്തടി തച്ചര്‍കടവ് റോഡിലെ വസതിയില്‍ അരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍നടക്കും.
കാരുണ്യത്തിന്റെ മുഖവുമായി കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു.)
കാസറഗോഡ് / കാരുണ്യ സ്പര്‍ശവുമായി കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍. അസുഖ ബാധിതനായി കിടക്കുന്ന സഹപ്രവര്‍ത്തകന് വേണ്ടി ഒരാഴ്ചയില്‍ സമാഹരിച്ചത് മുക്കാല്‍ ലക്ഷം രൂപ. ഇത് രണ്ടാം തവണയാണ് കാസര്‍ഗോഡ് ജില്ലയിലെ തന്നെ ഒരു പ്രവര്‍ത്തകന് ധനസഹായം നല്‍കുന്നത്. നേരത്തെ കരള്‍ രോഗ ബാധിതനായ ഒരു അംഗത്തിന് സംസ്ഥാനത്തെ യൂണിയന്‍ അംഗങ്ങളില്‍ നിന്നും മാത്രം പണം സ്വരൂപിച്ച് 2 ലക്ഷം രൂപ ചികിത്സാ സഹായം നല്‍കിയിരുന്നു. കെ ജെ യു ജില്ലാ ജോയിന്‍ സെക്രട്ടറിയും കുമ്പള പ്രസ് ഫോറം […]
കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും നടത്തി
പേരിയ / കരിങ്കല്ലില്‍ കര്‍ത്തമ്പു വായനശാല ഗ്രന്ഥാലയന്റെയും ത്രിവേണി ക്ലബ്ബിനും വേണ്ടി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെയും പൊതുജനങ്ങളുടെയും സഹായത്താല്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും നടന്നു.ജനകീയ പങ്കാളിത്തത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസം കൊണ്ടാണ് മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ജനകീയ പങ്കാളിത്തത്തില്‍ നടന്നത്.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്‍മാന്‍ യു നാരായണന്‍ നായര്‍ അധ്യക്ഷനായി.കോടോം ബോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ മുഖ്യാതിഥിയായി.വായനശാല സെക്രട്ടറി പി […]
പഴമയുടെ ഓര്‍മ പുതുക്കാന്‍ കോടോം- ബേളൂരില്‍ ഇന്ന് കോലായക്കൂട്ടം
തായന്നൂര്‍ / ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായ നാട്ടുവര്‍ത്തമാനങ്ങളുടെ ഇടങ്ങളായിരുന്നു കേരളത്തിലെ കോലായങ്ങള്‍. വേരറ്റുപോയ സംസ്‌കാരത്തെ ആരോഗ്യ വര്‍ത്തമാനങ്ങള്‍ പറഞ്ഞും ചോദിച്ചും തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് തായന്നൂരിലെ നാട്ടുകാര്‍. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്,കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത്, ജില്ലാ ആരോഗ്യ ദൗത്യം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെ തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് താത്ക്കാലികമായൊരുക്കിയ ഓലക്കുടിലിന്റെ കോലായ മുറ്റത്ത് […]
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളിന് ചരിത്ര വിജയം
കാഞ്ഞിരടുക്കം : സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളിന് ചരിത്ര വിജയം. മൂന്നു കുട്ടികള്‍ക്ക് ഫുള്‍ എ വണ്‍ ലഭിച്ചു. തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷമാണ് സ്‌കൂള്‍ പത്താംക്ലാസ് പരീക്ഷയില്‍ നുറു മേനി നേടുന്നത്. പരീക്ഷയെഴുതിയ 19 പേരില്‍ മുഴുവന്‍ പേരും വിജയിച്ചു. മറീന സിജു പോള്‍, വി.ജി.ആന്‍ മരിയ, ബി.ടി.അഥീന എന്നിവരാണ് ഫുള്‍ എ വണ്‍ നേടിയത്. മറ്റു 3 പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. 9 കുട്ടികള്‍ 80 ശതമാനത്തിനു […]
സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ 100% വിജയവുമായി ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍
പനത്തടി : തുടര്‍ച്ചയായി പത്തൊമ്പതാം വര്‍ഷവും സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ 100% വിജയവുമായി ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. 42 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 14 കുട്ടികള്‍ 90% ത്തിന് മുകളില്‍ മാര്‍ക്കും 21 കുട്ടികള്‍ 75% ത്തിന് മുകളില്‍ മാര്‍ക്കും 7 കുട്ടികള്‍ ഫസ്റ്റ് ക്ലാസ്സും നേടിയാണ് തിളക്കമാര്‍ന്ന ഈ വിജയം കരസ്ഥമാക്കിയത്. 96.4% മാര്‍ക്കും ഫുള്‍ A1 ഉം നേടി നീലാഞ്ജന നികുഞ്ചം ഒന്നാം സ്ഥാനം നേടി. […]
കെ.ജെ.യു സ്ഥാപക ദിനം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ആദരിച്ചു
രാജപുരം: കേരളജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ (കെ.ജെ.യു) 25 -ാം സ്ഥാപകദിനത്തോടനുബന്ധിച്ച്രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പ്രസ് ഫോറം അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഏഴാംമൈല്‍ കരിയത്തെ ഇ.ജി.രവിയെ ആദരിച്ചു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് സുരേഷ് കൂക്കള്‍ പൊന്നാടയണിയിച്ചു. രാജപുരം മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി മെമന്റോ കൈമാറി. മേഖല കമ്മിറ്റി അംഗം സണ്ണി ജോസഫ് സംസാരിച്ചു.. രാജപുരത്ത് മേഖല പ്രസിഡന്റ്പതാകയുയര്‍ത്തി
കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
രാജപുരം: കുട്ടികളില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയായ ഡ്രീം കാസര്‍ഗോഡ് (ഡ്രക്ക് റീഹാബിലിറ്റേഷന്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെന്ററിങ്), ഡോണ്‍ ഡോണ്‍ ബോസ്‌കോ ചുള്ളിക്കരയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ. പ്രദീപ് കുമാര്‍ സി (സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രാജപുരം പോലീസ് സ്റ്റേഷന്‍) ഉദ്ഘാടനം ചെയ്തു ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഫാ. സണ്ണി തോമസ് ( ഡ്രീം ഡയറക്ടര്‍) അധ്യക്ഷനായി. ശ്രീ. അജി തോമസ് അടിയായിപ്പള്ളിയില്‍, ( ഡ്രീം ജില്ലാ കോഡിനേറ്റര്‍), […]
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്‌കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി, ശ്രീ നാരായണഗുരു സംഗമം ശതാബ്ദിആഘോഷവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്‌കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി, ശ്രീ നാരായണഗുരു സംഗമം, ശതാബ്ദിആഘോഷവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. പൂടംകല്ലില്‍ നിന്ന് ചുള്ളിക്കരയിലേക്ക് റാലി നടന്നു. തുടര്‍ന്ന് ചുള്ളിക്കര ടൗണില്‍ നടന്ന സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ , ഹാഫിള ശഫീഖ് റഹ്‌മാനി എന്നിവര്‍ പ്രഭാഷണം നടത്തി, ഡിസിസി വൈസ് പ്രസിഡന്റ് ബി പി […]











