KERALA NEWS

‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര: സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പാണത്തൂരില്‍

രാജപുരം : കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപുരയ്ക്കല്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 13-ന് തിങ്കളാഴ്ച പാണത്തൂരില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നിന് പാണത്തൂര്‍ ടൗണില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. തലശ്ശേരി അതിരൂപതാ അര്‍ച്ച് ബിഷപ്പ് മാര്‍. ജോസഫ് പാംപ്ലാനി, താമരശ്ശേരി രൂപതാ ബിഷപ്പും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ഡെലെഗേറ്റുമായ മാര്‍. റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്ളാഗോഫ് ചെയ്യും. പനത്തടി ഫൊറോന […]

KERALA NEWS

ക്യാന്‍സര്‍ രോഗികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര

തിരുവനന്തപുരം : ക്യാന്‍സര്‍ രോഗികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവര്‍ക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് തന്നെ തീരുമാനം […]

KERALA NEWS

തളിപ്പറമ്പില്‍ വന്‍ തീപ്പിടുത്തം;കടകള്‍ കത്തി നശിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തില്‍ കടകള്‍ക്ക് തീപ്പിടിച്ചു. ബസ്റ്റാന്‍ഡിന് സമീപത്തെ കെ വി കോംപ്ലക്‌സിലെ കടകള്‍ക്കാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാന്‍ ശ്രമിക്കുന്നു നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്.ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.പത്തിലധികം കടകളിലേക്ക് തീ പടര്‍ന്നുവെന്നാണ് അറിയുന്നത്

KERALA NEWS

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; രാവിലെ തുറക്കുന്ന സമയം ഒരു മണിക്കൂര്‍ കുറച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷന്‍ കടകള്‍ തുറക്കുന്ന സമയം ഒരു മണിക്കൂര്‍ കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഇനിമുതല്‍ കടകള്‍ രാവിലെ എട്ടിന് പകരം ഒമ്പത് മണിക്കാണ് തുറന്നുപ്രവര്‍ത്തിക്കുക. പുതിയ സമയക്രമം അനുസരിച്ച് റേഷന്‍ കടകള്‍ രാവിലെ 9 മുതല്‍ 12 വരെയും, വൈകുന്നേരം 4 മുതല്‍ 7 വരെയും പ്രവര്‍ത്തിക്കും. 2023 മാര്‍ച്ച് ഒന്നിന് പരിഷ്‌കരിച്ച സമയക്രമമനുസരിച്ച് രാവിലെ 8 മുതല്‍ 12 വരെയും വൈകുന്നേരം 4 […]

KERALA NEWS

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിന്‍സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 […]

KERALA NEWS

യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം; പെട്രോള്‍ പമ്പുകള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

കൊച്ചി : പെട്രോള്‍ പമ്പുകളില്‍ യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ആവശ്യമാണെന്നതില്‍ ഉറച്ച് ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. വിഷയത്തില്‍ ദേശീയപാതാ അതോറിറ്റിയെ (എന്‍ എച്ച് എ ഐ) കോടതി വിമര്‍ശിച്ചു. യാത്രക്കാര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ദേശീയപാത് അതോറിറ്റി ആണ്. കൃത്യമായ ദൂരപരിധിയില്‍ ഇത്തരം സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം എന്‍ എച്ച് […]

KERALA NEWS

പത്തനംതിട്ട പോക്സോ കേസ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വകുപ്പുതല ശിപാര്‍ശ

പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിച്ചതില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വകുപ്പുതല ശിപാര്‍ശ. തിരുവല്ല ഡി വൈ എസ് പി. നന്ദകുമാര്‍, ആറന്മുള സി ഐ. പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിന്റെ അന്തസ്സിന് കോട്ടം വരുത്തി എന്നാണ് കണ്ടെത്തല്‍. പതിനാറുകാരിയായ പെണ്‍കുട്ടി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി. കേസില്‍ കോന്നി മുന്‍ ഡി വൈ എസ് പി. […]

KERALA NEWS

പോലീസ് മര്‍ദനം; കെ എസ് യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം : പോലീസ് കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചുള്ള കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടുള്ള മാര്‍ച്ചില്‍ പോലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഒടുവില്‍ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്.

KERALA NEWS

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍: തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കബറടക്കം പിന്നീട് . തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2007 മുതല്‍ കാച്ചേരിയിലെ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ജീവന്‍ ടിവിയുടെ സ്ഥാപക ചെയര്‍മാന്‍ ആണ്. […]

KERALA NEWS

പീച്ചി പോലീസ് മര്‍ദനത്തില്‍ നടപടി. എസ് എച്ച് ഒ. പി എം രതീഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തൃശൂര്‍ : പീച്ചി പോലീസ് മര്‍ദനത്തില്‍ നടപടി. എസ് എച്ച് ഒ. പി എം രതീഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖലാ ഐ ജിയാണ് നടപടി സ്വീകരിച്ചത്. മര്‍ദനം നടന്ന് ഒന്നര വര്‍ഷത്തിനു ശേഷമാണ് നടപടി. കേസില്‍ അന്വേഷണം നേരിടുമ്പോഴും രതീഷിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. നിലവില്‍ കടവന്ത്ര എസ് എച്ച് ഒ ആണ് രതീഷ്. അഡീഷണല്‍ എസ് പി. ശശിധരന്റെ അന്വേഷണത്തില്‍ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2023 മേയിലാണ് ഹോട്ടല്‍ ഉടമയായ കെ പി […]