പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെത്തി ദര്‍ശനം നടത്തി. വാവര് നടയിലും മുര്‍മു ദര്‍ശനം നടത്തി. മന്ത്രി വി എന്‍ വാസവനും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. പമ്പയില്‍ നിന്ന് ഇരുമുടിക്കെട്ടുനിറച്ച ശേഷമാണ് രാഷ്ട്രപതി ദര്‍ശനത്തിന് എത്തിയത്. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തില്‍ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയില്‍ കാല്‍ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നല്‍കി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായര്‍, പി എസ് […]
KERALA NEWS
ശബരിമല ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു
പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെത്തി ദര്‍ശനം നടത്തി. വാവര് നടയിലും മുര്‍മു ദര്‍ശനം നടത്തി. മന്ത്രി വി എന്‍ വാസവനും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. പമ്പയില്‍ നിന്ന് ഇരുമുടിക്കെട്ടുനിറച്ച ശേഷമാണ് രാഷ്ട്രപതി ദര്‍ശനത്തിന് എത്തിയത്. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തില്‍ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയില്‍ കാല്‍ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നല്‍കി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായര്‍, പി എസ് […]
കൗമാര കായിക മേള: കുതിപ്പ് തുടര്‍ന്ന് തിരുവനന്തപുരം
തിരുവനന്തപുരം : സംസ്ഥാന കൗമാര കായിക മേളയില്‍ ആതിഥേയരായ തിരുവനന്തപുരം കുതിപ്പ് തുടരുന്നു. 568 പോയന്റുമായാണ് ജില്ലയുടെ കുതിപ്പ്. 65 സ്വര്‍ണവും 49 വെള്ളിയും 68 വെങ്കലവുമാണ് തിരുവനന്തപുരത്തിന് ഇതുവരെ ലഭിച്ചത്. 38 സ്വര്‍ണവും 42 വെള്ളിയും 42 വെങ്കലവുമായി 375 പോയിന്റോടെ കണ്ണൂരാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് (280 പോയിന്റ്) 25 സ്വര്‍ണം, 33 വെള്ളി, 31 വെങ്കലം എന്നിങ്ങനെയാണ് ലഭിച്ചിട്ടുള്ളത്. തൃശൂര്‍ (254), പാലക്കാട് (248), മലപ്പുറം (247), എറണാകുളം (222), കൊല്ലം […]
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തി; നാളെ ശബരിമലയില്‍
തിരുവനന്തപുരം : നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന് രാഷ്ട്രപതിക്ക് താമസമൊരുക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തില്‍ സന്നിധാനത്തെത്തും. ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ […]
ബി ജെ പിക്കു ലഭിക്കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കും: മുഖ്യമന്ത്രി
കണ്ണൂര്‍ : മലയാളികള്‍ ബി ജെ പിക്കു നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനാണ് ഉപകരിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ എസ് എസിന്റെ തത്വശാസ്ത്രത്തിനു മേധാവിത്വം ലഭിച്ചാല്‍ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നില്‍ക്കാനാവില്ല. സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയെ വലിയ വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ […]
തണ്ടപ്പേരിനായി ആറു മാസം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ലഭിച്ചില്ല; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി
പാലക്കാട് : വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52) ആണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ചത്. വില്ലേജ് ഓഫീസില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ആറു മാസമായി കൃഷ്ണസ്വാമി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും സാങ്കേതിക പ്രശ്നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നും റവന്യു വകുപ്പ് വ്യക്തമാക്കി.
കത്തോലിക്കാ കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കുക തന്നെ ചെയ്യും : മാര്‍.ജോസഫ് പാംപ്ലാനി
പാണത്തൂര്‍ : കത്തോലിക്കാ കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന അവകാശങ്ങള്‍ അത് നമ്മള്‍ നേടിയെടുക്കുക തന്നെ ചെയ്യുമെന്ന് മാര്‍.ജോസഫ് പാപ്ലാനി. കത്തോലിക്കാ കോണ്‍ഗ്രസ് നയിക്കുന്ന അവകാശ സംരക്ഷണ യാത്ര പാണത്തൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാരണം കത്തോലിക്കാ കോണ്‍ഗ്രസ് ഒരു കാര്യം മുന്നോട്ടുവെയ്ക്കുന്നെങ്കില്‍ അത് ന്യായമായ കാര്യമേ ഞങ്ങള്‍ പറയുകയുളളൂ. പറഞ്ഞത് കത്തോലിക്കാ കോണ്‍ഗ്രസ് ആണെയെങ്കില്‍ അത് നേടിയെടുത്ത ശേഷമേ ഞങ്ങള്‍ സമരം അവസാനിപ്പിക്കുകയുളളു എന്ന സത്യം മനസിലാക്കുക.കേരളത്തില്‍ പലനേതാക്കന്മാരും ഈ ദിവസങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസിനേയും സഭാ നേതൃത്വത്തേയും […]
കത്തോലിക്കാ കോണ്‍ഗ്രസ് നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് പാണത്തൂരില്‍ ഉജ്വല തുടക്കം
പാണത്തൂര്‍: കത്തോലിക്കാ കോണ്‍ഗ്രസ് നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് പാണത്തൂരില്‍ ഉജ്വല തുടക്കം. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍.ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു. തലശ്ശേരി അതിരൂപതാ അര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, താമരശ്ശേരി രൂപതാ ബിഷപ്പും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ഡെലെഗേറ്റുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്ലാഗോഫ് ചെയ്തു. പനത്തടി ഫൊറോന ആതിഥേയരായ പരിപാടിയില്‍ കാസര്‍കോട് സോണിലെ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, […]
ഭിന്നശേഷി നിയമന വിഷയത്തില്‍ ഉടന്‍ പരിഹാരമെന്ന് പ്രതീക്ഷ
ചങ്ങനാശേരി : ഭിന്നശേഷി സംവരണ വിഷയത്തില്‍ കുരുങ്ങിയ അധ്യാപക നിയമനത്തിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷ. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍. തോമസ് തറയിലുമായി ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കൂടികാഴ്ച നടത്തിയതോടെയാണ് പ്രതിസന്ധി പരിഹാരത്തിന് വഴി തെളിഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച പാണത്തൂരില്‍ നിന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആരംഭിക്കുന്ന അവകാശ സംരക്ഷണ യാത്രയിലെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഈ വിഷയം. 24ന് രാവിലെ 11ന് സെക്രട്ടറിയേറ്റിന് മുന്‍പില്‍ യാത്ര സമാപിക്കും. തിങ്കളാഴ്ച ഈ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. വിദ്യാഭ്യാസ […]
ലയോരത്തിന് അഭിമാനമായി ജില്‍ഷ ജിനില്‍
രാജപുരം: മലയോരത്തിന് അഭിമാനമായി ജില്‍ഷ ജിനില്‍.നാല്പതാമത് നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 16 ഫൈനലില്‍ ഗോള്‍ഡ് മെഡല്‍ നേടിയാണ് പാണത്തൂരിലെ ജില്‍ഷ ജിനില്‍ മലയോരത്തിന് അഭിമാനമായി മാറിയത്. 2023 മുതല്‍ അത് ലറ്റിക്‌സില്‍ നിരവധി സമ്മാനങ്ങളാണ് ഈ കൊച്ചുമുടുക്കി നേടിയിട്ടുള്ളത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വച്ച് നടന്ന ജൂനിയര്‍ സൗത്ത്‌സോണ്‍ നാഷണല്‍ മീറ്റില്‍ 60 മീറ്ററില്‍ വെള്ളിമെഡലും, തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മീറ്റ് റെക്കോര്‍ഡും, ഗോള്‍ഡ് മെഡലും നേടിയിരുന്നു. 2024 […]










