തൃശൂര്‍: തൃശൂരില്‍ ഡിഐജി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ‘കൊലച്ചോറ് സമരം’ നടത്തി. കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീകാത്മക സമരം. മര്‍ദിച്ച പോലീസുകാരുടെ മുഖംമൂടി ധരിച്ച് പോലീസ് യൂണിഫോം ധരിച്ചാണ് സമരക്കാര്‍ പ്രതിഷേധത്തിനെത്തിയത്. ഡിഐജി ഓഫീസിന് മുന്നിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തിയിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ ആളുകളെ തല്ലിക്കൊല്ലുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. 2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം […]
KERALA NEWS
ഉത്രാടനാളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ബെവ്‌കോ വഴി വിറ്റത് 137 കോടിയുടെ മദ്യം
കൊച്ചി :സംസ്ഥാനത്ത് ഉത്രാടനാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റത്. 1.46 കോടിയുടെ മദ്യം വിറ്റ കരുനാഗപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 1.24 കോടിയുടെ വില്‍പ്പനയുമായി കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ്, മൂന്നാം സ്ഥാനത്ത് 1.11 കോടിയുടെ വില്‍പ്പനയുമായി മലപ്പുറം എടപ്പാള്‍ ഔട്ട്‌ലെറ്റ് എന്നിവയാണ്. കഴിഞ്ഞ 10 ദിവസത്തെ മദ്യ വില്‍പ്പന മുന്‍ വര്‍ഷത്തേക്കാള്‍ 50 കോടിയിലധികം രൂപക്കാണ് നടന്നത്. 2024ല്‍ 126 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് […]
നബിദിനം: മലപ്പുറത്തെ ഹര്‍ഷപുളകിതമാക്കി മഅ്ദിന്‍ നബി സ്നേഹറാലി
മലപ്പുറം : നബിദിനത്തിന്റെ ഭാഗമായി തിരുവസന്തം 1500 എന്ന ശീര്‍ഷകത്തില്‍ മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന നബി സ്നേഹറാലി നയനമനോഹരമായി. ആയിരക്കണക്കിന് പ്രവാചക പ്രേമികളാണ് റാലിയില്‍ അണി നിരന്നത്. കേരളത്തിലെ ഏറ്റവും വലിയ നബിദിന റാലിയാണ് മലപ്പുറത്ത് നടന്നത്. മഅ്ദിന്‍ അക്കാദമിയുടെയും സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു റാലി. സമസ്ത […]
ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു അന്തരിച്ചു
കോഴിക്കോട ്: ഫോറന്‍സിക് വിദഗ്ധ ഡോക്ടര്‍ ഷേര്‍ളി വാസു (68) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. ഫോറന്‍സിക് മേഖലയില്‍ 35 വര്‍ഷത്തെ പരിചയമുള്ള ഷേര്‍ളി കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജനായിരുന്നു. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ആയിരക്കണക്കിന് കേസുകളാണ് ഷേര്‍ളി കൈകാര്യം ചെയ്തത്. ചേകന്നൂര്‍ മൗലവിയുടെയും ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹവും പരിശോധിച്ചത് ഷേര്‍ളി വാസുവായിരുന്നു. പ്രതിയായ […]
പാലക്കാട്ട് വീട്ടില്‍ പൊട്ടിത്തെറി; സഹോദരങ്ങള്‍ക്ക് പരുക്ക്
പാലക്കാട് : പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറി. മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷഹാനയുടെ ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്ഫോടം നടന്നത്. എന്നാല്‍ വീട്ടിലെ ഗ്യാസ് സിലിന്‍ഡറേ, ഇലക്ടോണിക് ഉപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് പോലീസ് അറിയിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുയര്‍ന്നു. ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍; ഉത്രാടപ്പാച്ചിലില്‍ ജനം
ചുളളിക്കര: തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങളും ഓണക്കോടിയുമെല്ലാം വാങ്ങാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് മലയാളികള്‍. കടകമ്പോളങ്ങളിലും പച്ചക്കറിക്കടകളിലും വന്‍ തിരക്കാണ്. ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലുമാണ്. എത്ര വില കൂടുതലാണെങ്കില്‍പ്പോലും ഓണത്തിന് ഒന്നിനും ഒരു കുറവും വരാതെയിരിക്കാന്‍ മലയാളികള്‍ ശ്രദ്ധിക്കാറുണ്ട്. പണ്ടുകാലത്തെ അപേക്ഷിച്ച് നിരവധി കാര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട. ഒറിജിനല്‍ പൂക്കള്‍കൊണ്ട് ഏറെ സമയമെടുത്ത് ചെയ്യുന്ന പൂക്കളത്തിന് പകരം പ്ലാസ്റ്റിക് പൂക്കളം വിപണിയിലുണ്ട്. ഓണക്കോടി പ്രധാനമായതിനാല്‍ത്തന്നെ വ്യത്യസ്തമാര്‍ന്ന കേരളീയ വസ്ത്രങ്ങള്‍ ഇത്തവണത്തെ ഓണത്തിന് വിപണിയില്‍ ലഭ്യമാണ്. പലയിടത്തും […]
അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം
കോഴിക്കോട്| : അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിലാണുളളത്. ഇരുവര്‍ക്കും മറ്റുരോഗങ്ങളുമുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിന്‍ ഈറ്റിങ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 52കാരിയായ മലപ്പുറം സ്വദേശി ശനിയാഴ്ചയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം; മുന്‍ […]
ചെങ്ങറ ഭൂസമര പ്രദേശത്ത് 1,136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം : ചെങ്ങറ ഭൂസമര പ്രദേശത്ത് 1,136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍ തുടങ്ങിയവരുമായും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണം. ഇവിടുത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. അടുത്തമാസം മുതല്‍ ഭക്ഷ്യ വസ്തുകള്‍ കൊടുക്കാന്‍ സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ആരംഭിക്കും. തൊഴില്‍ കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. കുട്ടികളുടെ പോഷകാഹരപ്രശനം പരിഹരിക്കാന്‍ നിലവിലുള്ള അഗന്‍വാടികളെ […]
ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി
കൊച്ചി : കേരളത്തിന്റെ സ്വപ്നപദ്ധതിയായ കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുരങ്കപാത പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പ്രകടനപത്രികയിലെ വാഗ്ദാനമാണ് തുരങ്കപാത. പല വാഗ്ദാനങ്ങളും ജനങ്ങള്‍ കണ്ടതാണ്. 2016 ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായി. വ്യാപാര […]
വയനാടിന്റെ സ്വപ്ന പദ്ധതി; ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഇന്ന്
കോഴിക്കോട് : വയനാടിന്റെ സ്വപ്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന്. വയനാട് തുരങ്കപാത നിര്‍മാണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണത്തിനാണ് തുടക്കമാവുക. ആനക്കാംപൊയില്‍ സെന്റ് മേരീസ് യു പി സ്‌കൂള്‍ മൈതാനത്താണ് കല്ലിടല്‍. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ഒ ആര്‍ കേളു, എ കെ ശശീന്ദ്രന്‍, പ്രിയങ്ക ഗാന്ധി എം പി പങ്കെടുക്കും. വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര […]










