തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാന്‍ 18 ഉത്തരങ്ങള്‍ ശരിയാക്കണം. നേരത്തെ 12 ഉത്തരങ്ങള്‍ ശരിയായാല്‍ മതിയായിരുന്നു. ഓരോ ഉത്തരം മാര്‍ക്ക് ചെയ്യാന്‍ 30 സെക്കന്‍ഡുകള്‍ നല്‍കും നേരത്തെയിത് 15 സെക്കന്‍ഡ് ആയിരുന്നു. പുതിയ സമ്പ്രദായം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ലൈസന്‍സ് എടുക്കാന്‍ അപേക്ഷിച്ചിരുന്നയാള്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ മുഖേനയാണ് ലേണേഴ്‌സ് ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയിരുന്ന പുസ്തകം നല്‍കിയിരുന്നത്. എന്നാല്‍, മോട്ടോര്‍ വാഹന […]
KERALA NEWS
സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചത് 17 പേര്‍; വ്യക്തത വരുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നത്. ഈ മാസം 10ലെ കണക്കനുസരിച്ച് ഈ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതില്‍ ഇപ്പോള്‍ തിരുത്തല്‍ വരുത്തിയിരിക്കുകയാണ്. ഇക്കൊല്ലം 66 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു, […]
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി; നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ
തിരുവനന്തപുരം|: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ. ബില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്നാണ് ബില്ലില്‍ പറയുന്നത്. ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ഉള്‍പ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിനും കൂടി മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
ബിനോയ് വിശ്വം വീണ്ടും സി പി ഐ സെക്രട്ടറി
ആലപ്പുഴ : സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. നേതാക്കള്‍ കൈയടിയോടെയാണ് നിര്‍ദേശം പാസ്സാക്കിയത്. 2023 മുതല്‍ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 2022ല്‍ നടന്ന സി പി ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് […]
ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023- 24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് […]
ഇന്ത്യയില്‍ ജീവിതശൈലീ രോഗങ്ങള്‍ മൂലമുള്ള മരണം വര്‍ദ്ധിച്ചതായി പഠനം
ഇന്ത്യയില്‍ ജീവിതശൈലീ രോഗങ്ങള്‍ (Non-communicable diseases – NCDs) മൂലമുള്ള മരണനിരക്ക് വര്‍ദ്ധിച്ചതായി പുതിയ പഠനം. ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ കാരണം മരിക്കുന്നവരുടെ എണ്ണം 2010-നും 2019-നും ഇടയില്‍ വര്‍ദ്ധിച്ചതായി പ്രശസ്ത മെഡിക്കല്‍ ജേര്‍ണലായ ‘ദി ലാന്‍സെറ്റി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ മജീദ് എസ്സാറ്റിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഈ കാലയളവില്‍ സ്ത്രീകളില്‍ മരണസാധ്യത 2.1% വര്‍ദ്ധിച്ചപ്പോള്‍ പുരുഷന്മാരില്‍ ഇത് 0.1% […]
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി: നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി
തിരുവനന്തപുരം : ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. 8,862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തില്‍ നല്‍കുകയും ആദ്യ ഘട്ടത്തില്‍ 5,000 കോടി രൂപ എടുക്കാന്‍ അനുവദിക്കുകയും ചെയ്യും. 6,033 കോടി രൂപയാണ് ജല്‍ ജീവന്‍ മിഷന് സംസ്ഥാന സര്‍ക്കാര്‍ നാലുവര്‍ഷംകൊണ്ട് നല്‍കിയത്. ജൂലൈ വരെയുള്ള കണക്ക് പ്രകാരമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യചെലവ് വഹിക്കുന്ന പദ്ധതിക്കായി ഇതുവരെയുള്ള 11,643 കോടി രൂപയില്‍ 5,610 […]
ജെന്‍ സി പ്രക്ഷോഭം; മലയാളി വിനോദസഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി
കോഴിക്കോട് : ജെന്‍ സി പ്രക്ഷോഭം രൂക്ഷമായ നേപ്പാളില്‍ മലയാളികളായ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് സംഘത്തിലുള്ളത്. കാഠ്മണ്ഡുവിലെ ഗോസാല പ്രദേശത്താണ് സംഘം ഇപ്പോഴുള്ളത്. പ്രക്ഷോഭകര്‍ റോഡില്‍ ടയര്‍ ഇട്ട് കത്തിച്ച് പ്രതിഷേധിക്കുന്നതിനാല്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭക്ഷണമോ വെള്ളമോ താമസ സൗകര്യമോ കിട്ടാത്ത അവസ്ഥയുമുണ്ട്. അടുത്തിടെ നേപ്പാളിലെത്തിയ സംഘം കാഠ്മണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് സംഘര്‍ഷത്തെ കുറിച്ച് അറിയുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ യാത്ര പ്രതിസന്ധിയിലാവുകയായിരുന്നുവെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. പോലീസ് […]
ഇടുക്കിയില്‍ വീട്ടില്‍ ജനിച്ച നവജാത ശിശു മരിച്ചു
തൊടുപുഴ : ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയില്‍ വീട്ടില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോണ്‍സണ്‍- വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ഇടുക്കി പോലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ പോകാന്‍ പലതവണ പറഞ്ഞിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ അജേഷ്‌കുമാര്‍ പ്രതികരിച്ചു. കര്‍ത്താവ് രക്ഷിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നും പരാതി. ജോണ്‍സണ്‍ പാസ്റ്ററാണ്. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. […]








