കേരള സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയന്‍സ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും അര്‍ഹരായി. കലാമണ്ഡലം വിമലാ മേനോന്‍ (കല), ഡോ. ടി കെ ജയകുമാര്‍ (ആരോഗ്യം), നാരായണ ഭട്ടതിരി (കല) സഞ്ജു വിശ്വനാഥ് സാംസണ്‍ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വര്‍ക്കര്‍), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവര്‍ […]
KERALA NEWS
യാക്കോബായ സഭാദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു
യാക്കോബായ സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്ക ബാവ അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെ ഇന്ന് വൈകിട്ട് 5.21 നാണ് അന്ത്യം സംഭവിച്ചത്. യാക്കോബായ സഭയുടെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 1929 ജൂലൈ 22 ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു.2000 ഡിസംബര്‍ […]
പി പി ദിവ്യ റിമാന്‍ഡില്‍; കണ്ണൂര്‍ വനിതാ ജയിലിലേക്ക്
എ ഡി എം. നവീന്‍ ബാബുവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ദിവ്യയെ റിമാന്‍ഡ് ചെയ്തത്. ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റും. ദിവ്യ നാളെ ജാമ്യാപേക്ഷ നല്‍കും. ദിവ്യയെ ഇന്ന് ഉച്ചയോടെ വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണപുരത്തു വച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനക്കു ശേഷം […]
പി പി ദിവ്യ റിമാന്‍ഡില്‍; കണ്ണൂര്‍ വനിതാ ജയിലിലേക്ക്
എ ഡി എം. നവീന്‍ ബാബുവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ദിവ്യയെ റിമാന്‍ഡ് ചെയ്തത്. ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റും. ദിവ്യ നാളെ ജാമ്യാപേക്ഷ നല്‍കും. ദിവ്യയെ ഇന്ന് ഉച്ചയോടെ വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണപുരത്തു വച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനക്കു ശേഷം […]
32കാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പാമ്പ് കടിയേറ്റതാണെന്ന് സംശയം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 32കാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവുങ്കല്‍ കണ്ണാട്ടു ജംഗ്ഷന് സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ശ്രുതി ഉറക്കമുണരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. പാമ്പു കടിയേറ്റതാണെന്ന് സംശയമുണ്ട്. സിവില്‍ പോലീസ് ഓഫിസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
ആഢംബര ജീവിതത്തിനായി മോഷണം; കൊല്ലത്ത് ഇന്‍സ്റ്റഗ്രാം താരം പിടിയില്‍
ആഡംബര ജീവിതം നയിക്കാനായി ബന്ധുവിന്റേയും സുഹൃത്തിന്റേയും വീടുകളില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരം പിടിയില്‍. ഭജനമഠം സ്വദേശിനി മുബീനയാണ് അറസ്റ്റിലായത്. ഭര്‍തൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടില്‍ നിന്ന് 17 പവന്‍ സ്വര്‍ണമാണ് മുബീന മോഷ്ടിച്ചത്. ചിതറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭര്‍തൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവയാണ് […]
പാലക്കാട് കാര്‍ മതിലില്‍ ഇടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു
പാലക്കാട് കൊപ്പത്ത് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് മരിച്ചു. മലപ്പുറം ചങ്ങരംകുളം കൊക്കൂര്‍ സ്വദേശി സജ്ന ( 43 ) ഭര്‍തൃ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരുക്കേറ്റ ഇരുവരേയും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് […]
നവീന്‍ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കണം: വി എം സുധീരന്‍
കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിന് സി ബി ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ അനിവാര്യമാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡി സി സി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ ബാബു, സര്‍ക്കാര്‍ സേവനത്തില്‍ സംശുദ്ധമായ […]
എഡിഎം നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയ പ്രശാന്തിന് സസ്‌പെന്‍ഷന്‍
എഡിഎം നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രശാന്തിനെതിരെ കടുത്ത അച്ചടക്ക നടപടി തന്നെ ഉണ്ടായേക്കും. അതിന്റെ ഭാഗമായിട്ടാണ് സസ്പെന്‍ഷന്‍. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക്കല്‍ ഹെല്‍പ്പറാണ് പ്രശാന്ത്. പെട്രോള്‍ പമ്പിന് അനുമതി വാങ്ങിയതില്‍ ഗുരുതര ചട്ട ലംഘനമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ തന്നെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രശാന്ത് ഇനി സര്‍വീസില്‍ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. ഇയാളെ പുറത്താക്കാനുള്ള നടപടികളും വൈകാതെ ഉണ്ടായേക്കും. പ്രശാന്തിനെതിരെയുള്ള […]
എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 29 ന്
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 29നാണ് വിധി പറയുക. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.വാദം പൂര്‍ത്തിയായ ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. നവീന്‍ ബാബുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വന്‍ വാദിച്ചത്. എന്നാല്‍ പിപി ദിവ്യ വ്യക്തിഹത്യനടത്തിയെന്നും യാത്രയയപ്പ് പരിപാടിക്ക് എത്തിയത് […]