സിനിമ സീരിയിൽ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ് നടി അപർണ നായരുടെ അപ്രതീക്ഷിത വിയോഗം. താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് നടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും താരം വലിയ മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇൻസ്റ്റഗ്രാമിലെ ചില പോസ്റ്റുകൾ. ഫെയ്‌സ്ബുക്കിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ […]
KERALA NEWS
കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മൂന്നാർ; വെറും 1430 രൂപയ്ക്ക് 2 ദിവസത്തെ യാത്ര
വിശാലമായ തേയിലത്തോട്ടങ്ങൾ, മനോഹരമായ ചെറു പട്ടണങ്ങൾ, വളഞ്ഞുയർന്നും താഴ്ന്നും പോവുന്ന പാതകൾ കോടമഞ്ഞു, ഇടയ്‌ക്കൊരു ചാറ്റൽ മഴയും അതാണ് മൂന്നാർ..യാത്രാ പ്രേമികളെ സന്തോഷിപ്പിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമല്ലേ? എന്നാൽ തയ്യാറായിക്കോളൂ, പറയുന്നത് മലപ്പുറം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലാണ്. കുറഞ്ഞ ചെലവിൽ രണ്ട് ദിവസത്തെ യാത്രയാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മൂന്നാർ മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ്. […]
കിറ്റെന്ന് കേൾക്കുമ്പോൾ ചിലർക്ക് പേടി; കേന്ദ്രം കേരളത്തോട് പകപോക്കുകയാണെന്ന് മുഖ്യമന്ത്രി
കോട്ടയം: പുതുപ്പള്ളിയിൽ കേന്ദ്ര സർക്കാരിനെയും യുഡിഎഫിനെയും ഒരുപോലെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർക്ക് കിറ്റെന്ന് കേൾക്കുമ്പോൾ ഭയമാണ്. സംസ്ഥാനത്ത് ആറ് ലക്ഷത്തിൽ അധികം ഓണക്കിറ്റുകൾ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. കിറ്റെന്ന് കേൾക്കുമ്പോൾ തന്നെ ഇക്കൂട്ടർക്ക് ഭയമാണെന്നും പുതുപ്പള്ളിയിലെ പ്രചാരണത്തിൽ പിണറായി പറഞ്ഞു. അതേസമയം കേരളത്തിനോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ മാസപ്പടി വിഷയത്തിൽ അദ്ദേഹം മൗനം തുടർന്നു. സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചാണ് അദ്ദേഹം പുതുപ്പള്ളിയിൽ സംസാരിച്ചത്. ഓണത്തിനെ കുറിച്ച് സംസ്ഥാനത്ത് […]
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം: 17 ൽ 9 വാർഡിലും വിജയം,
സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് മുന്നേറ്റം. ഒരു സ്വതന്ത്ര ഉൾപ്പെടേ 17 ൽ 9 സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കിയത്. 7 സീറ്റുകളിൽ എൽ ഡി എഫും ഒരു സീറ്റിൽ ബി ജെ പിയും വിജയിച്ചു. എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച വാർഡ് ആണ് കോൺഗ്രസിലെ സിനി മാത്തച്ചൻ 268 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തത്. ജില്ലയിലെ […]
കർഷകന്റെ വാഴ കെഎസ്ഇബി വെട്ടിക്കളഞ്ഞ സംഭവം; മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ
കോതമംഗത്ത് കർഷകന്റെ വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകും. മൂന്നര ലക്ഷം രൂപ കർഷകന് നൽകാനാണ് കൃഷി- വൈദ്യുതി മന്ത്രിമാർ നടത്തിയ ചച്ചയിൽ ധാരണയായിരിക്കുന്നത്. എറണാകുളം കോതമംഗലം സ്വദേശിയായ തോമസിന്റെ കുലച്ചുനിന്ന വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് ഇല്ലാതെ വെട്ടിയത്. 400 ൽ അധികം വാഴകളായിരുന്നു വെട്ടിയത്. ഹൈടെൻഷൻ വൈദ്യുതി ലൈനിന് ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു വാഴകൾ വെട്ടിയത്. കർഷകന് നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്ന വിലയിരുത്തിയത്. സംഭവത്തിന് പിന്നാലെ വിമർശം ഉയർന്നിരുന്നു. ഇതിന് […]
സിദ്ദിഖ് ഇനി ഓർമ; വിട ചൊല്ലി കേരളം.. ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം
കൊച്ചി: സംവിധായകൻ സിദ്ദിഖിന് വിട ചൊല്ലി കേരളം. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയത്. വീട്ടിൽ വെച്ചായിരുന്നു പൊലീസ് ബഹുമതി നൽകിയത്. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങുകയായിരുന്നു. നിസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ ഖബറടക്കം നടന്നു. മമ്മൂട്ടി, ദുൽഖർ സൽമാൻ, നസ്രിയ, ജയറാം, വിനീത്, മിഥുൻ രമേഷ്, ബീന ആന്റണി, ജോണി ആന്റണി, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങി […]
കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കണം: ആവശ്യവുമായി കേന്ദ്ര മന്ത്രിക്ക് നിവേദനം
ദേശീയ പാത നിർമ്മാണ വേളയിൽ തന്നെ കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. എംപിമാരായ എളമരം കരീം, വി ശിവദാസൻ, ജോസ് കെ മാണി, ജോൺ ബ്രിട്ടാസ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മാത്യു കുന്നപ്പള്ളി തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിൽ, 6 വരികളിലായി ദേശീയ പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ പ്രാദേശികമായി പല […]
സീ കേരളയിൽ പാട്ടിന്റെ പൂനിലാവൊരുക്കാൻ സ്വർണ.കെ.എസ്
ഇരിയ :മലയാളത്തിലെ സമ്പൂർണ എന്റർടെയ്ൻമെന്റ് ചാനലായ സീ കേരളയിലെ സൂപ്പർ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ സരിഗമപ സീസൺ 2 വിലേക്ക് ഇരിയ ലാലൂരിലെ സ്വർണ കെ.എസ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോൽസവങ്ങളിൽ തുടർച്ചയായി ലളിതഗാനം, കവിതാലാപനം, ശാസ്ത്രീയ സംഗീതം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2021-2022 അദ്ധ്യയന വർഷത്തിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി സംഗീത പ്രതിഭാ പട്ടം കരസ്ഥമാക്കി. നിരവധി ഭക്തിഗാനങ്ങൾക്കും കവിതകൾക്കും സംഗീതം നൽകുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്, സംഗീത പൂർണ്ണ ശ്രി കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ […]
പുതുപ്പള്ളിക്കാരുടെ സ്‌നേഹത്തണൽ; ഞായറാഴ്ചകളിൽ ഓടിയെത്താൻ ഇനി അവരുടെ കുഞ്ഞൂഞ്ഞ് ഇല്ല
കോട്ടയം: എത്ര തിരക്കിനിടയിലും എല്ലാ ഞായറാഴ്ചയും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എത്താറുണ്ടായിരുന്നു. 1980 ൽ തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ പുതുപ്പള്ളിക്കാർക്ക് കൊടുത്ത വാക്കാണത്. അവസാനനാൾ വരേയും അദ്ദേഹം ആ വാക്ക് പാലിച്ചു. ഏത് സമയത്തും തങ്ങളുടെ പരാതികൾ കേൾക്കാനും ആവശ്യങ്ങൾ അറിഞ്ഞ് ഒപ്പം നിൽക്കാനും ഉമ്മൻചാണ്ടി ഉണ്ടാകുമെന്നൊരു വിശ്വാസം പുതുപ്പള്ളിക്കാർക്കും ഉണ്ടായിരുന്നു. പുതുപ്പള്ളിയിലേക്ക് അദ്ദേഹം പുറപ്പെട്ടുവെന്ന് വിവരം ലഭിച്ചാൽ പിന്നെ കരോട്ട് വള്ളക്കാലിൽ വീട്ടുമുറ്റത്തേക്ക് ജനങ്ങൾ ഒഴുകും. പുതുപ്പള്ളിയിൽ കാല് കുത്തിയാൽ അദ്ദേഹം സ്ഥിരമായി തുടർന്ന് പോകുന്ന ചില രീതികൾ ഉണ്ട്. […]
ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; വഴിനീളെ ആയിരങ്ങൾ
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. 2.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വൻജനാവലിയാണ് കാത്തിരുന്നത്. തിരുവനന്തപുരത്ത് നാലിടത്താണ് പൊതുദർശനം സജ്ജീകരിച്ചത്. വിമാനത്താവളത്ത് നിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയിൽ ആണ് ആദ്യം മൃതദേഹം എത്തിക്കുന്നത്. ഇവിടത്തെ പൊതുദർശനത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. […]











