KERALA NEWS

ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് 8 ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ

നവംബർ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിന് ഖേദിക്കുന്നതായും റെയിൽവേ . ശനിയാഴ്ച മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സപ്രസ് ( 16603 ), എറണാകുളം – ഗുരുവായൂർ എക്‌സ്പ്രസ് ( 06448 ) എന്നീ ട്രെയിനുകളും റദ്ദാക്കി. ഞായറാഴ്ടച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604 ), […]

KERALA NEWS

സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് തുറന്നു;’ ഇവിടെ നിർമ്മിക്കുന്നത് ഇപിഇ ഫോം ഷീറ്റ്’

സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് തുറന്നു.കനാൽപിരിവിൽ ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാർക്ക് ആരംഭിച്ചത്.രജിസ്റ്റർ ചെയ്ത് ഒൻപത് മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റാണ് പ്രവർത്തനം ആരംഭിക്കുന്നത്. പദ്ധതി മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ‘നവകേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് […]

KERALA NEWS

കോൺഗ്രസിന്റെ പലസ്തീൻ റാലിക്ക് അനുമതിയില്ല; അനുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നാക്ഷേപം

കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല. മുസ്ലിം ലീഗ്, സമസ്ത, സിപിഎം തുടങ്ങിയവരെല്ലാം റാലി നടത്തിയ പിന്നാലെയാണ് കോൺഗ്രസ് റാലി പ്രഖ്യാപിച്ചത്. അനുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഈ മാസം 23നാണ് കോൺഗ്രസ് കോഴിക്കോട് കടപ്പുറത്ത് റാലി നിശ്ചയിച്ചത്. നേരത്തെ അനുകൂല നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ അനുമതി തേടി പണമടയ്ക്കാൻ പോയപ്പോൾ അനുമതി നൽകാനാകില്ലെന്ന് പറഞ്ഞുവത്രെ. ഇതോടെ കടുത്ത നിലപാടുമായി […]

KERALA NEWS

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; 18 ന് ഹാജരാകണം, സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പോലീസ്. ഈ മാസം 18 ന് ഹാരജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. നടക്കാവ് പോലീസാണ് നോട്ടീസ് നൽകിയത്. സുരേഷ് ഗോപി മോശം ഉദ്യോശത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവർത്തക പോലീസിൽ പരാതി നൽകിയത്. തുടർന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. പരാതിയിൽ നേരത്തേ നടക്കാവ് പോലീസ് മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒക്ടേബർ 27 […]

KERALA NEWS

നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്: ലാത്തിചാർജ്ജിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗത്തിന് ഗുരുതര പരിക്ക്

സംസ്ഥാനത്ത് നാളെ കെ എസ് യു പഠിപ്പ് മുടക്ക് സമരം നടത്തും. കേരള വർമ കോളേജിലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി സമരവുമായി സഹകരിക്കാൻ കെ എസ് യു സംസ്ഥാന കമ്മിറ്റി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. മാർച്ച് നടത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് ഫലം കാണാതെ വന്നതോടെ പൊലീസ് ലാത്തി […]

KERALA NEWS

വിലക്ക് ലംഘിച്ച് കേരളീയത്തിൽ പങ്കെടുത്ത് മണിശങ്കർ അയ്യർ

കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് മുൻ മന്ത്രി കൂടിയായ മണിശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുത്തു. കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാന കോൺഗ്രസും, യുഡിഎഫും ബഹിഷ്‌കരിച്ച പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തിരിക്കുന്നത്. പിണറായി വിജയനോടുള്ള ബഹുമാനാർത്ഥമല്ല, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ബഹുമാന സൂചകമായിട്ടാണ് കേരളീയത്തിലെത്തിയതെന്നും മണിശങ്കർ അയ്യർ പറഞ്ഞു. അതേസമയം കേരളത്തീയത്തിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിന് ശേഷമാണ് പഞ്ചായത്ത് രാജ് ബില്ല് വന്നതും, […]

KERALA NEWS

മന്ത്രിസഭ പുനഃസംഘടിപ്പിക്കും; എൽഡിഎഫ് യോഗം ഈ മാസം പത്തിന് കേരളാ കോൺഗ്രസ് ( ബി) കത്ത് നൽകി

രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണം എന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ( ബി) എൽ ഡി എഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസ്സിന് മുമ്പ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാർ വിഭാഗത്തിന്റെ ആവശ്യം. കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാൽ നായരാണ് കത്ത് നൽകിയത്.മുൻ ധാരണ പ്രകാരം ഗണേഷിന് നവംബറിൽ മന്ത്രിസ്ഥാനം കിട്ടും എന്നാണ് കേരള കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻ കുട്ടി, ആന്റണി രാജു, […]

KERALA NEWS

വിലക്കയറ്റത്തിന് പിന്നാലെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. നാൽപ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോ?ഗമുള്ളവർക്ക് വർധനയില്ല, പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം 20 രൂപ അധികം നൽകണം. നിരക്ക് വർദ്ധിപ്പിച്ച് കെ എസ് ഇ ബി ഉത്തരവിറക്കി. യൂണിറ്റിന് 40 പൈസയാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടത്. എന്നാൽ 20 പൈസയാക്കി റഗുലേറ്ററി കമ്മീഷൻ കുറച്ചു, 50 യൂണിറ്റ് വരെ ഉപയോ?ഗിക്കുന്നവർ പ്രതിമാസം പത്ത് രൂപ […]

KERALA NEWS

പേര് പാലസ്തീൻ ഐക്യദാർഢ്യം; ലക്ഷ്യം വേട്ടുഉറപ്പിക്കൽ

ഇസ്രായേൽ ആക്രമണം നേരിടുന്ന പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്താൻ സിപിഎമ്മും. മുസ്ലിം ലീഗും സമസ്തയും പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ച പിന്നാലെയാണ് സിപിഎമ്മും റാലിക്കു തയ്യാറെടുക്കുന്നത്. എന്നാൽ പലസ്തീൻ ഐക്യദാർഢ്യം എന്നതിനപ്പുറം ഇത് കേരളത്തിൽ ചില രാഷ്ട്രീയ ചർച്ചകൾക്കും വോട്ടു നീക്കങ്ങൾക്കും കൂടി വേദിയാകും. ഏകസിവിൽ കോഡിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമായ വേളയിലും സിപിഎം നടത്തിയ പരിപാടി വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അന്ന് സമസ്തയെയും മുസ്ലിം ലീഗിനെയും സിപിഎം പരിപാടിയിലേക്ക് ക്ഷണിച്ചു. എന്നാൽ കോൺഗ്രസിനെ ക്ഷണിച്ചതുമില്ല. കോൺഗ്രസില്ലെങ്കിൽ […]

KERALA NEWS

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോ? സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് സർക്കാർ ഇക്കാര്യം പറഞ്ഞത്. എന്നാൽ കോടതി സർക്കാരിനെ വിമർശിച്ചു. സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നത് ആണെന്ന് കോടതി പറഞ്ഞു. കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് കോടതി ചോദിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥ ആണ് എന്നാണോ നിങ്ങൾ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സർക്കാറിനോട് കോടതി ചോദിച്ചു. ധനസ്ഥിതി മോശമാണെങ്കിൽ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി […]