ബളാംതോട് : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. ബളാംന്തോട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി അസി.പ്രൊഫസര്‍ ഡോ. സിനോഷ് സക്കറിയ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍ സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. മലനാട് വികസന സമിതി ജനറല്‍ സെക്രട്ടറി ബി അനില്‍ കുമാര്‍ സ്വാഗതം […]
LOCAL NEWS
മലയോര വികസനം : ഒട്ടേറെ ലക്ഷ്യങ്ങളുമായി മലനാട് വികസന സമിതി സംസ്ഥാന ഹൈവേ നവീകരണ അനാസ്ഥ : ഉപവാസ സമരം നാളെ രാവിലെ 10 മുതല്‍ 5 വരെ ബളാംതോട്
രാജപുരം: വികസന പിന്നോക്കാവസ്ഥയില്‍ സംസ്ഥാനത്തെ ഏറ്റവും മുന്നിലുള്ള ജില്ലയാണ് കാസര്‍ഗോഡ്. അതില്‍ പുറകില്‍ നിന്ന് ഒന്നാമതാണ് , ഒന്‍പതാം നാടെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ട കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നമ്മുടെ മലയോരം. 1927 ന് മൂന്‍പ് വനത്തില്‍ നിന്നും,തടി ഉരുപ്പടികളും , മറ്റ് വിഭവങ്ങളും കൊണ്ടുപോകാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാതയാണ് ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍ റോഡ്. ഇപ്പോള്‍ ഇത് രേഖകളില്‍ സ്റ്റേറ്റ് ഹൈവേ ആണെങ്കിലും ഇന്നും ഒരു കൂപ്പ് റോഡിന്റെ അലൈന്‍മെന്റ് ആണ് ഈ […]
സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ദ്വിദിന ഓറിയന്റേഷന്‍ ക്യാമ്പിന് ബളാംതോട് സ്‌ക്കുളില്‍ തുടക്കമായി
പനത്തടി : ജി.എച്ച്.എസ്.എസ്. ബളാംതോടില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ദ്വിദിന ഓറിയന്റേഷന്‍ ക്യാമ്പിന് തുടക്കം കുറിച്ചു. ഇന്നും നാളെയുമായി നടക്കുന്ന സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീം ദ്വിദിന ഓറിയന്റേഷന്‍ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.എന്‍ വേണു അദ്ധ്യക്ഷത വഹിച്ചു . പ്രിന്‍സിപ്പല്‍ എം. ഗോവിന്ദന്‍ സ്വാഗതവും, എച്ച്.എം ഇന്‍ ചാര്‍ജ്ജ് റിനി നന്ദിയും പറഞ്ഞു. എസ്.എസ്.എസ്.എസ് കോ ഓഡിനേറ്റര്‍ സ്മിജ ക്യാമ്പ് വിശദീകരണം നടത്തി. ക്യാമ്പ് നാളെ […]
ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവമായി
മാലക്കല്ല്: അറുപത്തി മൂന്നാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്റെ ആസൂത്രണത്തിനും ഏകോപനത്തിലുമായി മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ സംഘാടകസമിതി ഓഫീസ് തുറന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടികെ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്ദുര്‍ഗ് വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ മിനി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, പഞ്ചായത്ത് അംഗങ്ങളായ ഗീത പി, മിനി ഫിലിപ്പ്, ലീല ഗംഗാധരന്‍, സവിത, സണ്ണി ഓണശ്ശേരില്‍ , ജോസ് പുതുശേരികാലായില്‍, പനത്തടി പഞ്ചായത്ത് അംഗം ജെയിംസ് കെ ജെ, എച്ച് […]
കുറ്റിക്കോല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി
കുറ്റിക്കോല്‍ : കുറ്റിക്കോല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം സംഘം പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ കുക്കംകയയുടെ അദ്ധ്യക്ഷതയില്‍ പടുപ്പ് വൈ.എം സി.എ ഹാളില്‍ നടത്തപ്പെട്ടു. സെക്രട്ടറി ടിന്‍സി ജോഷി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദാമോദിരന്‍ മാഷ് ,തങ്കമ്മ ജോര്‍ജ്ജ് ,സന്തോഷ് അരമന ,സാബു അബ്രഹാം, ബാലകൃഷ്ണന്‍ കുറ്റിക്കോല്‍, ടോമി പൊള്ളക്കാട്, എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് സംഘം വൈസ് പ്രസിഡന്റ് , ലിജോ ജോസഫ് സ്വാഗതവും ബ്രാഞ്ച് മാനേജര്‍ സത്യന്‍ കുറ്റിക്കോല്‍ നന്ദിയുംഅറിയിച്ചു
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഴ്‌സറി നിര്‍മ്മാണ വിദഗ്ദ്ധ പരിശീലനം നല്‍കി
അട്ടേങ്ങാനം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും പദ്ധതിയും *(WASCA II) സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഴ്‌സറി നിര്‍മ്മാണ വിദഗ്ദ്ധ പരിശീലനം നല്‍കി .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം നിര്‍വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദമോധരന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങള്‍,രാമചന്ദ്രന്‍ മാസ്റ്റര്‍ , അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍, ജില്ലാ WASCA Associate Scientist സജിന്‍, WASCA പ്രൊജക്റ്റ് അസോസിയേറ്റ് ആതിര, തൊഴിലുറപ്പ് ജീവനക്കാര്‍, […]
കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു
അട്ടേങ്ങാനം: കോടേം-ബേളൂര്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി 2020 ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ബാക്കി വന്ന 113 ജനറല്‍ ഗുണഭോക്താക്കളുടെ ഗുണഭോക്ത സംഗമം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 2016 -17 ആരംഭിച്ച ലൈഫ് ഭവന പദ്ധതി വളരെ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ സാധിച്ചതില്‍ പഞ്ചായത്ത് ഭരണ സമിതിയെ എംഎല്‍എ അഭിനന്ദിച്ചു.ലൈഫ് ഭവനപദ്ധതിയില്‍ 642 വീടുകള്‍ കരാര്‍ വച്ചതില്‍ 512 വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതായി ചടങ്ങില്‍ […]
കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു
അട്ടേങ്ങാനം: കോടേം-ബേളൂര്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി 2020 ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ബാക്കി വന്ന 113 ജനറല്‍ ഗുണഭോക്താക്കളുടെ ഗുണഭോക്ത സംഗമം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 2016 -17 ആരംഭിച്ച ലൈഫ് ഭവന പദ്ധതി വളരെ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ സാധിച്ചതില്‍ പഞ്ചായത്ത് ഭരണ സമിതിയെ എംഎല്‍എ അഭിനന്ദിച്ചു.ലൈഫ് ഭവനപദ്ധതിയില്‍ 642 വീടുകള്‍ കരാര്‍ വച്ചതില്‍ 512 വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതായി ചടങ്ങില്‍ […]
പൂടംകല്ല് – ചിറങ്കടവ് സംസ്ഥാനപാത നവീകരണം: ജനകീയ സമരം ഒക്ടോബര്‍ രണ്ടിന്
രാജപുരം : കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി തെരുവിലിറങ്ങുകയാണ് മലനാട് വികസന സമിതി. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ചക്ര സ്തംഭന സമരവും ബളാംതോട് ഏകദിന ഉപവാസ സമരവും നടത്തും. മലയോര പഞ്ചായത്തുകളായ കള്ളാര്‍, പനത്തടി, കോടോം -ബേളൂര്‍ പഞ്ചായത്തുകളുടെ വികസന മോചന പോരാട്ടമായി ഈ സമരം മാറ്റുവാന്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹായസഹകരണവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.ബളാംന്തോട് നടക്കുന്ന ഏകദിന […]
സി.പി. എം പനത്തടി ഏരിയ സമ്മേളനം പാണത്തൂരില്‍ നവംബര്‍ 9,10 തീയതികളില്‍ സംഘടക സമിതി രൂപീകരിച്ചു.
പാണത്തൂര്‍: നവംബര്‍ മാസം 9, 10 തീയതികളില്‍ പാണത്തൂരില്‍ വച്ച് നടക്കുന്ന സി.പി.എം)പനത്തടി ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രുപീകരിച്ചു.. ജില്ലാ കമ്മറ്റിയംഗം എം.വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിലാണ് ഏരിയ സമ്മേളനം നടക്കുക.. പി. ജി മോഹനന്‍ അധ്യക്ഷത വഹിച്ചു. ഒക്ലാവ് കൃഷ്ണന്‍, പി ദാമോധരന്‍, രാമചന്ദ്രന്‍ കള്ളാര്‍, പി തമ്പാന്‍, ബിനു വര്‍ഗ്ഗീസ്, ഷാജി ലാല്‍, എ.കെ രാജേന്ദ്രന്‍ , സുരേഷ് കോളിച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു.. സംഘാടക സമിതി ചെയര്‍മാനായി ബിനു […]